ഉള്ളത് ഉള്ളതുപോലെ... രാത്രി ഓട്ടോയില്‍ യാത്രചെയ്യവേ നടി അര്‍ച്ചന കവിയോടും സുഹൃത്തുക്കളോടും പൊലീസുകാരന്‍ അപമര്യാദയായി പെരുമാറിയതായി റിപ്പോര്‍ട്ട്; സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയ നടിയുടെ പരാതിക്ക് പരിഹാരമാകുന്നു

ഇത് സോഷ്യല്‍ മീഡിയലൂടെയുള്ള പരാതിക്കാലമാണ്. പരാതി ഏതിലായാലും ശരി ശക്തമായ നടപടികളാണ് പോലീസ് സ്വീകരിക്കുനനത്. രാത്രി ഓട്ടോയില്‍ യാത്രചെയ്യവേ നടി അര്‍ച്ചന കവിയോടും സുഹൃത്തുക്കളോടും പൊലീസ് ഇന്‍സ്‌പെക്ടര്‍ മോശമായി പെരുമാറിയെന്ന് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്.
ഇന്‍സ്‌പെക്ടര്‍ വി.എസ്. ബിജുവിനെതിരെ വകുപ്പുതല നടപടിക്ക് മട്ടാഞ്ചേരി എസിപി ശുപാര്‍ശ ചെയ്തു. ആഭ്യന്തര അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കൊച്ചി കമ്മിഷണര്‍ക്ക് കൈമാറി. ഞായര്‍ രാത്രി പത്തരയ്ക്കുശേഷം കൊച്ചി രവിപുരത്തുനിന്ന് ഓട്ടോയില്‍ ഫോര്‍ട്ടുകൊച്ചിയിലേക്കു പോകുന്നതിനിടെയാണ് നടി അര്‍ച്ചന കവിക്കും സുഹൃത്തുക്കള്‍ക്കും ദുരനുഭവമുണ്ടായത്.
തനിക്കു മോശം അനുഭവം ഉണ്ടായെന്ന വിവരം നടി സമൂഹമാധ്യമങ്ങളിലൂടെയാണ് പുറത്തുവിട്ടത്. നടി പരാതി നല്‍കിയില്ലെങ്കിലും പൊലീസുകാരന്‍ മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ ആഭ്യന്തര അന്വേഷണം നടത്തുകയായിരുന്നു. നടിയോടും സുഹൃത്തുക്കളോടും മോശമായി പെരുമാറിയിട്ടില്ലെന്നാണ് ഇന്‍സ്‌പെക്ടര്‍ വി.എസ്.ബിജു നല്‍കിയ വിശദീകരണം.
രാത്രി പട്രോളിങ്ങിന്റെ ഭാഗമായുള്ള പതിവു വിവരങ്ങള്‍ മാത്രമാണ് ആരാഞ്ഞതെന്ന് പൊലീസുകാരന്‍ അന്വേഷണ ചുമതലയുള്ള മട്ടാഞ്ചേരി എസിപിക്ക് മറുപടി നല്‍കിയിരുന്നു. എന്നാല്‍ പരുഷമായാണ് പൊലീസുകാരന്‍ തന്നോടു പെരുമാറിയതെന്ന് അര്‍ച്ചന കവി പറഞ്ഞു. വിശദമായ അന്വേഷണത്തില്‍ ഇന്‍സ്‌പെക്ടറുടെ ഭാഗത്തുനിന്നു വീഴ്ച ഉണ്ടായതായി കണ്ടെത്തി. റിപ്പോര്‍ട്ട് ലഭിച്ചെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ വകുപ്പുതല നടപടി ഉണ്ടാകുമെന്നും കമ്മിഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു.
അതേസമയം നടി അര്‍ച്ചന കവിയുടെ ആരോപണം നിഷേധിച്ചു പൊലീസുകാരന്‍. അര്‍ച്ചനയോടും സുഹൃത്തുക്കളോടും മോശമായി പെരുമാറിയിട്ടില്ലെന്നു പൊലീസുകാരന്‍ പറഞ്ഞു. പട്രോളിങ്ങിന്റെ ഭാഗമായി വിവരം ശേഖരിച്ചതാണെന്നും ന്യായീകരണം. അതേസമയം, പൊലീസുകാരനെതിരെ അന്വേഷണം നടക്കുയാണ്. മട്ടാഞ്ചേരി എസിപിക്കാണ് അന്വേഷണച്ചുമതല.
പൊലീസുകാരന്റെ ചോദ്യം പരുഷമായിരുന്നുവെന്നും ചോദ്യങ്ങള്‍ ചോദിച്ച രീതി ശരിയല്ലെന്നും അര്‍ച്ചന കവി പറഞ്ഞു. ഓട്ടോയില്‍ സ്ത്രീകള്‍ മാത്രമുള്ള രാത്രിയാത്രയ്ക്കിടെ കൊച്ചിയില്‍ പൊലീസില്‍നിന്ന് ഉണ്ടായ ദുരനുഭവം കഴിഞ്ഞദിവസം അര്‍ച്ചന കവി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. പൊലീസ് വളരെ മോശമായാണ് പെരുമാറിയതെന്നും സുരക്ഷിതമായി തനിക്ക് തോന്നിയില്ലെന്നും നടി വ്യക്തമാക്കി.
സുഹൃത്തിനും കുടുംബത്തിനും ഒപ്പം വീട്ടിലേക്കു മടങ്ങുമ്പോള്‍ തടഞ്ഞുനിര്‍ത്തിയ പൊലീസ് വളരെ മോശമായാണ് പെരുമാറിയത്. വീട്ടിലേക്കു പോവുകയാണെന്നു പറഞ്ഞപ്പോള്‍, എന്തിനാണു പോകുന്നത് എന്നു ചോദിച്ചെന്നും കേരള പൊലീസിനെ ടാഗ് ചെയ്തുള്ള കുറിപ്പില്‍ പറയുന്നു. അര്‍ച്ചനയുടെ കുറിപ്പ് ചര്‍ച്ചയായതിനെ തുടര്‍ന്നാണു പൊലീസുകാരനെതിരെ ആഭ്യന്തര അന്വേഷണം ആരംഭിച്ചത്. ആദ്യത്തെ ഉദ്യോഗസ്ഥന്‍ മാന്യമായാണു പെരുമാറിയതെന്നും രണ്ടാമത്തെ പൊലീസുകാരന്‍ മോശമായാണ് ഇടപെട്ടതെന്നും അര്‍ച്ചന പറഞ്ഞു.
അര്‍ച്ചന കവിയുടെ പരാതിയിങ്ങനെ...
''അപമര്യാദയായാണു പൊലീസുകാരന്‍ പെരുമാറിയത്. രണ്ടിടത്തുവച്ചു ചോദ്യം ചെയ്തു. ഓട്ടോ യാത്രക്കാരോടും കാര്‍ യാത്രക്കാരോടും രണ്ടുരീതി പാടില്ല. ഓട്ടോയിലുണ്ടായിരുന്നു താനും സുഹൃത്തുക്കളും തമ്മിലുള്ള ബന്ധം വരെ പൊലീസ് ചികഞ്ഞുചോദിച്ചു. പൊലീസുകാരന്റെ ചോദ്യങ്ങള്‍ പരുഷമായിരുന്നു.''. പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ടിട്ടില്ലെന്നും പലര്‍ക്കും ഇത്തരം അനുഭവം ഉണ്ടാകുന്നതു കൊണ്ടാണ് വിവരം പങ്കുവച്ചതെന്നും അര്‍ച്ചന പറഞ്ഞു
https://www.facebook.com/Malayalivartha