2018 വീണ്ടും ആവര്‍ത്തിക്കും ഡാം മാനേജ്‌മെന്റ് ആശങ്കയില്‍ കൂമ്പാര മേഘങ്ങളും ചുഴലിയും കേരളത്തെ വീണ്ടും മുക്കുമോ?

കേരളത്തിന്റെ കാലാവസ്ഥയില്‍ അടിക്കടി ഉണ്ടാകുന്ന മാറ്റം വരും കാലത്ത് വലിയ ഭീഷണിയാണ്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച കാര്യങ്ങള്‍ വളരെ വേഗത്തില്‍ അറിയാനുള്ള സാഹചര്യം ഉണ്ട് എങ്കിലും അവയെ പ്രതിരോധിക്കാനുള്ള കൃത്യമായ മാനേജ്‌മെന്റ് സിസ്റ്റം ഇല്ലാത്തതാണ് പെരും മഴയില്‍ കേരളത്തെ വീണ്ടും വീണ്ടും വെള്ളത്തിനടിയിലാക്കുന്നത്. പ്രത്യേകിച്ച് ജലസേജനം ഡാം മാനേജ്‌മെന്റ് ഇക്കാര്യത്തിലൊക്കെ കൃത്യമായ മുന്നൊരുക്കങ്ങള്‍ ഭാവി മുന്നില്‍ കണ്ട് നടപ്പിലാക്കിയാല്‍ കേരളത്തിന് അത് വളരെ ഏറെ ഗുണം ചെയ്യും എന്നാല്‍ അത്തരത്തിലൊരു മുന്നൊരുക്കവും നമ്മുടെ സര്‍ക്കാര്‍ നടത്തുന്നില്ലെന്നുള്ളതാണ് എല്ലാവരെയും ആശങ്കപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം മുരളി തുമാരക്കുടിയും കേരളത്തിന് ഒരു മുന്നറിയിപ്പ് നല്‍കിയിരുന്നു. നിങ്ങള്‍ എറണാകുളത്താണ് താമസിക്കുന്നതെങ്കില്‍ അവിടം വിറ്റ് മറ്റെവിടെയെങ്കിലും പോയിക്കോള്ളൂ. നിങ്ങളുടെ സ്വത്തിനും ജീവനും അതാണ് നല്ലത് എന്നായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. അതെല്ലാം ഈ പ്ലാനിംഗ് ഇല്ലായ്മയെ മുന്‍കൂട്ടി കണ്ടുകൊണ്ടുള്ളൊരു വിദഗ്ദന്റെ നിരീക്ഷണമാണ്. ഈ അവസ്ഥ കേരളത്തിന്റെ ഉയരം കുറവുള്ള എല്ലാ മേഘലകളുടെയും ഭീഷണിയാണ്. അതുപോലെ തന്നെ കാലാവസ്ഥയിലെ ഈ മാറ്റം കേരള തീരത്തും കൂടുതല്‍ ന്യൂനമര്‍ദങ്ങളും ചുഴലിക്കാറ്റുകളും രൂപപ്പെടുന്ന സാഹചര്യം ഉണ്ടാക്കുകയാണ്.
നേരത്തേ ഒക്കെ മത്സ്യ തൊഴിലാളികള്‍ കാലാവസ്ഥമുന്നറിയിപ്പ് ഒന്നും കൃത്യമായി ശ്രദ്ധിച്ചിട്ടല്ല മത്സ്യ ബന്ധനത്തിന് പോകുന്നത്. അവര്‍ക്ക് പരമ്പരാഗതമായി കിട്ടിയ പ്രകൃതിയെ നിരീക്ഷിക്കാനുള്ള കഴിവ് ഉപയോഗപ്പെടുത്തിക്കൊണ്ടായിരുന്നു അവരുടെ ജീവനോപാധിയായ മത്സ്യബന്ധനം നടത്തിപ്പോന്നിരുന്നത്. എന്നാല്‍ ഓഖി വന്നതോടുകൂടി സ്ഥിതി വ്യത്യസ്ഥമാണ്. അവരുടെ കണക്കുകൂട്ടലുകളും തെറ്റിയിരിക്കുന്നു. ചുഴലിക്കാറ്റുകള്‍ വന്‍ ഭീഷണി സൃഷ്ടിച്ചു തുടങ്ങിയിരിക്കുന്നു. അതിനാല്‍ കാലാവസ്ഥാ പ്രവചനങ്ങള്‍ കൂടി കണക്കിലെടുത്തുകൊണ്ടാണ് അവര്‍ ജോലിക്കു പോകുന്നതു തന്നെ. കാരണം അത്രമാത്രം മനസ്സിലാക്കാന്‍ കഴിയാത്ത വിധം പ്രകൃതി മാറിയിരിക്കുന്നു.
