രാഷ്ട്രപതിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ഗതാഗത ക്രമീകരണങ്ങള്‍... രാജ്ഭവന്‍ മുതല്‍ നിയമസഭാ മന്ദിരം വരെ രാവിലെ 10.30 മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ഗതാഗത ക്രമീകരണങ്ങള്‍. രാവിലെ 10.30 മുതല്‍ രാജ്ഭവന്‍ മുതല്‍ നിയമസഭാ മന്ദിരം വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ഐജിപിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ജി സ്പര്‍ജന്‍കുമാര്‍ വ്യക്തമാക്കി.
എയര്‍പ്പോര്‍ട്ട്, ഓള്‍ സെയിന്റ്‌സ്, ചാക്ക, പേട്ട, പാറ്റൂര്‍, ജനറല്‍ ഹോസ്പിറ്റല്‍, ആശാന്‍ സ്‌ക്വയര്‍, ആര്‍ആര്‍ ലാമ്പ്, മ്യൂസിയം, വെള്ളയമ്പലം, രാജ്ഭവന്‍ റോഡ് എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ ഒരു കാരണവശാലും പാര്‍ക്ക് ചെയ്യുവാന്‍ പാടില്ല.
വൈകുന്നേരം നാല് മുതല്‍ രാജ്ഭവന്‍ മുതല്‍ എയര്‍പോര്‍ട്ട് വരെയുള്ള റോഡിലും ഗതാഗത ക്രമീകരണം ഉണ്ടാവും. ബൈപാസ്സ് വഴി കഴക്കൂട്ടത്ത് നിന്നും സിറ്റിയിലേക്ക് വരുന്നതും തിരിച്ചു പോകേണ്ടതുമായ വാഹനങ്ങള്‍ ചാക്ക ഫ്‌ലൈ ഓവര്‍ , ഈഞ്ചക്കല്‍, കൊത്തളം റോഡ് വഴി അട്ടക്കുളങ്ങര പോകണം.
പേരൂര്‍ക്കട നിന്നും സിറ്റിയിലേക്ക് പോകേണ്ട വാഹനങ്ങള്‍ ഊളന്‍ പാറ, ശാസ്തമംഗലം, കൊച്ചാര്‍ റോഡ്, ഇടപ്പഴിഞ്ഞി, എസ്എംസി വഴിയും, ഈസ്റ്റ് ഫോര്‍ട്ട് നിന്നും പേരൂര്‍ക്കട പോകേണ്ട വാഹനങ്ങള്‍ ഓവര്‍ ബ്രിഡ്ജ് , തമ്പാനൂര്‍ , പനവിള സര്‍വ്വീസ് റോഡ് വഴി ബേക്കറി ജംഗ്ഷന്‍, വഴുതക്കാട്, ഇടപ്പഴിഞ്ഞി, ശാസ്തമംഗലം, പേരൂര്‍ക്കട വഴിയും പോകണം.
പട്ടത്ത് നിന്ന് സിറ്റിയിലേക്ക് പോകേണ്ട വാഹനങ്ങള്‍ കുറവന്‍കോണം കവടിയാര്‍, അമ്പലമുക്ക്, ഊളന്‍ പാറ, ശാസ്തമംഗലം, ഇടപ്പഴിഞ്ഞി, ശ്രീമൂലം ക്ലബ് വഴിയും, വട്ടിയൂര്‍ക്കാവില്‍ നിന്നും സിറ്റിയിലേക്ക് വരുന്ന വാഹനങ്ങള്‍ മരുതുംകുഴി, ഇടപ്പഴിഞ്ഞി, എസ്എംസി വഴിയും പോകണം. ഈസ്റ്റ് ഫോര്‍ട്ട് നിന്നും കഴക്കൂട്ടം കേശവദാസപുരം ശ്രീകാര്യം ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ ഈസ്റ്റ് ഫോര്‍ട്ട്, തമ്പാനൂര്‍ , പനവിള , ബേക്കറി ജംഗ്ഷന്‍ , വഴുതക്കാട്, എസ്.എം.സി, ഇടപ്പഴിഞ്ഞി, ശാസ്തമംഗലം, ഊളന്‍പാറ, അമ്പലമുക്ക്, പരുത്തിപ്പാറ, കേശവദാസപുരം വഴിയുമാണ് പോകേണ്ടത്.
https://www.facebook.com/Malayalivartha