Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?


സങ്കടക്കാഴ്ചയായി... പയ്യാവൂർ പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു


ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം

നരേന്ദ്ര മോദിയുടെ ഇന്‍സ്റ്റഗ്രാമില്‍ പത്ത് ലക്ഷം ഫോളോവേഴ്‌സ് കൂടി

25 JULY 2026 12:49 AM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രിയുടെ സെല്‍ഫി വിഡിയോ വന്ന് 24 മണിക്കൂറിനകം നരേന്ദ്ര മോദിയുടെ ഇന്‍സ്റ്റഗ്രാമില്‍ പത്ത് ലക്ഷം ഫോളോവേഴ്‌സ് കൂടി. വ്യാഴാഴ്ച രാത്രി 11.52നാണ് നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ടു സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള വിഡിയോ പുറത്തുവന്നത്. നിലവില്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 102 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്.

വ്യാഴാഴ്ചയിലെ വിഡിയോ വിജയമായതോടെയാണ് അതിനു നന്ദി പറയാന്‍ അടുത്ത ദിവസവും രാത്രി പ്രധാനമന്ത്രി സമൂഹമാധ്യമങ്ങളില്‍ എത്തിയത്. രാത്രിയില്‍ പതിനൊന്ന് മണിക്ക് ശേഷമാണ് രണ്ടാമത്തെ ദിവസവും പ്രധാനമന്ത്രി ലഘുവിഡിയോയുമായി എത്തിയത്.

'നന്ദി സുഹൃത്തുക്കളേ. ഇന്നലെ രാത്രിയാണ് നിങ്ങളെ കാണാന്‍ എനിക്ക് അവസരം ലഭിച്ചത്. വീഡിയോയോട് നിങ്ങള്‍ പ്രതികരിച്ച രീതി, നല്ല നിര്‍ദേശങ്ങള്‍ അയച്ച എല്ലാവര്‍ക്കും നന്ദി,' പ്രധാനമന്ത്രി ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു. ഒപ്പം വിഡിയോയുടെ അവസാന ഭാഗത്ത് 'എന്നോടുള്ള നിങ്ങളുടെ സ്‌നേഹം നിലനില്‍ക്കും, ഞങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാകും... നന്ദി സുഹൃത്തുക്കളേ,' എന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

'നാളത്തെ മന്ത്രിസഭയില്‍ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ കൂടുതല്‍ കര്‍ശന നടപടികള്‍ ഉണ്ടാകും' എന്ന തലക്കെട്ടിലാണ് മോദിയുടെ ആദ്യ വിഡിയോ പോസ്റ്റ് ചെയ്തത്. 'പേപ്പര്‍ ചോര്‍ച്ച സംഭവത്തിന് ശേഷം കഴിഞ്ഞ രണ്ടര മാസത്തിനുള്ളില്‍ നിരവധി ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കുറ്റവാളികളെ പിടികൂടി ജയിലിലടച്ചിട്ടുണ്ട്. വിദ്യാര്‍ഥികളുടെ ഒരു വര്‍ഷം പാഴാകുന്നില്ലെന്ന് ഉറപ്പാക്കുക എന്നതായിരുന്നു ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തം. 22 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ പരീക്ഷ എഴുതാന്‍ കഴിയുമെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ എല്ലാ ശക്തിയും ഉപയോഗിച്ചു,' ഇങ്ങനെയാണ് വിഡിയോയില്‍ മോദി സംസാരിച്ചത്. ഫ്രണ്ട് ക്യാമറയില്‍ ചിത്രീകരിച്ച സെല്‍ഫി വിഡിയോയിലൂടെ ജനങ്ങളുമായി പ്രധാനമന്ത്രി സംവദിക്കുന്നത് ആദ്യമായാണ്.

ഈ വിഡിയോ ഇതുവരെ 271 ദശലക്ഷം ആളുകള്‍ കണ്ടു. 1.3 ദശലക്ഷം പേരാണ് വിഡിയോയ്ക്ക് കമന്റുകള്‍ രേഖപ്പെടുത്തിയത്. വിഡിയോയില്‍ പറഞ്ഞതുപോലെ കര്‍ശനമായ നിലപാടുകളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. പേപ്പര്‍ ചോര്‍ച്ചയ്ക്ക് കടുത്ത ശിക്ഷ നല്‍കുന്ന നിയമം പാസാക്കാനും തീരുമാനിച്ചു. പുതുക്കിയ നിയമം 10 വര്‍ഷം വരെ തടവും 10 കോടി രൂപ വരെ പിഴയും നിര്‍ദേശിക്കുന്നുണ്ടെന്നും കുറഞ്ഞ തടവ് ശിക്ഷ മൂന്ന് വര്‍ഷത്തില്‍ നിന്ന് അഞ്ച് വര്‍ഷമായി ഉയര്‍ത്തുമെന്നും വൃത്തങ്ങള്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സർക്കാർ ആശുപത്രിയിൽ ജനിക്കുന്ന ഓരോ കുഞ്ഞിനും സ്വർണമോതിരം നൽകും.... ‘തായ് മാമൻ തങ്ക മോതിരം തിട്ട’ ത്തിന്റെ ഔപചാരിക ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി ജോസഫ് വിജയ് നിർവഹിക്കും...  (3 minutes ago)

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ക്വാർട്ടർ ഫൈനലിന് ഇന്ത്യ ഇന്നിറങ്ങും... അഫ്ഗാനിസ്താനെതിരേയാണ് മത്സരം  (28 minutes ago)

ഏഷ്യൻ ഗെയിംസ് പുരുഷ ഹൈ ജംപിൽ ഇന്ത്യക്ക് വെള്ളി....  (44 minutes ago)

ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...  (56 minutes ago)

  മുഖ്യമന്ത്രി വിഡി സതീശനു ചുറ്റുമുള്ള തിരക്ക് നിയന്ത്രിക്കാനും സുരക്ഷ കൂട്ടാനുമൊരുങ്ങി പൊ‌ലീസ്...  (1 hour ago)

  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർ  (1 hour ago)

പണമിടപാടുകളിൽ അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

സങ്കടക്കാഴ്ചയായി... പയ്യാവൂർ പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു  (1 hour ago)

ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം  (2 hours ago)

കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും ക  (2 hours ago)

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (10 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (10 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (10 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (10 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (10 hours ago)

Malayali Vartha Recommends