ഡോക്ടര്‍ പ്രതിയായ കൈക്കൂലി ട്രാപ്പ് കേസ് എഴുതിത്തള്ളിയ വിജിലന്‍സ് ഡയറക്ടര്‍ക്ക് രൂക്ഷ വിമര്‍ശനം... വകുപ്പുതല നടപടി മതിയെന്ന റഫര്‍ റിപ്പോര്‍ട്ട് തളളി , തുടരന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവ്, തിരശ്ശീലയ്ക്ക് പിന്നിലെ ഏതോ ശക്തിക്ക് വേണ്ടി അന്വേഷണം അട്ടിമറിക്കുന്നു, ഡയറക്ടറുടെ നടപടി നീതിന്യായ വ്യവസ്ഥയ്ക്ക് ഹാനി വരുത്തുന്നു , അന്വേഷണ ഏജന്‍സി പ്രതിഭാഗം ചേര്‍ന്നാല്‍ എങ്ങനെ നീതി നടപ്പാകും

ഗവ : ഡോക്ടര്‍ പ്രതിയായ കൈക്കൂലി ട്രാപ്പ് കേസ് എഴുതിത്തള്ളിയ വിജിലന്‍സ് ഡയറക്ടര്‍ക്ക് തലസ്ഥാനത്തെ വിജിലന്‍സ് കോടതിയുടെ രൂക്ഷ വിമര്‍ശനം.
വിജിലന്‍സ് കേസ് വേണ്ടെന്നും വകുപ്പു തല നടപടി മാത്രം മതിയെന്ന റഫര്‍ റിപ്പോര്‍ട്ട് ജഡ്ജി ജി.ഗോപകുമാര്‍ തളളി.കേസില്‍ തുടരന്വേഷണം നടത്താനും വിജിലന്‍സ് കോടതി ഉത്തരവിട്ടു. പത്തനംതിട്ട അടൂര്‍ സര്‍ക്കാര്‍ ആശുപത്രി അസ്ഥിരോഗ വിദഗ്ധധന്‍ ഡോ.സജീവ് ജസ്റ്റസിനെ കേസില്‍ നിന്നും രക്ഷിച്ചെടുക്കാനുള്ള വിജിലന്‍സ് ഡയറക്ടര്‍ സുധേഷ് കുമാറിന്റെ ശ്രമമാണ് കോടതി ഇടപെടലിലൂടെ പൊളിഞ്ഞത്.
തിരശ്ശീലയ്ക്ക് പിന്നിലെ ഏതോ ശക്തിക്ക് വേണ്ടിയാണ് അന്വേഷണം അട്ടിമറിക്കുന്നത്.ഡയറക്ടറുടെ നടപടി നീതിന്യായ വ്യവസ്ഥയ്ക്ക് ഹാനി വരുത്തുന്നുണ്ടെന്നും കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. അന്വേഷണ ഏജന്‍സി പ്രതിഭാഗം ചേര്‍ന്നാല്‍ എങ്ങനെ നീതി നടപ്പാകുമെന്നും കോടതി ചോദിച്ചു. ഡയറക്ടറുടെ നടപടി ഞെട്ടലുളവാക്കുന്നതായും പരാമര്‍ശിച്ച കോടതി ഡയറക്ടറെ ശകാരിച്ചു.
2018 ലാണ് അടൂര്‍ ഗവ.ആശുപത്രി ഡോ: സജീവ്ജസ്റ്റസ് രോഗിയില്‍ നിന്നും നാലായിരം രൂപ കൈക്കൂലി വാങ്ങവേ അറസ്റ്റ് ചെയ്യപ്പെട്ട് റിമാന്റിലായത്. ബൈക്ക് ആക്‌സിഡന്റില്‍ ചികിത്സയിലായിരുന്ന രോഗിയുടെ കാല്‍ ഓപ്പറേഷന്‍ ചെയ്യല്‍ കൈക്കൂലി ലഭിക്കാനായി നീട്ടിക്കൊണ്ടുപോയത്.
കേസിന്റെ തുടക്കം മുതല്‍ അട്ടിമറി നടന്നു. ഡോക്ടര്‍ ട്രാപ്പ് ദിവസം ഡ്യൂട്ടിയിലില്ലായിരുന്നുവെന്ന് വരുത്താന്‍ ഡ്യൂട്ടി രജിസ്റ്ററില്‍ ക്രിത്രിമം കാട്ടി തിരുത്തല്‍ വരുത്തി. ആശുപത്രി ആര്‍.എം.ഒ. ഡോ. നിഷാദ് , ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ധന്യ എന്നിവര്‍ ചേര്‍ന്നാണ് രജിസ്റ്റര്‍ തിരുത്തിയതെന്നും വിജിലന്‍സ് ഡിവൈഎസ്പി കണ്ടെത്തിയിരുന്നു. ട്രാപ്പ് കേസില്‍ ഡോക്ടര്‍ക്ക് ജാമ്യം ലഭിക്കാനും കേസ് അട്ടിമറിക്കാനുമാണ് രേഖകളില്‍ കൃത്രിമം കാട്ടിയതെന്നും കണ്ടെത്തി. സോ. സജീവിനെതിരെ കുറ്റപത്രം സമര്‍പ്പിക്കാനും 2 ഡോക്ടര്‍മാര്‍ക്കെതിരെ വകുപ്പുതല നടപടിക്കും അനുമതി തേടി ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
എന്നാല്‍ ഡോ.സജീവിനെ ഉള്‍പ്പെടെ കേസില്‍ നിന്നൊഴിവാക്കി 3 പേര്‍ക്കെതിരെയും വകുപ്പുതല നടപടി മതിയെന്നും കാണിച്ച് റഫര്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ ഡയറക്ടര്‍ എസ് പിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
https://www.facebook.com/Malayalivartha