നാടുവിട്ട വിജയ് ബാബു ഇനി പൊങ്ങുന്നത് നിത്യാനന്ദയുടെ കൈലാസയിൽ? അവിടെ കള്ളും പെണ്ണുമായി സുഖവാസം..

നടിയെ പീഡിപ്പിച്ച കേസിൽ മുൻകൂർജാമ്യം കിട്ടാൻ വൈകുന്ന സാഹചര്യം തിരിച്ചറിഞ്ഞ് സിനിമാക്കാരൻ വിജയ് ബാബു ദുബായിൽ നിന്നും മുങ്ങി. ദുബായിൽ നിന്നും ജോർജിയയിലേക്ക് കടന്നു എന്നാണ് സൂചന. പീഡിപ്പിച്ച നടിയുടെ പേരു പറഞ്ഞ് വിജയ് ബാബു ലൈവിട്ടിരുന്നു.
അതുകൊണ്ട് തന്നെ പീഡന കേസിൽ ജാമ്യം കിട്ടാൻ സാധ്യത കുറവാണ്. ഇതിനിടെ പാസ്‌പോർട്ട് കേന്ദ്ര സർക്കാർ മരവിപ്പിച്ചു. ഇതോടെയാണ് സുരക്ഷിത ഒളിത്താവളം തേടി വിജയ് ബാബു ജോർജിയയിൽ എത്തുന്നത്. ജോർജിയയിൽ നിന്ന് കുറ്റവാളികളെ കൈമാറാനുള്ള കരാർ ഇന്ത്യയുമായി ഇല്ലാത്ത ഒരു രാജ്യത്തേക്ക് വിജയ് ബാബു കടക്കുമെന്നും വിലയിരുത്തലുണ്ട്.
ഇന്ത്യയിൽ നിന്നും പാസ്പോർട്ടില്ലാതെ രാജ്യം വിട്ട ആൾദൈവം നിത്യാനന്ദ സ്വന്തമായി പാസ്പോർട്ടുള്ള ഒരു രാജ്യം തന്നെ ആരംഭിച്ചിരുന്നു. ആ രാജ്യത്തെ കൗതുകമുള്ള വിശേഷങ്ങളും ഓരോന്നായി ചർച്ചയായിരുന്നു. രാജ്യത്തെ നിയമത്തെയും പൊലീസിനെയും ഒക്കെ നോക്കുകുത്തിയാക്കി ഇയാൾ രാജ്യം കടന്നു. തൊട്ടുപിന്നാലെ ഒരു ദ്വീപ് വാങ്ങി അതിനെ ഹിന്ദുരാജ്യമെന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് നിത്യാനന്ദ. മധ്യ ലാറ്റിനമേരിക്കയിലെ ഇക്വഡോറിനു സമീപത്തുള്ള ദ്വീപുകളിലൊന്ന് നിത്യാനന്ദ വാങ്ങിയത്.
കൈലാസ എന്നു പേരിട്ട ഈ ദ്വീപിന്റെ വിശദവിവരങ്ങളും സമൂഹമാധ്യമങ്ങളിലൂടെയും രാജ്യത്തിനായുള്ള പ്രത്യേക വെബ്‌സൈറ്റിലൂടെയും നിത്യാനന്ദ പുറത്തു വിട്ടിരുന്നു. ഇത്തരമൊരു സ്ഥലത്തേക്ക് പോകാനാണ് വിജയ് ബാബു പദ്ധതിയിടുന്നതെന്നാണ് സൂചന. ജോർജിയയിൽ നിന്നും ആഫ്രിക്കയിലേക്കോ ലാറ്റിൻ അമേരിക്കയിലേക്കോ മുങ്ങാനാണ് പദ്ധതിയെന്നും വിലയിരുത്തലുണ്ട്. ഈ സാഹ്ചര്യത്തിലാണ് നിത്യാനന്ദയുടെ രാജ്യത്തേക്കുള്ള യാത്രയും പൊലീസ് സംശയിക്കുന്നത്. അങ്ങനെ വന്നാൽ വിജയ് ബാബുവിനെ നാട്ടിൽ തിരിച്ചെത്തിക്കുക അസാധ്യമാകും. ഫ്രൈഡ് ഫിലിം ഹൗസിന്റെ സിനിമകളും പ്രതിസന്ധിയിലാകും.
നടിയെ ആക്രമിച്ച കേസിൽ കുടുങ്ങിയ വിജയ് ബാബുവിന്റെ പാസ് പോർട്ട് കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു. കൊച്ചി സിറ്റി പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. ഇതോടെ വിജയ് ബാബുവിന്റെ വീസയും റദ്ദാകും. ഇതു മുൻകൂട്ടി മനസ്സിലാക്കിയ വിജയ് ബാബു ഇന്ത്യയുമായി പിടികിട്ടാപുള്ളികളെ കൈമാറാൻ ഉടമ്പടിയില്ലാത്ത മറ്റൊരു രാജ്യത്തേക്കു കടക്കാൻ തീരുമാനിക്കുകയായിരുന്നു. പാസ്‌പോർട്ട് റദ്ദാക്കിയ ശേഷം ഇന്റർപോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്തു നാട്ടിലെത്തിക്കാനായിരുന്നു പൊലീസിന്റെ ശ്രമം. മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി പറയും വരെ ദുബായിൽ തങ്ങാനാണു വിജയ് ബാബുവിനു ലഭിച്ചിരുന്ന നിയമോപദേശം. എന്നാൽ ഇതിനിടയിൽ പാസ്‌പോർട്ടും വീസയും റദ്ദാക്കപ്പെട്ടതോടെ ദുബായിൽ തങ്ങുന്നതു നിയമ വിരുദ്ധമാകും.
മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയാൽ സുപ്രീംകോടതിയെ സമീപിക്കാനുള്ള ഒരുക്കങ്ങളും പ്രതിഭാഗം അഭിഭാഷകർ നടത്തിയിട്ടുണ്ട്. ഇതിനിടയിലാണു വിധി വരാൻ കാത്തു നിൽക്കാൻ സാവകാശം ലഭിക്കാതെ വിജയ് ബാബുവിനു ദുബായ് വിടേണ്ടിവന്നത്. കഴിഞ്ഞ മാസം 22നാണു പുതുമുഖ നടിയുടെ പരാതിയിൽ വിജയ് ബാബുവിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. വിജയ് ബാബുവിന്റെ പാസ്പോർട്ട് റദ്ദാക്കിയ വിവരം വിദേശകാര്യ മന്ത്രാലയം വഴി അതാത് എംബസികളെ അറിയിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സിഎച്ച് നാഗരാജു അറിയിച്ചിരുന്നു. യാത്രാരേഖ റദ്ദായ സാഹചര്യത്തിൽ ഏതുരാജ്യത്താണെങ്കിലും വിജയ് ബാബുവിനെ നാട്ടിലെത്തിക്കാൻ സാധിക്കുമെന്നും കമ്മീഷണർ പറഞ്ഞു. ഈ സാഹചര്യത്തിലാണ് നിത്യാനന്ദയുടെ രാജ്യത്തേക്ക് വിജയ് ബാബു കടക്കുന്നതിനുള്ള സാധ്യതയും ചർച്ചയാകുന്നത്.
ഏത് രാജ്യത്തേക്കാണ് വിജയ് ബാബു കടന്നതെന്ന വിവരം ഇപ്പോൾ പുറത്തുപറയാൻ സാധിക്കില്ലെന്നും പാസ്പോർട്ട് റദ്ദാക്കിയ വിവരം ആ രാജ്യത്തെ എംബസിയേയും അറിയിച്ചിട്ടുണ്ടെന്നും നാഗരാജു പറഞ്ഞു. ജോർജിയയാണ് ഈ രാജ്യം. ഇവിടെ നിന്ന് നിത്യാനന്ദയുടെ അടുത്തേക്ക് വിജയ് ബാബു എത്തില്ലെന്ന് ഉറപ്പിക്കാനാണ് ഇപ്പോൾ പൊലീസ് നീക്കം. ബിസിനസ് ടൂറിലാണെന്നും മെയ് 24ന് തിരിച്ചെത്തുമെന്നുമാണ് പാസ്പോർട്ട് ഓഫീസറുടെ നോട്ടീസിന് വിജയ് ബാബു മറുപടി നൽകിയത്.
പ്രതികളെ കൈമാറ്റം ചെയ്യാൻ കരാറില്ലാത്ത രാജ്യത്തേക്ക് ഇയാൾ കടക്കാൻ ശ്രമിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. കുറ്റവാളികളെ കൈമാറാൻ ഇന്ത്യയുമായി കരാർ ഇല്ലാത്ത രാജ്യമാണ് ജോർജിയ.വിജയ് ബാബു 24നകം തിരിച്ചെത്തിയില്ലെങ്കിൽ റെഡ് കോർണർ നോട്ടീസ് ഇറക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമീഷണർ സി എച്ച് നാഗരാജു മാധ്യമങ്ങളോട് പറഞ്ഞു. പാസ്പോർട്ട് റദ്ദായതോടെ ഈ പാസ്പോർട്ടിൽ ഇഷ്യൂ ചെയ്ത വിസകളെല്ലാം റദ്ദാകും.
എന്നാൽ, ഇക്കാര്യം അതത് രാജ്യത്തെ എംബസികളെ അറിയിക്കണം. വിദേശകാര്യ മന്ത്രാലയം വഴി വെള്ളിയാഴ്‌ച ഇത് അറിയിച്ചുവെന്നും സി എച്ച് നാഗരാജു പറഞ്ഞു. ജോർജിയയിലെ എംബസിയെ ഉടൻ പൊലീസ് വിവരമറിയിക്കും. യാത്രാ രേഖകൾ റദ്ദായ സാഹചര്യത്തിൽ വിജയ ബാബുവിന് മറ്റ് രാജ്യങ്ങളിലേക്ക് പോകാനാകില്ല. വിജയ് ബാബു 19ന് എത്താമെന്ന് പൊലീസിനെ അറിയിച്ചിരുന്നതെങ്കിലും അത് പാലിച്ചില്ല. 24ന് എത്താമെന്നാണ് പാസ്പോർട്ട് ഓഫീസറെ അറിയിച്ചത്.
അതുവരെ കാത്തിരിക്കുകയാണെന്നും അതിനു ശേഷം റെഡ് കോർണർ നോട്ടീസ് ഇറക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും കമീഷണർ വ്യക്തമാക്കി. വിജയ ബാബു ബിസിനസ് ടൂറിലാണെന്നാണ് പൊലീസിനെ അറിയിച്ചത്. യുഎഇ പോലീസിന്റെ സഹായത്തോടെ പ്രതിയെ കണ്ടെത്താനുള്ള ശ്രമം വിജയിച്ചില്ലെന്നും കമീഷണർ പറഞ്ഞു. കഴിഞ്ഞമാസം ഇരുപത്തിരണ്ടിനാണ് വിജയ് ബാബു നാടുവിട്ടത്. കേസിൽ പ്രതിയായശേഷമാണ് താൻ ദുബായിലാണെന്ന് പ്രഖ്യാപിച്ചത്. അതിനിടെ ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി മാറ്റിവച്ചിരുന്നു.
https://www.facebook.com/Malayalivartha