പോപ്പുലർ ഫ്രണ്ടിന്റെ കഥ കഴിഞ്ഞു ആ കുട്ടിയെ കണ്ടെത്തി.. കേന്ദ്ര സംഘം കേരളത്തിൽ..പിണറായി ഓടുന്നു
ആലപ്പുഴയിലെ എസ്ഡിപിഐയുടെ പ്രകടനവും. അച്ഛന്റെ തോളിലേറിയുടെ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം വിളിയും. സംഭവത്തില്‍ മൗനം പാലിച്ച സര്‍ക്കാര്‍ നടയും. പിന്നാലെ ഉണ്ടായ സംഭവ വികാസങ്ങളും തൃക്കാക്കരയിലെ തെരെഞ്ഞെടുപ്പില്‍ സര്‍ക്കാരിന് വന്‍ തിരിച്ചടിയി മാറുകയാണ്. ഇത് മനസ്സിലാക്കിയ പിണറായി ഇപ്പോള്‍ കളത്തിലിറങ്ങിയിരിക്കുകയാണ്.
തെരെഞ്ഞെടുപ്പ് ജയിച്ച് സെഞ്ച്വറി അടിക്കുമെന്ന് വെല്ലുവിളിച്ചതുകൊണ്ടുതന്നെ എന്തു കളിയ്ക്കും പിറണായി തയ്യാറാവുകയാണ്. ഇപ്പോഴിതാ പോലീസിന് എല്ലാത്തിനെയും പിടിച്ച് അകത്തിടാന്‍ പിണറായി മൗനാനുവാദം നല്‍കിയതായാണ് വിവരം പോലീസ് പണി തുടങ്ങുകയും ചെയിതു.
ഇന്നലെ ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നും ആലപ്പുഴ സംഭവത്തില്‍ രണ്ടുപേരെ പൊലീസ് പൊക്കിയിരിക്കുകയാണ്. ഇനിയും അറസ്റ്റുകളുണ്ടാകാനാണ് സാധ്യത. ഇന്നലെ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രവാക്യം വിളിച്ച സംഭവത്തില്‍ ഈരാറ്റു പേട്ട സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഇതില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് ഈരാറ്റുപേട്ടയും പ്രകോപന പരമായ മുദ്രാവാക്യം ഉയര്‍ത്തി രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഇങ്ങനെ അഴിഞ്ഞാടിയിട്ടും നടപടിയെടുക്കാന്‍ കഴിവില്ലാത്ത മുഖ്യന്‍ എന്ന രീതിയില്‍ പല വിമര്‍ശനങ്ങളും വന്നിരുന്നു. ഇതോടുകൂടിയാണ് പിണറായി അറസ്റ്റ് അടക്കമുള്ള നടപടികളിലേയ്ക്ക് കടക്കാന്‍ നിര്‍ദേശം നല്‍കുന്നത്.
ഇന്ന് ആലപ്പുഴയിലാണ് അറസ്റ്റ് പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കൊച്ചു കുട്ടിയെക്കൊണ്ട് മതവിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തില്‍ തന്നെയാണ് ആലപ്പുഴയില്‍ രണ്ട് പേരെ പൊലീസ് തൂക്കിയത്. പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് പിഎ നവാസും, അന്‍സാര്‍ നജീബുമാണ് പിടിയിലായത്. കുട്ടിയെ റാലിക്ക് കൊണ്ടുവന്നത് അന്‍സാര്‍ ആണെന്ന് പോലീസ് സംശയിക്കുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കുട്ടിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
ആലപ്പുഴയില്‍ കഴിഞ്ഞ ശനിയാഴ്ച നടന്ന റാലിക്കെതിരെ ആലപ്പുഴ സൗത്ത് പോലീസ് ഇന്നലെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സമൂഹത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്ന കുറ്റംചുമത്തിയാണ് കേസ്. കുട്ടിയെ റാലിക്ക് കൊണ്ടുവന്നവര്‍ക്കും, സംഘാടകര്‍ക്കുമെതിരെയാണ് കേസെടുത്തത്.
സംഭവത്തില്‍ ആദ്യം നടപടിയെടുക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല. തുടര്‍ന്ന് പ്രതിഷേധം കനത്തതോടെയാണ് നടപടി സ്വീകരിച്ചത്. കുട്ടിയെ തിരിച്ചറിഞ്ഞാല്‍ മാതാപിതാക്കളേയും പ്രതിചേര്‍ക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
അരിയും മലരും കുന്തിരിക്കവും വാങ്ങിവെക്കണമെന്നും നിന്റെയൊക്കെ കാലന്മാര്‍ വരുന്നുണ്ടെന്നുമാണ് റാലിക്കിടെ കുട്ടി മുദ്രാവാക്യം വിളിച്ചത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്റെ തോളിലിരുന്ന് മുന്നോട്ടു നീങ്ങുന്നതിനിടെയാണ് കുട്ടി മുദ്രാവാക്യം വിളിച്ചത്. ഇത് കൂടാതെ ബാബറി വിഷയവും മുദ്രാവാക്യത്തില്‍ പരാമര്‍ശിക്കുന്നുണ്ടായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. കുട്ടികളെ റാലിയില്‍ പങ്കെടുപ്പിക്കുന്നതില്‍ ഹൈക്കോടതിയും അതൃപ്തി അറിയിച്ചു.
കുട്ടിയെകൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ച കേസില്‍ തന്നെയായിരുന്നു ഇന്നലെ ഈരാറ്റുപേട്ട സ്വദേശിയെയും കസ്റ്റഡിയില്‍ എടുത്തത്. ആലപ്പുഴയില്‍ നിന്നും എത്തിയ പൊലീസ് സംഘം രാത്രി 10 മണിയോടെയാണ് ഈരാറ്റുപേട്ട സ്വദേശിയെ കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ എസ്ഡിപിഐ/പോപ്പുലര്‍ ഫ്രണ്ട് പ്രാദേശിക ഭാരവാഹിയാണ്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. മുദ്രവാക്യം വിളിച്ച കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. അതിനിടെ രാഷ്ട്രീയ പാര്‍ട്ടികളുടെ റാലികളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതിയും രംഗത്തെത്തി. കുട്ടികള്‍ മുദ്രാവാക്യം വിളിക്കുന്നതും നിരോധിക്കേണ്ടതല്ലെയെന്ന ചോദ്യമാണ് കോടതി മുന്നോട്ടുവച്ചത്. കുട്ടികളെക്കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിക്കുന്നത് പുതിയ പ്രവണതയാണ്.
സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെടാത്തത് ദുരൂഹമെന്ന് കെസിബിസി ആരോപിച്ചു. തീവ്രവാദത്തെപ്പറ്റി പ്രസംഗിച്ച വ്യക്തിയെ ജയിലിലടയ്ക്കാന്‍ താത്പര്യം കാണിക്കുന്ന സര്‍ക്കാര്‍ മത വര്‍ഗീയ സംഘടനകളെ പ്രീണിപ്പിക്കുന്ന നിലപാടാണ് എടുക്കുന്നതെന്നും കെസിബിസി കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha