കാമിതാക്കളുടെ രഹസ്യദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി, ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ടുപേർ അറസ്റ്റിൽ, പാര്‍ക്കില്‍ രഹസ്യമായി സംഗമിക്കുന്ന നിരവധിപേരുടെ ദൃശ്യങ്ങള്‍ പകർത്താൻ രാവിലെ മുതല്‍ പാര്‍ക്കിൽ ചിലര്‍ എത്തുന്നതായി പൊലീസിന് വിവരം...! ചിത്രീകരിച്ച ദൃശ്യങ്ങള്‍ ചില അശ്ലീല സൈറ്റുകളിൽ, അപ്ലോഡ് ചെയ്തവർക്കായി വലവിരിച്ച് പോലീസ്..!

തലശ്ശേരിയിലെ പാര്‍ക്കിലെത്തിയ കമിതാക്കളുടെ രഹസ്യദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ടുപേർ അറസ്റ്റിൽ. കമിതാക്കള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. പന്ന്യന്നൂരിലെ വിജേഷ് (30), വടക്കുമ്ബാട് മഠത്തും ഭാഗത്തെ അനീഷ് (35) എന്നിവരാണ് അറസ്റ്റിലായത്.
സ്വകാര്യ ബസ് കണ്ടക്ടറാണ് അനീഷ്.വിജേഷ് കമിതാക്കളറിയാതെ അവരുടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും അനീഷ് പ്രചരിപ്പിക്കുകയും ചെയ്തെന്നായിരുന്നു പരാതി. ഇരുവര്‍ക്കും പൊലീസ് സ്റ്റേഷനില്‍ നിന്ന് ജാമ്യം അനുവദിച്ചു.അതേസമയം കഴിഞ്ഞ ദിവസം പാര്‍ക്കിലെത്തുന്ന കമിതാക്കളുടെ രഹസ്യദൃശ്യങ്ങള്‍ പകര്‍ത്തിയതിന് മൂന്നുപേരെ തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സീവ്യൂ പാര്‍ക്കിലെത്തിയ കമിതാക്കളുടെ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്നാണ് നടപടി.പൊലീസ് സ്വമേധയ എടുത്ത കേസിലാണ് മൂന്നുപേര്‍ അറസ്റ്റിലായത്. പാര്‍ക്കില്‍ രഹസ്യമായി സംഗമിക്കുന്ന നിരവധിപേരുടെ ദൃശ്യങ്ങള്‍ ഇത്തരത്തില്‍ ചിത്രീകരിക്കുന്നു.
രഹസ്യദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ രാവിലെ മുതല്‍ ചിലര്‍ പാര്‍ക്കിലെത്തുന്നതായും പൊലീസിന് വിവരം ലഭിച്ചു. ഇത്തരത്തിൽ പകർത്തിയ ദൃശ്യങ്ങൾ ചില അശ്ലീല സൈറ്റുകളിലും പ്രത്യക്ഷപ്പെട്ടു. ഇതേതുടര്‍ന്ന് സൈബര്‍ പൊലീസിന്റെ സഹായത്തോടെ അപ്ലോഡ് ചെയ്തവരെക്കുറിച്ചുള്ള വിവരം പൊലീസ് ശേഖരിച്ചു.
https://www.facebook.com/Malayalivartha