കടലില്‍ നിന്നുയര്‍ന്ന് ധനുഷ്‌കോടി പാലം.. കടല്‍ എല്ലാം തിരിച്ചു തരും

കടല്‍ വിഴുങ്ങുന്നതെന്തും അത് തിരിച്ചുതരും. ചിലപ്പോള്‍ അല്‍പകാലമെടുത്തേക്കും. ചിലപ്പോള്‍ ഒന്നെടുത്ത് പകരം മറ്റൊന്ന് തരും. കൊടുങ്ങല്ലൂര്‍ തുറമുഖം കടല്‍ വിഴുങ്ങിയപ്പോള്‍ പകരം വൈപ്പിന്‍ ദ്വീപിനെത്തന്നു. ഇങ്ങനെ ഒരല്‍ഭുതമാണ് ഇപ്പോള്‍ തമിഴ്‌നാട്ടില്‍ സംഭവിച്ചിരിക്കുന്നത്. 58 വര്‍ഷം മുമ്പ് വിഴുങ്ങിയ ധനുഷ്‌കോടിയിലെ പാലം കടലിപ്പോള്‍ തമിഴ്‌നാടിന് തിരിച്ചു നല്‍കാന്‍ ഒരുങ്ങുങ്ങുകയാണ്.
കടല്‍ അങ്ങനെയാണ് ഒന്നും സ്ഥിരമായി ഒളിച്ചു വയ്ക്കുന്നില്ല. പാലത്തി്‌ന്റെ കോണ്‍ക്രീറ്റ് തൂണുകളിപ്പോള്‍ പുറത്തുവന്നു. ഒരാഴ്ചയായി ശക്തമായ കടല്‍ക്ഷോഭമാണ് പ്രദേശത്തുണ്ടായത്. 1964-ല്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് പാലം മുങ്ങിപ്പോയത്. അക്കാലത്ത് രാമേശ്വരത്തേക്കാള്‍ വലിയ നഗരമായിരുന്നു ധനുഷ്‌കോടി. ഇവിടെ നിന്ന് ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലേക്ക് കപ്പല്‍ ഗതാഗതവും നടന്നിരുന്നു.മധുരയില്‍ നിന്ന് ധനുഷ്‌കോടിയിലേക്ക് തീവണ്ടി ഗതാഗതവും ഉണ്ടായിരുന്നു.
സ്‌കൂള്‍, പോസ്റ്റാഫീസ്, ആശുപത്രി, ക്ഷേത്രങ്ങള്‍, തുറമുഖം തുടങ്ങി എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്ന നഗരം 1964-ല്‍ ഉണ്ടായ കടല്‍ക്ഷോഭത്തില്‍ പൂര്‍ണമായും നശിക്കുകയായിരുന്നു. അന്നു തകര്‍ന്ന പാലമാണ് ഇപ്പോള്‍ മുഖം കാണിച്ചു തടങ്ങിയിരിക്കുന്നത്. ധനുഷ്‌കോടി പഴയ പ്രതാപം വീണ്ടെടുക്കുമോ അതാണ് തമിഴ്‌നാടിപ്പോള്‍ കാത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha