സര്‍ക്കാര്‍ അഭിഭാഷകനെ വെള്ളം കുടിപ്പിച്ച് കോടതി! പിണറായി ഇനിയും നടിയുടെ കാലുപിടിക്കണം; സര്‍ക്കാര്‍ നീക്കങ്ങളെല്ലാം പാളുകയാണല്ലോ..

നടിയാക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാരിന് കുരുക്ക് മുറുകുന്നു എന്നുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. നടി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോള്‍ അതിജീവിതയുടെ ആക്ഷേപങ്ങള്‍ നിഷേധിച്ച് സര്‍ക്കാര്‍ നടതിതയ ചില വാദങ്ങളെ ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.
ഹര്‍ജി ഹൈക്കോടതി പരിഗണിക്കവേയാണ് അതിജീവിതയുടെ വാദങ്ങള്‍ പ്രോസിക്യൂട്ടര്‍ തള്ളിയത്. അവര്‍ നിര്‍ദ്ദേശിച്ചയാളെയാണ് പ്രോസിക്യൂട്ടറാക്കിയതെന്നും പുതിയ സ്‌പെഷല്‍ പ്രോസിക്യൂട്ടറെ അതിജീവിതയോട് ആലോചിച്ച് തീരുമാനിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. അതേസമയം അതിജീവിത ഹര്‍ജി പിന്‍വലിക്കണമെന്നാണ് സര്‍ക്കാരിന്റെ അഭ്യര്‍ഥനയെന്ന് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ അങ്ങനെ ആവശ്യപ്പെടാനാവില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.
മാത്രമല്ല കേസില്‍ രാഷ്ട്രീയം കലര്‍ത്താനുള്ള സര്‍ക്കാരിന്റെ തീരുമാനത്തേയും കോടതി തുറന്നടിച്ചു. അന്വേഷണം അവസാനഘട്ടത്തിലെത്തിയ സാഹചര്യത്തിലാണ് പുതിയ ഹര്‍ജി വന്നത്. അതിനാല്‍ കേസില്‍ പ്രതികളെ കൂടി കക്ഷിചേര്‍ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
അതിനിടെ, നടി സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രതികളുടെ വാദം കൂടി കേള്‍ക്കണ്ടതല്ലേ എന്ന് കോടതി ചോദിച്ചിരുന്നു. എന്നാല്‍ ഹര്‍ജിയില്‍ പ്രതികളെ കക്ഷി ചേര്‍ക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടില്ല. മാത്രമല്ല വള്ളിയാഴ്ച സര്‍ക്കാരിനോട് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് ശേഷം ഇതുസംബന്ധിച്ച് തീരുമാനമുണ്ടായേക്കാം.
കേസില്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി തിങ്കളാഴ്ചയാണ് നടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം പാതിവഴിയില്‍ അവസാനിപ്പിക്കാനും അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും രാഷ്ട്രീയ ഉന്നതര്‍ അന്വേഷണ സംഘത്തെ ഭീഷണിപ്പെടുത്തുന്നു എന്നായിരുന്നു ഹര്‍ജിയിലെ ആരോപണം.
ദിലീപിന്റെ അഭിഭാഷകര്‍ കേസിലെ തെളിവ് നശിപ്പിക്കാന്‍ ഇടപെടുകയും സാക്ഷികളെ സ്വാധീനിക്കുകയും ചെയ്തതിന്റെ തെളിവുകള്‍ സമര്‍പ്പിച്ചിട്ടും കേസില്‍ അഭിഭാഷകരുടെ പങ്കിനെകുറിച്ച് അന്വേഷിക്കാന്‍ തയ്യാറായില്ല എന്നും നടി പറഞ്ഞിരുന്നു. തുടരന്വേഷണം തങ്ങളിലേക്ക് എത്തില്ലെന്ന ഉറപ്പ് അഭിഭാഷകര്‍ക്ക് ഭരണതലപ്പത്തുള്ളവര്‍ നല്‍കിയതായാണ് അറിയാന്‍ കഴിഞ്ഞതെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha