തിരുവനന്തപുരത്തെ മതവിദ്വേഷ പ്രസംഗം, പിസി ജോര്‍ജ്ജിന്റെ ജാമ്യം കോടതി റദ്ദാക്കി; വിലങ്ങിടാന്‍ പിണറായി പോലീസ് സജ്ജം! നിര്‍ണായക നീക്കത്തിനായി കണ്ണുചിമ്മാതെ കേരളവും; രക്ഷപ്പെടാനുള്ള പഴുതടച്ച് വീട് വളഞ്ഞ് പോലീസ്

മതവിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജ്ജിന്റെ ജാമ്യം റദ്ദാക്കി. തിരുവനന്തപുരത്ത് നടത്തിയ വിദ്വേഷപ്രസംഗ കേസിലെ ജാമ്യമാണ് റദ്ദാക്കിയത്.
ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചു എന്നുള്ള പ്രോസിക്യാഷന്‍ വാദം കോടതി ശരിവെച്ചു. തി. ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.. തിരുവന്തപുരത്തിന് പിന്നാലെ വെണ്ണലയിലും പിസി വിദേവഷ പരാമര്‍ശം നടത്തിയിരുന്നു. ഇതാണ് പിസിക്ക് കുരുക്ക് മുറുകാന്‍ ഇടയാക്കിയത്.
ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തിയ 'അനന്തപുരി ഹിന്ദു മഹാസമ്മേളനം' ഉദ്ഘാടനം ചെയ്യുമ്പോഴാണ് പി സി ജോര്‍ജ് വിവാദ പ്രസംഗം നടത്തിയത്. പ്രസംഗത്തിലുടനീളം മുസ്‌ലിം സമുദായത്തെ വര്‍ഗീയമായി അധിക്ഷേപിക്കുകയും ബോധപൂര്‍വം വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതായും ജോര്‍ജിനെതിരായ പരാതിയില്‍ പറയുന്നു.
കച്ചവടം ചെയ്യുന്ന മുസ്‌ലീങ്ങള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വം കലര്‍ത്തുന്നു. മുസ്‌ലീങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു, മുസ്‌ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്‌ലിം കച്ചവടക്കാര്‍ അവരുടെ സ്ഥാപനങ്ങള്‍ അമുസ്ലിം മേഖലകളില്‍ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവര്‍ന്നു കൊണ്ടുപോകുന്നു തുടങ്ങി വളരെ ഗൗരവമായ നുണയാരോപണങ്ങളാണ് അദ്ദേഹം പ്രസംഗിച്ചതെന്നും പരാതിയില്‍ വ്യക്തമാക്കി. മുസ്‌ലിം സമുദായത്തെ സംശയത്തിന്റെ മുനയില്‍ നിറുത്താനും മറ്റു സമുദായത്തിലെ വിശ്വാസികള്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനും മാത്രമാണ് കാരണമാകുകയെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
പരാതിയെ തുടര്‍ന്ന് ഈരാറ്റുപേട്ടയിലെത്തിയ പോലീസ് പിസിയെ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി. എന്നാല്‍ ഇതിന് പിന്നാലെയാണ് എറണാകുളം ജില്ലയിലെ വെണ്മലയില്‍ വിദ്വേഷ പ്രസംഗം നടത്തിയിത്. നേരത്തെ ചില ഉപാധികളോടെ ആയിരുന്നു പിസിക്ക് ജാ്യമ്യം നല്‍കിയത്. അത് ലംഘിച്ചാണ് വെണ്മലയില്‍ പ്രസംഘിച്ചത്. ഈ സംഭവത്തില്‍ പാലാരിവട്ടം പോലീസും കേസെടുത്തിട്ടുണ്ട്. അതിന് പുറമെയാണ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി തി. ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇപ്പോള്‍ പിസി ജോര്‍ജ്ജിന്റെ ജാമ്യം റദ്ദാക്കിയത്.
https://www.facebook.com/Malayalivartha