അടിക്കടി കാലാവസ്ഥ മാറുന്നതിന്റെ ഭീഷണി ഇപ്പോഴും കേരളത്തിനുണ്ട്. കേരള തീരത്തും പടിഞ്ഞാറന്‍ തീരം മുഴുവനുമായും ന്യൂനമര്‍ദങ്ങള്‍ കൂടുതലായി ഇനിമുതല്‍ രൂപപ്പെടാം. അറബിക്കടല്‍ ചൂടുപിടിക്കുമ്പോഴാണ് കേരള തീരത്ത് ന്യൂനമര്‍ദങ്ങള്‍ വര്‍ധിക്കുന്നത്. നേരത്തേ ബംഗാള്‍ ഉള്‍കടലായിരുന്നു കൂടുതല്‍ ചൂടായി നിന്നിരുന്നത്. അപ്പോള്‍ തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, ഒഡീഷ തീരങ്ങളിലായിരുന്നു ചുഴലിക്കാറ്റിന്റെയും മഴയുടേയും ഭീഷണി കൂടുതലായും ഉണ്ടായിരുന്നത്. സമുദ്രതാപനില കൂടുമ്പോഴാണ് ചുഴലിക്കാറ്റടക്കമുള്ളവയ്ക്ക് അനുകൂല സാഹചര്യമുണ്ടാകുന്നത്. അതുകൊണ്ടു തന്നെ പടിഞ്ഞാറന്‍ തീരത്ത് ചുഴലിക്കാറ്റുകള്‍ കൂടുതലായി പ്രതീക്ഷിക്കാം. ഓഖി ചുഴലിക്കാറ്റു വന്നത് വളരെ പെട്ടെന്നാണ്. ശ്രീലങ്കയുടെ ഭാഗത്തുനിന്ന് നീങ്ങി ലക്ഷദ്വീപിലേക്കു വന്ന ചുഴലി കേരളതീരത്തിനു സമാന്തരമായി പോവുകയായിരുന്നു. കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ ചുഴലിക്കാറ്റ് രൂപപ്പെട്ട് കേരള തീരത്തിന് 500 കിലോമീറ്ററിന് അടുത്തെത്തി തീരത്തിനു സമാന്തരമായി വടക്കോട്ടു പോയിരുന്നു. അതൊക്കെ വലിയ ദുരന്തം സമ്മാനിക്കുന്നവയാണ്
അതുപോലെ തന്നെ കേരളത്തിലെ അസാധാരണ പ്രതിഭാസമായി കൂമ്പാര മേഘങ്ങള്‍ രൂപപ്പെടുന്നുണ്ട്. അത് സാധാരണയില്‍ നിന്നും വളരെ വ്യത്യസ്ഥമാണ്. താപനില വര്‍ധിക്കുമ്പോള്‍ മേഘങ്ങള്‍ കൂടുതലായി രൂപം കൊള്ളും. പെട്ടെന്നുള്ള വേനല്‍മഴയ്ക്ക് കാണവും ഈ കൂമ്പാര മേഘങ്ങളാണ്. അത്തരം മേഘങ്ങള്‍ രൂപപ്പെട്ട് വളരെ ഉയരേക്കു പോകുമ്പോഴാണ് കുറഞ്ഞ സമയം കൊണ്ടു കൂടുതല്‍ മഴ ലഭിക്കുന്നത്. അത് കേരളത്തെ മുഴുവന്‍ വെള്ളത്തിനടിയിലാക്കും. കാലവര്‍ഷത്തിലും തുടര്‍ച്ചയായി മേഘപാളികള്‍ കേരള തീരത്തേക്കു അടുത്തുവരുമ്പോള്‍ അത് അതി ശക്തമായ മഴയായി മാറും. 