Widgets Magazine
25
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 77-ാം പിറന്നാള്‍.... തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണ തിരക്കില്‍ മുഖ്യമന്ത്രി, സാധാരണ പിണറായി വിജയന്‍ തന്റെ ജന്മദിനം ആഘോഷിക്കാറില്ല, ഇത്തവണയും പ്രത്യേക ആഘോഷങ്ങളോ ചടങ്ങുകളോ ഒന്നുമുണ്ടാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

24 MAY 2022 09:30 AM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 77-ാം പിറന്നാള്‍. ജന്മ ദിനത്തില്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലാണ് മുഖ്യമന്ത്രി. സാധാരണ പിണറായി വിജയന്‍ തന്റെ ജന്മദിനം ആഘോഷിക്കാറില്ല. ഇപ്രവാശ്യവും പ്രത്യേക ആഘോഷങ്ങളോ ചടങ്ങുകളോ ഒന്നുമുണ്ടാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ആറ് വര്‍ഷം മുമ്പ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് തലേദിവസം ജന്മദിനമായിരുന്നു. അന്ന് അദ്ദേഹം തന്നെ ഈ വിവരം തുറന്ന് പറഞ്ഞിരുന്നു. ചരിത്രം തിരുത്തി കുറിച്ച തുടര്‍ഭരണത്തിന്റെ നിറവില്‍ പതിനഞ്ചാം കേരളനിയമസഭയുടെ ഒന്നാംസമ്മേളനം ചേരുന്ന ദിവസമായിരുന്നു പിണറായിയുടെ 76-ാം പിറന്നാളെന്നതും ശ്രദ്ധേയമായിരുന്നു.



1945 മേയ് 24ന് കണ്ണൂരിലെ തലശ്ശേരിയിലെ പിണറായി പഞ്ചായത്തിലാണ് അദ്ദേഹം ജനിച്ചത്. വിദ്യാര്‍ത്ഥിയായിരിക്കെ എസ്എഫ്ഐയുടെ പൂര്‍വ്വീക സംഘടനയായ കെഎസ്എഫിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശം. 1970ല്‍ 26-ാം വയസ്സില്‍ കൂത്തുപറമ്പില്‍ നിന്ന് ജയിച്ച് നിയമസഭാ അംഗമായി.

2016ല്‍ ധര്‍മ്മടത്ത് നിന്ന് ജയിച്ച് പതിനാലാമത് മുഖ്യമന്ത്രിയായി. 2021ല്‍ സി രഘുനാഥിനെ തോല്‍പ്പിച്ച് തുടര്‍ ഭരണം നിലനിര്‍ത്തിയ പിണറായിയുടെ 77-ാം പിറന്നാള്‍ സിപിഎം പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ ആഘോഷമാക്കിയിരുന്നു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യം കൊണ്ടുപോകുന്ന വാഹനങ്ങളിൽ നിന്ന് പൈപ്പുകൾ വഴി പൊതുനിരത്തിലേക്ക് മലിനജലം ഒഴുക്കുന്ന പ്രവണതക്കെതിരെ കർശന നടപടി  (14 minutes ago)

സർക്കാർ ജോലി, സ്ഥാനക്കയറ്റം, ലോട്ടറി: ഭാഗ്യം തെളിയുന്ന രാശികൾ!  (36 minutes ago)

 കോമൺവെൽത്ത് ഗെയിംസ്... പാരാ പവർ ലിഫ്റ്റിംഗിൽ പുരുഷ ഹെവി വെയ്റ്റ് വിഭാഗത്തിൽ ഇന്ത്യൻ താരത്തിന് വെങ്കലം  (43 minutes ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... രാജ്യവ്യാപക പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ വൻഅഴിച്ചു പണിയുമായി കേന്ദ്രം....  (51 minutes ago)

16 ദിവസം പ്രായമായ നവജാത ശിശുവിനെ ഉപേക്ഷിച്ച് അമ്മ കടന്നു  (5 hours ago)

ഓട്ടോറിക്ഷയില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ 7 വയസ്സുകാരന്‍ ലോറി കയറി മരിച്ചു  (5 hours ago)

കോഴിക്കോട് പനി ബാധിച്ച് ആറു വയസ്സുകാരി മരിച്ചു  (5 hours ago)

18 നിലകളുള്ള ഫ്‌ലാറ്റ് സമുച്ചയത്തില്‍ അപാകത ; പൊളിച്ച് പണിയാന്‍ ഉടമ അനുമതി തേടി  (6 hours ago)

രാജ്യത്ത് വീണ്ടും ചോദ്യപ്പേപ്പര്‍ ചോര്‍ന്നു; രണ്ട് എന്‍ജിനീയറിങ് പരീക്ഷകള്‍ മാറ്റിവച്ചു  (6 hours ago)

നരേന്ദ്ര മോദിയുടെ ഇന്‍സ്റ്റഗ്രാമില്‍ പത്ത് ലക്ഷം ഫോളോവേഴ്‌സ് കൂടി  (6 hours ago)

എന്നെ ശരിക്കും അദ്ഭുതപ്പെടുത്തിയത് അവരുടെ വാക്കുകളാണ് സഞ്ജു സാംസണ്‍ പറയുന്നു  (8 hours ago)

സിജെപി സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഷൈന്‍ ടോം ചാക്കോ  (8 hours ago)

സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം  (11 hours ago)

വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിംഗ് സോംഗ് പ്രമോ വീഡിയോ പുറത്ത്  (11 hours ago)

'ഏഴ് കടല്‍ ഏഴ് മലൈ' തീയേറ്ററുകളിലേക്ക്  (12 hours ago)

Malayali Vartha Recommends