18 നിലകളുള്ള ഫ്‌ലാറ്റ് സമുച്ചയത്തില്‍ അപാകത ; പൊളിച്ച് പണിയാന്‍ ഉടമ അനുമതി തേടി

ബെംഗളൂരുവില്‍ 18 നിലകളുള്ള ഫ്‌ലാറ്റ് സമുച്ചയത്തില്‍ അപാകത കണ്ടതിനെ തുടര്‍ന്ന് സ്വയം പൊളിച്ചുപണിയാന്‍ നിര്‍മാതാവ് അനുമതി തേടി. ദക്ഷിണ ബെംഗളൂരുവിലെ ഹൊസൂരിലാണ് ഒക്യുപന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിച്ച് കേവലം മൂന്ന് മാസത്തിനകം കെട്ടിടം സ്വമേധയാ പൊളിച്ചുമാറ്റി പുനര്‍നിര്‍മിക്കാന്‍ പ്രമുഖ നിര്‍മാണ കമ്പനി തീരുമാനിച്ചത്. ഇതിനകം സമുച്ചയത്തിലെ 49 ഫ്‌ലാറ്റുകള്‍ വിറ്റുപോയിരുന്നു. കെട്ടിടത്തിനു ചെറിയ ചരിവ് ഉണ്ടായതിനെ തുടര്‍ന്നാണ് പൊളിച്ചുമാറ്റാന്‍ റിയല്‍ എസ്‌റ്റേറ്റ് കമ്പനി തീരുമാനിച്ചത്. ഒന്ന് മുതല്‍ 5 കോടിവരെ മൂല്യമുള്ള അപ്പാര്‍ട്‌മെന്റുകളാണ് സമുച്ചയത്തിലുണ്ടായിരുന്നത്.
15 ടവറുകളിലായി 970 അപ്പാര്‍ട്‌മെന്റുകളുള്ള ബൃഹദ് പദ്ധതിയാണ് കമ്പനി നിര്‍മിക്കുന്നത്. ഇതില്‍ ഒരു ടവറില്‍ മാത്രമാണ് അപാകത കണ്ടെത്തിയത്. നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടം പൊളിക്കുന്നതിനുള്ള അനുമതി തേടി ഫ്‌ലാറ്റ് നിര്‍മാതാവ് സമീപിച്ചതായി ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി (ജിബിഎ) ചീഫ് കമ്മിഷനര്‍ എം. മഹേശ്വര റാവുവിനെ ഉദ്ധരിച്ചുകൊണ്ട് വാര്‍ത്താ ഏജന്‍സിയായ പിടിഐ സ്ഥിരീകരിക്കുന്നു. ടവര്‍ പൊളിച്ചുമാറ്റാനും വീണ്ടും നിര്‍മിക്കാനുമുള്ള അനുമതിയാണ് തേടിയത്.
https://www.facebook.com/Malayalivartha


