2018ല്‍ ഈ സാഹചര്യമാണ് നമുക്ക് ഉണ്ടായത്. സമാനമായ സാഹചര്യമാണ് ഇപ്പോഴും. മണ്‍സൂണിന്റെ ഭാഗമായി തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിശക്തമായ മഴ ലഭിച്ചു. വലിയ അളവില്‍ നീരാവി നിറഞ്ഞ കാറ്റിനെ പശ്ചിമഘട്ടം തടഞ്ഞു നിര്‍ത്തി തുടര്‍ച്ചയായി മഴ പെയ്യിച്ചു. ഇപ്പോള്‍ മാത്രമല്ല വരും കാലങ്ങളിലും ഇത്തരത്തിലുള്ള പ്രകൃതിക്ഷോഭങ്ങളാണ് നമ്മെക്കാത്തിരിക്കുന്നത്.
അതേസമയം തന്നെ കാലാവസ്ഥാ വകുപ്പിനു പ്രവചനം നടത്താനേ കഴിയൂ. തയാറെടുപ്പുകള്‍ നടത്തേണ്ടത് ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളാണ്. എന്നാല്‍ അതിവിടെ ഉണ്ടാകുന്നുണ്ടോ എന്നത് ജനങ്ങളുടെ ആശങ്കയാണ്. കാലാവസ്ഥാ മുന്നറിയിപ്പു സംവിധാനം മെച്ചപ്പെടുത്താനാണ് കേന്ദ്രം നോക്കുന്നത്. എന്നാല്‍ പെട്ടെന്നാണ് കാലാവസ്ഥാ മാറ്റങ്ങള്‍ സംഭവിക്കുന്നത്. വളരെ അപ്രതീക്ഷിതമായി കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുന്നതിനാല്‍ കൂടുതല്‍ ജാഗ്രത വേണം ഇക്കാര്യത്തില്‍. നിരീക്ഷണ സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതും അത്യാവശ്യമാണ്. തുടര്‍ച്ചയായി നമുക്ക് പ്രവചനങ്ങള്‍ നല്‍കാനാകണം. സാധാരണഗതിയില്‍ 12 മണിയോടെയാണ് കാലാവസ്ഥാ ബുള്ളറ്റിന്‍ ഇറക്കുന്നത്. എന്നാല്‍ വൈകുന്നേരത്തോടെ പെട്ടെന്ന് കാലാവസ്ഥ മാറും. അത്തരത്തിലൊരു സ്ഥിതി വിശേഷമാണ് കേരളത്തില്‍. എന്നാല്‍ ഈ സമത്ത് കൃത്യമായ മുന്നറിയിപ്പ് നല്‍കാന്‍ കഴിയുന്ന സംവിധാനം നമുക്കില്ല. അതുകൊണ്ടുതന്നെ പെട്ടെന്നുള്ള മാറ്റങ്ങള്‍ വരുമ്പോള്‍ പെട്ടെന്നു മുന്നറിയിപ്പുകള്‍ നല്‍കാനാനുള്ള സംവിധാനം നമുക്ക് ആവശ്യമാണ്.
അതുപോലെ തന്നെ ജലസേചനം, ഡാം മാനേജ്‌മെന്റ് എന്നിവയ്ക്ക് കൂടുതല്‍ ഉപകരണങ്ങള്‍ നാം ലഭ്യമാക്കേണ്ടതുണ്ട്. വലിയ അപകടങ്ങള്‍ ഒഴിവാക്കാന്‍ വേണ്ട മുന്നൊരുക്കങ്ങളും അതുതന്നെയാണ്.
https://www.facebook.com/Malayalivartha