ഓട്ടോറിക്ഷയില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ 7 വയസ്സുകാരന്‍ ലോറി കയറി മരിച്ചു

മണാശ്ശേരിയില്‍ ഓട്ടോറിക്ഷയില്‍നിന്ന് റോഡില്‍ തെറിച്ചുവീണ 7 വയസ്സുകാരന്‍ ലോറി കയറി മരിച്ചു. മുക്കം മണ്ണാശേരി ഗവണ്‍മെന്റ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി അമല്‍ (7 വയസ്) ആണ് മരിച്ചത്. സ്‌കൂള്‍ വിട്ട് ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ മണാശ്ശേരി പുല്‍പ്പറമ്പിനു സമീപത്താണ് അപകടം ഉണ്ടായത്.
ഇരുവശത്തും ഡോര്‍ ഉണ്ടായിരുന്ന ഓട്ടോറിക്ഷയുടെ വലതുവശത്തെ ഡോര്‍ തുറന്നു തെറിച്ചു വീണ കുട്ടിയുടെ തലയിലൂടെ എതിര്‍വശത്തു കൂടി മണാശ്ശേരിയിലേക്കു വന്ന ലോറിയുടെ പിന്‍ചക്രം കയറുകയായിരുന്നു. ബ്രേക്ക് പിടിക്കാന്‍ പോലും സാധിക്കാത്ത കുറഞ്ഞ ദൂരത്തിലാണു കുട്ടി ലോറിക്കു മുന്നില്‍ വീണതെന്ന് ലോറി ഓടിച്ച ഓമശ്ശേരി സ്വദേശി അസീസ് പറഞ്ഞു.
ഓട്ടോയില്‍നിന്നു തെറിച്ചുവീണ ഉടന്‍ കുട്ടി ലോറിക്ക് അടിയില്‍പ്പെടുകയായിരുന്നുവെന്നും അസീസ് പറഞ്ഞു. മുക്കം പൊലീസ് സ്ഥലത്തെത്തി കുട്ടിയുടെ മൃതദേഹം സമീപത്തെ ആശുപത്രിയിലേക്കു മാറ്റി.
https://www.facebook.com/Malayalivartha


























