കടല്‍ സസ്യങ്ങള്‍ ശേഖരിക്കാന്‍ പോയ യുവതി രാത്രിയായിട്ടും തിരിച്ചെത്തിയില്ല ഭര്‍ത്താവും ബന്ധുക്കളും മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിൽ കണ്ടെത്തിയത് ഭയാനകമായ കാഴ്ച്ച; ചെമ്മീന്‍ കെട്ടിനു സമീപം ഒറ്റപ്പെട്ട സ്ഥലത്ത് പകുതി കത്തിക്കരിഞ്ഞ് മൃതദേഹം; പോലീസ് അന്വേഷണത്തിലറിഞ്ഞത് ഞെട്ടിക്കുന്ന വിവരം; കൂട്ട ബലാത്സംഗം ചെയ്ത് കൊന്ന് തള്ളിയത്

നാല്‍പതുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊന്നു. കൊലപാതകത്തിൽ ചെമ്മീന്‍ കെട്ടിലെ ഒഡിഷ സ്വദേശികളായ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. തമിഴ്നാട്ടിലെ രാമേശ്വരത്താണ് അതീവ ദുഃഖകരമായ സംഭവം ഉണ്ടായിരിക്കുന്നത്. കൂട്ട ബലാത്സംഗത്തിന് ശേഷം മൃതദേഹത്തോടും ക്രൂരത ചെയ്തുവെന്നതാണ് ഭയാനകമായ കാര്യം. മൃതദേഹം കത്തിച്ച് കളഞ്ഞു.
വടക്കാട് മേഖലയില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. യുവതിയുടെ പകുതി കരിഞ്ഞ മൃതദേഹം കണ്ടെത്തുകയായിരുന്നു. ചൊവ്വാഴ്ച കടല്‍ സസ്യങ്ങള്‍ ശേഖരിക്കാന്‍ പോയതായിരുന്നു യുവതി. രാത്രിയായിട്ടും ഇവര്‍ തിരിച്ചെത്തിയില്ല. അപ്പോഴാണ് ഭര്‍ത്താവും ബന്ധുക്കളും മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ തെരച്ചിലിൽ ചെമ്മീന്‍ കെട്ടിനു സമീപം ഒറ്റപ്പെട്ട സ്ഥലത്ത് യുവതിയുടെ പകുതി കരിഞ്ഞ മൃതദേഹം കണ്ടെത്തി.
പ്രാഥമിക അന്വേഷണത്തില്‍ യുവതിയെ കൊന്ന് കത്തിച്ചതാണെന്ന് വ്യക്തമായി. ഇതോടെ ചെമ്മീന്‍ കെട്ടിലെ തൊഴിലാളികളെ കസ്റ്റഡിയിലെടുത്തിരുന്നു. എല്ലാവരെയും ചോദ്യം ചെയ്യുകയുമുണ്ടായി. ദേഷ്യം വന്ന നാട്ടുകാര്‍ സ്വകാര്യ ചെമ്മീന്‍ കെട്ട് തകര്‍ത്തു കളഞ്ഞു. അതീവ ക്രൂരമായ സംഭവമാണ് നടന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha

























