കുപ്രസിദ്ധ ഗുണ്ടാതലവനെ യോഗി വീഴ്ത്തി ഇവിടെ പി.സിയെ പൊക്കാന്‍ തലങ്ങും വിലങ്ങും.. പിണറായിക്ക് സംഭവിച്ചത്

ഉത്തര്‍പ്രദേശില്‍ ക്രിമിനലുകളുടെ അനധികൃത നിര്‍മാണങ്ങള്‍ ഇടിച്ച് പൊളിക്കുക എന്നത് യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ മുഖമുദ്രയായിരിക്കുകയാണ്. ഇത്തരം ഒരു കേസില്‍ കാന്‍പൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനും ജില്ലാ അധികൃതരും കുപ്രസിദ്ധ ഗുണ്ടയായ മുഹമ്മദ് ആസിഫ് അഥവാ പാപ്പു സ്മാര്‍ട്ട് എന്നയാളുടെ എല്ലാ അനധികൃത നിര്‍മ്മാണങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ച് തരിപ്പണമാക്കിയിരിക്കുകയാണ്.
കൊലപാതകം, കവര്‍ച്ച, കൊള്ളയടിക്കല്‍ തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ ആസിഫ് യുപിയിലെ പ്രമുഖരായ ഗുണ്ടകളില്‍ ഒരാളാണ്. കാന്‍പൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഇയാളുടെ കെട്ടിടങ്ങള്‍ ഇടിച്ച് പൊളിക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറലാണ്.
ക്രിമിനലുകള്‍ യാതൊരുവിധ പരിഗണനയും നല്‍കേണ്ടെന്ന് യുപിയില്‍ മാര്‍ച്ചില്‍ വീണ്ടും അധികാരത്തിലേറിയ ശേഷം ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഏപ്രില്‍ എട്ടിനാണ് ഇത്തരക്കാരുടെ അനധികൃത നിര്‍മാണങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കാന്‍ ആദ്യം അദ്ദേഹം ഉത്തരവിട്ടത്.
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പാവപ്പെട്ട ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകരുതെന്നും നിര്‍ദ്ദേശിച്ചിരുന്നു. പാവങ്ങളുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തിരിക്കുന്നവര്‍ക്ക് എതിരെയും നടപടികള്‍ ശക്തമാക്കിയിരുന്നു. ചാകേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആസിഫിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന മൂന്നോളം കെട്ടിടങ്ങളാണ് നിലംപരിശാക്കിയത്.
ഇങ്ങ കേരളത്തില്‍ പി സി ജോര്‍ജ്ജിനെ പൊക്കാന്‍ നീക്കം ഊര്‍ജ്ജിതം; ഒരു ദിവസമെങ്കിലും ജയിലില്‍ അടണമെന്ന വാശി. പിസി ജോര്‍ജ്ജിനെ കേരളത്തിലെ മതമൗലീക വാദികള്‍ക്കും മുസ്ലീം സംഘടനകള്‍ക്കും ഭയമാണ്. തിരുവനന്തപുരത്തെ അനന്തപുരി ഹിന്ദു സമ്മേളനത്തില്‍ പ്രസംഗിച്ചതിന് പിസിക്ക് എതിരെ ഒരു കേസെടുത്തിരുന്നു.
തുടര്‍ന്ന് അറസ്റ്റ് നടത്തിയെങ്കിലും ഒരു ദിവസം പോലും ജയിലില്‍ കിടക്കേണ്ടി വന്നില്ല. അദ്ദേഹത്തിന് കോടതി ജാമ്യം അനുവദിച്ചു. ഇത് കേരള സര്‍ക്കാരിന് വന്‍ തിരിച്ചടിയായിരുന്നു. എന്നാല്‍ പിന്നീട് എറണാകുളം വെണ്ണലയില്‍ പിസി നടത്തിയ പ്രസംഗം വിദ്വേഷം ജനിപ്പിക്കുന്നതാണെന്ന തരത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഇതിനെതിരെ പിസി ജോര്‍ജ്ജ് എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.
എന്നാല്‍ ജാമ്യാപേക്ഷ കോടതി തള്ളി. ഇതോടെ പിസിയെ അറസ്റ്റ് ചെയ്യാന്‍ ഈരാട്ടുപേട്ടയിലെ വീട്ടില്‍ ഉള്‍പ്പെടെ പൊലീസ് റെയ്ഡ് നടത്തി. ഇന്നും ഊര്‍ജ്ജിതമായ അന്വേഷണം നടത്തുമെന്നാണ് വിവരം. കൊച്ചി സിറ്റി പൊലീസിനാണ് തെരച്ചില്‍ ചുമതല. തൃക്കാക്കര തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിന് ചിലരുടെ വോട്ടുകിട്ടാന്‍ പിസിയുടെ അറസ്റ്റ് അനിവാര്യമാണെന്നാണ് ആരോപണം ഉയരുന്നത്.
എന്നാല്‍ തന്റെ പ്രസംഗത്തിന്റെ ചില ഭാഗങ്ങള്‍ എഡിറ്റ് ചെയ്താണ് പൊലീസ് കോടതിയില്‍ വീഡിയോ സമര്‍പ്പിച്ചിരിക്കുന്നതെന്ന് കാട്ടി പിസി ഹൈക്കോടതിയെ സമീപിക്കുമെന്നാണ് അറിയുന്നത്.
മുന്‍ എം.എല്‍.എ പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാത്തത് സര്‍ക്കാരിന്റെ ഒത്തുകളികൊണ്ടാണെന്ന് കെ.മുരളീധരന്‍ എം.പി. എം.എല്‍.എമാരെ പോലും ഓടിച്ചിട്ട് പിടിച്ച പോലീസാണ് നമ്മുടേത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് മുന്നെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ പോലീസ് ഒത്തു കളിക്കുകയാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. അറസ്റ്റ് ചെയ്യാതിരിക്കാന്‍ സര്‍ക്കാര്‍ മൗനാനുവാദം നല്‍കുകയാണ്. ബി.ജെ.പിയെ സന്തോഷിപ്പിക്കുവാനാണിതെന്നും മുരളി പറഞ്ഞു.കേന്ദ്രസര്‍ക്കാര്‍ ഇന്ധനത്തിന്റെ നികുതി കുറച്ച സാഹചര്യത്തില്‍ സംസ്ഥാനവും കുറയ്ക്കണം. കേന്ദ്രം സഹികെട്ടാണ് കുറച്ചതെന്നും മുരളി പറഞ്ഞു
https://www.facebook.com/Malayalivartha