പാലക്കാട് മുട്ടിക്കുളങ്ങര കെ.എ.പി ക്യാമ്പിന് സമീപം പാടത്ത് പൊലീസുകാര്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍, കെണിവച്ച സ്ഥലം ഉടമ സുരേഷിന്റെ സുഹൃത്താണ് പിടിയിലായത്

പാലക്കാട് മുട്ടിക്കുളങ്ങര കെ.എ.പി ക്യാമ്പിന് സമീപം പാടത്ത് പൊലീസുകാര്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. കെണിവച്ച സ്ഥലം ഉടമ സുരേഷിന്റെ സുഹൃത്താണ് പിടിയിലായത്. മൃതദേഹങ്ങള്‍ വയലില്‍ ഉപേക്ഷിക്കാനും തെളിവ് നശിപ്പിക്കാനും സുരേഷിനെ സുഹൃത്ത് സഹായിച്ചിരുന്നുവെന്ന് പൊലീസ്
ക്യാമ്പിനോട് ചേര്‍ന്ന സുരേഷിന്റെ പറമ്പില്‍ പന്നിയെ പിടിക്കാനായി വച്ച വൈദ്യുതി കെണിയില്‍പ്പെട്ടാണ് ഹവില്‍ദാര്‍മാരായ അശോകന്‍ (35), മോഹന്‍ദാസ് (36) എന്നിവര്‍ മരിച്ചത്. ഈ മാസം പതിനെട്ടിന് വൈകിട്ടാണ് പന്നിയെ പിടികൂടാനായി വീടിന് സമീപമുള്ള വാഴത്തോട്ടത്തില്‍ സുരേഷ് വൈദ്യുതി കെണി സ്ഥാപിച്ചത്.
പത്തൊന്‍പതിന് പുലര്‍ച്ചെ ഒന്നരയോടെയാണ് പന്നി കുടുങ്ങിയതായി സംശയിച്ച് നോക്കാനെത്തിയപ്പോഴാണ് രണ്ടുപേരെ മരിച്ചനിലയില്‍ കണ്ടത്.
തുടര്‍ന്ന് വൈദ്യുതി ലൈന്‍ ഓഫ് ചെയ്തശേഷം രണ്ടുപേരെയും കൈവണ്ടിയിലാക്കി അഞ്ഞൂറ് മീറ്റര്‍ അകലെയുള്ള മറ്റൊരാളുടെ പറമ്പില്‍ കൊണ്ടിടുകയായിരുന്നു. എല്ലാം ഒറ്റയ്ക്ക് ചെയ്‌തെന്നായിരുന്നു പ്രതി മൊഴി നല്‍കിയിട്ടുള്ളത്.
"
https://www.facebook.com/Malayalivartha