മത്സ്യം കൊണ്ടുപോകുന്ന വാഹനങ്ങളിൽ നിന്ന് പൈപ്പുകൾ വഴി പൊതുനിരത്തിലേക്ക് മലിനജലം ഒഴുക്കുന്ന പ്രവണതക്കെതിരെ കർശന നടപടി

മത്സ്യം കൊണ്ടുപോകുന്ന വാഹനങ്ങളിൽ നിന്ന് പൈപ്പുകൾ വഴി പൊതുനിരത്തിലേക്ക് മലിനജലം ഒഴുക്കുന്ന പ്രവണതക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി ട്രാൻസ്‌പോർട്ട് കമ്മീഷണർ . നിയമലംഘനം നടത്തുന്ന ഡ്രൈവർമാരുടെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്യും കൂടാതെ പിഴയും ചുമത്തുന്നതാണ്.
മീൻവണ്ടികളിൽ നിന്ന് ഒഴുക്കിവിടുന്ന വെള്ളം കാരണം അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടാതെ വലിയ രീതിയിലുള്ള ആരോഗ്യ-പരിസ്ഥിതി പ്രശ്‌നങ്ങൾക്കും കാരണമാകുകയും ചെയ്യുന്നു. സുരക്ഷിതമായ യാത്രയും ശുചിത്വമുള്ള റോഡുകളും നമ്മുടെ അവകാശവും ഉത്തരവാദിത്വവുമാണെന്നുള്ള കാര്യം മറക്കാതിരിക്കുക. ഇത്തരം മലിനജലം വാഹനങ്ങളിലുള്ള ടാങ്കുകളിൽ തന്നെ സൂക്ഷിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുന്ന സ്ഥലങ്ങളിൽ മാത്രം ഒഴുക്കി വിടണമെന്നും നിർദേശിച്ച് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ടുമെന്റ്.
"
https://www.facebook.com/Malayalivartha

























