കോഴിക്കോട് പനി ബാധിച്ച് ആറു വയസ്സുകാരി മരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആറു വയസ്സുകാരി മരിച്ചു. നടുവണ്ണൂര്‍ കാവുന്തറ പാലയാട്ട് ഷാജുവിന്റെയും റീനയുടെയും ഇളയ മകള്‍ ഇതള്‍ ആണ് മരിച്ചത്. പനി ബാധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു മരണം. കഴിഞ്ഞ ശനിയാഴ്ചയാണ് കുട്ടിയെ പനി കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കാവുന്തറ എഎല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഒരു പോലെ മികവു കാട്ടിയ ഇതളിന്റെ അപ്രതീക്ഷിത മരണം സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും ഉള്‍ക്കൊളളാനായിട്ടില്ല. കാവുന്തറയിലെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിച്ചു. സഹോദരി: ശിവാനി (നടുവണ്ണൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി).
https://www.facebook.com/Malayalivartha


























