കേരളം ആകാംഷയോടെ കാത്തിരുന്ന സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബംപർ ലോട്ടറിയുടെ ഫലം പുറത്ത്; ഒന്നാം സമ്മാനം തിരുവനന്തപുരത്ത് നിന്നും വിറ്റ് പോയ ടിക്കറ്റിന്; ടിക്കറ്റ് വിറ്റത് ഈസ്റ്റ് ഫോർട്ടിലെ ചൈതന്യ ലക്കി സെന്‍ററിൽ നിന്നും; ഭാഗ്യവാനെ തേടി കേരളം

കേരളം ആകാംഷയോടെ കാത്തിരുന്ന സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബംപർ ലോട്ടറിയുടെ ഫലം വന്നിരിക്കുകയാണ്. ഇത്തവണ ഒന്നാം സമ്മാനം തിരുവനന്തപുരത്ത് നിന്നും വിറ്റ് പോയ ടിക്കറ്റിനാണ്. HB 727990 എന്ന ടിക്കറ്റിനാണ് പത്തു കോടി രൂപയുടെ ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. ടിക്കറ്റ് വിറ്റത് ഈസ്റ്റ് ഫോർട്ടിലെ ചൈതന്യ ലക്കി സെന്‍ററിൽ നിന്നുമാണ്.
ലോട്ടറി വാങ്ങിയത് വള്ളക്കടവ് സ്വദേശി രംഗൻ എന്ന ലോട്ടറി കച്ചവടക്കാരനാണ്. IB 117539 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ 50 ലക്ഷം അടിച്ചിരിക്കുന്നത്. ഈ ടിക്കറ്റ് വിറ്റിരിക്കുന്നത് ആലപ്പുഴ ചേർത്തലയിലാണ് .
മൂന്നാം സമ്മാനം അഞ്ച് ലക്ഷം വീതം 12 പേർക്കാണ് അടിച്ചിരിക്കുന്നത്. 500 മുതൽ ഒരു ലക്ഷം രൂപ വരെയുള്ള മറ്റു സമ്മാനങ്ങളും ലോട്ടറിക്ക് ഉണ്ട്. ഈ വർഷം 43,86,000 ടിക്കറ്റുകൾ അച്ചടിച്ചു. 43,69,202 ടിക്കറ്റുകളാണ് ഇത് വരെ വിറ്റഴിചിരിക്കുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് 2നാണ് വിഷു ബംപറിന്റെ നറുക്കെടുപ്പ് നടത്തിയത്.
https://www.facebook.com/Malayalivartha