ഇനി ജയിൽ വാസം...! ശിക്ഷ വിധിക്ക് പിന്നാലെ കിരണ്‍ കുമാർ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍...,മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം മൗനം മാത്രം

വിസ്മയ കേസിൽ പത്ത് വര്‍ഷം തടവ് ശിക്ഷ വിധിക്ക് പിന്നാലെ പ്രതി കിരണ്‍ കുമാറിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു.കൊല്ലം ജില്ലാ അഡീഷണല്‍ കോടതിയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ബുധനാഴ്ച രാവിലെ 11 മണിയോട് കൂടിയാണ് പൂജപ്പുര ജയിലിലേക്ക് കിരണിനെ എത്തിച്ചത്.
എന്തെങ്കിലും പറയാനുണ്ടോയെന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ പ്രതി പ്രതികരിക്കാന്‍ തയ്യാറായില്ല. കഴിഞ്ഞ ദിവസവും കോടതിയില്‍ താന്‍ നിരപരാധിയാണെന്ന് അറിയിച്ച പ്രതി മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നില്ല. കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞതോടെ പത്ത് വര്‍ഷം തടവും പന്ത്രണ്ടര ലക്ഷം രൂപയും കോടതി ശിക്ഷ വിധിച്ചിരുന്നു. അവസാന നിമിഷം വരെ കോടതിയുടെ അനുകമ്പ തേടുന്ന പ്രതികരണങ്ങളായിരുന്നു പ്രതിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.
കിരണ്‍ അറിയാതെതന്നെ ഫോണില്‍ റെക്കോഡ് ചെയ്യപ്പെട്ട കോളുകളും അന്വേഷണത്തില്‍ നിര്‍ണായകമായി. ബിഎഎംഎസ് വിദ്യാർഥി വിസ്മയ (24) സ്ത്രീധന പീഡനത്തെത്തുടർന്നാണു ജീവനൊടുക്കിയത്.കേസിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സ്ത്രീധന മരണം, ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങൾ പ്രകാരവും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരവുമാണു ശാസ്താംകോട്ട പോരുവഴി അമ്പലത്തുംഭാഗം ശാസ്താനട ചന്ദ്രാലയത്തിൽ കിരൺകുമാർ (31) കുറ്റക്കാരനാണെന്ന് ഒന്നാം അഡീഷനൽ സെഷൻസ് ജഡ്ജി കെ.എൻ.സുജിത്ത് വിധിച്ചത്.
https://www.facebook.com/Malayalivartha