ഒറ്റക്ക് നിന്ന് ജയിച്ചാമതി, കാലുപിടിക്കാന്‍ ഒരെണ്ണവും ഇനി ചെല്ലേണ്ട.. തൃക്കാക്കരയില്‍ നിലപാടുമായി സാബുവും സഖ്യവും; സിപിഎം ചമ്മിനാറി.. ബിജെപി സ്വപ്‌നം കണ്ടുതുടങ്ങി..

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ആരെ പിന്തുണക്കുമെന്ന കാര്യത്തില്‍ വ്യക്തതവരുത്തിയിരിക്കുകയാണ് ട്വന്റി 20 എഎപി സഖ്യം. തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ എല്‍ഡിഎഫ് യുഡിഎഫ് മുന്നണികള്‍ ഉറ്റുനോക്കിയിരുന്നതും ഈ പിന്തുണ ആര്‍ക്കാണെന്നുള്ളതായിരുന്നു.
എന്നാല്‍ രണ്ട് മുന്നണികളേയും നിരാശയിലാക്കിക്കൊണ്ടുള്ള തീരുമാനമാണ് സാബു എംജേക്കബ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
അതായത് തൃക്കാക്കരയില്‍ ഒരു മുന്നണിക്കും പിന്തുണയില്ലെന്നാണ് ട്വന്റി 20 അറിയിച്ചിരിക്കുന്നത്. സാഹചര്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തകര്‍ വോട്ട് ചെയ്യണം എന്നാണ് സാബു പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. മാത്രമല്ല ആരുടേയും പ്രേരണക്ക് വഴങ്ങാതെവേണം വോട്ട് ചെയ്യാനെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
തൃക്കാക്കരയിലെ ട്വന്റി20 എഎപി അനുകൂലികളുടെ വോട്ടുകള്‍ കണക്കാക്കുമ്പോള്‍ പുതിയ ജേതാവിനെ തീരുമാനിക്കാനുള്ള ഏറ്റവും വലിയ ഘടകമായി മാറും അത്. ഇടത് വലത് മുന്നണികള്‍ സാബുവിനെ പിണക്കാതെ കൂടെ നിര്‍ത്തിയിരുന്നതിന്റെ പിന്നിലെ രഹസ്യവും ഇതുതന്നെയാണ്.
അതിനിടെ പല നാടകീയ രംഗങ്ങളും തൃക്കാക്കരയില്‍ അരങ്ങേറിയിരുന്നു. സിപിഎമ്മിനെ തള്ളിയും യുഡിഎഫിനെ ഉള്‍കൊണ്ടും പല തരത്തിലുള്ള പരാമര്‍ഷങ്ങളും സീഹു നടത്തിയിരുന്നു. അപ്പോഴെല്ലാം ഇരുമുന്നണികളും തങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നുള്ള പ്രതീക്ഷയിലായിരുന്നു. ഈ പ്രപതീക്ഷകളാണ് വെള്ളത്തില്‍ വരച്ച വരപോലെ ഇപ്പോള്‍ ഇല്ലാതായത്.
സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം സഖ്യത്തെ വിമര്‍ശിച്ചും ധാര്‍ഷ്ട്യത്തോടെയുള്ള പെരുമാറ്റവും നേരത്തെതന്നെ സാബുവിന്റെ വെറുപ്പ് നേടാന്‍ കാരണമായിട്ടുണ്ട്. ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിനെ പരിഹസിച്ച് കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജന്‍ രംഗത്ത് വന്നത് സഖ്യത്തിലുള്ളവരെ ചൊടിപ്പിച്ചിരുന്നു. ശ്രീനിജന്‍ മാപ്പ് പറഞ്ഞാല്‍ ഇടത് പക്ഷത്തിന് വോട്ട് നല്‍കുമെന്ന ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിന്റെ പ്രസ്താവനയാണ് തുടക്കം.
ഇതിന് പിന്നാലെയാണ് കുന്നംകുളം മാപ്പില്ലെന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഇത് ഏറെ വിവാദങ്ങള്‍ക്കും സാബുവിനെ ചൊടിപ്പിക്കാനും കാരണമായി. തന്റെ കൈയ്യില്‍ തൃക്കാക്കര മാപ്പ് ഉണ്ടെന്നും മെയ് 31 ന് ശേഷം ഇതുവേണമെങ്കില്‍ തരാമെന്നും സാബു വ്യക്തമാക്കി. ഇത് തൃക്കാക്കര വോട്ടെടുപ്പിനെ സൂചിപ്പിച്ചുള്ളതാണെന്നും സിപിഎമ്മിന്റെ തകര്‍ച്ചയുടെ തുടക്കമാണെന്നും മനസിലാക്കിയതോടെ പാര്‍ട്ടി രംഗത്ത് വന്ന് എംഎല്‍എയെ കൊണ്ട് പോസ്റ്റ് പിന്‍വലിപ്പിച്ചു.
ഇതുപോലെ ട്വന്റി ട്വന്റിയേയും എഎപിയേയും പ്രകോപിപ്പിക്കുന്ന തരത്തില്‍ നിരവധി വാവദപരമാര്‍ശങ്ങളാണ് ഇടത് പക്ഷത്തുള്ളവര്‍ നടത്തിയത്.
അതിനിടെ സിപിഎമ്മിനെ സാബു ആഞ്ഞടിച്ചപ്പോള്‍ യുഡിഎഫ് പ്രവര്‍ത്തകരുടെ മനസില്‍ ലെഡുപൊട്ടി. സിപിഎമ്മിനെ എതിര്‍ത്ത സഖ്യം എന്തായാലും കോണ്‍ഗ്രസിനെ കനിയും എന്നാണ് അവര്‍ പ്രതീക്ഷിച്ചത് എന്നാല്‍ അവര്‍ക്കും ഇപ്പോള്‍ എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ്.
അതേസമയം ജനക്ഷേമം മുന്നില്‍ക്കണ്ടുകൊണ്ട് വികസനം മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ട്വന്റിട്വന്റിയും എഎപിയും. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രത്യേകിച്ച് മാറ്റങ്ങള്‍ ഉണ്ടാക്കില്ല. ഇക്കാരണത്താലണ് സ്ഥാനാര്‍ഥികളെ നിര്‍ത്താത്തതെന്നും സാബു ചൂണ്ടിക്കാട്ടി.
എന്തായാലും ഒരു മുന്നണിക്കും പിന്തുണയില്ലെന്ന് അറിയിച്ച സഖ്യം ഇനി എന്താണ് തൃക്കാക്കരയില്‍ കാണിക്കാന്‍ പോകുന്നത് എന്ന് കണ്ട് തന്നെ അറിയേണ്ടിയിരിക്കുന്നു.
https://www.facebook.com/Malayalivartha