85 ദിവസം ദിലീപിനെ അഴിക്കുള്ളിലാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കരുത്ത്.. ഒരു ഘട്ടത്തിലും സര്‍ക്കാര്‍ അതിജീവിതയെ കൈവിട്ടിട്ടില്ല.. അതിജീവിതയ്ക്ക് സര്‍ക്കാര്‍ നീതി ഉറപ്പാക്കുംമെന്ന് ദേശാഭിമാനി മുഖപ്രസംഗം

നടിയെ ആക്രമിച്ച കേസ് അട്ടിമറിച്ചെന്ന വിവാദങ്ങൾക്കിടെ അതിജീവിത ഇന്ന് മുഖ്യമന്ത്രിയെ കാണാൻ ഒരുങ്ങുകയാണ്. എന്നാൽ എന്നാൽ കേസിന്റെ പുനരന്വേഷണം അട്ടിമറിക്കാൻ സർക്കാരും കൂടെ നിൽക്കുന്നുവെന്ന വിവാദം പ്രതിപക്ഷം ഉൾപ്പെടെ ഉയർത്തിയ ആരോപണമായിരുന്നു. എന്നാൽ ഇപ്പോഴിതാ സര്‍ക്കാര്‍ അതിജീവിതക്കൊപ്പമാണെന്ന് പാര്‍ട്ടി പത്രമായ ദേശാഭിമാനിയുടെ മുഖപത്രം പുറത്ത് വന്നിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ വാക്കുകള്‍ സിപിഎം പാര്‍ട്ടി പത്രത്തിലൂടെ ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചിരിക്കുകയാണ്. ഒരു ഘട്ടത്തിലും സര്‍ക്കാര്‍ അതിജീവിതയെ കൈവിട്ടിട്ടില്ല. അതിജീവിതയ്ക്ക് സര്‍ക്കാര്‍ നീതി ഉറപ്പാക്കും. വിസ്മയക്കും, ഉത്രയ്ക്കും, ജിഷയ്ക്കും കിട്ടിയ നീതി അതിജീവിതയ്ക്കും ഉറപ്പാക്കും. എല്‍ഡിഎഫ് സര്‍ക്കാര്‍ അല്ലായിരുന്നുവെങ്കില്‍ ദിലീപിനെ ഒരിക്കലും അറസ്റ്റ് ചെയ്യുമായിരുന്നില്ല.
കേസന്വേഷണത്തില്‍ പോലീസിന് സര്‍ക്കാര്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയെന്നും മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്. കേസില്‍ കാര്യമായ അന്വേഷണം ഇല്ലാതെ അവസാനിപ്പിക്കാനാണ് ശ്രമം നടക്കുന്നത് എന്ന് ആരോപിച്ചാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. ഇതോടെ പിണറായി സര്‍ക്കാര്‍ പ്രതിക്കൂട്ടിലായിരുന്നു. പാതിവെന്ത കാര്യങ്ങള്‍ മാത്രം ചേര്‍ത്ത് കേസ് അന്വേഷണം അവസാനിപ്പിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്ന് അതിജീവിത ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
അതിജീവിതയുടെ വെളിപ്പെടുത്തല്‍ രാഷ്ട്രീയമായി തിരിച്ചടിയാവുമെന്ന് കണ്ടതോടെ സര്‍ക്കാര്‍ നിലപാട് മാറ്റി. കേസന്വേഷണം അവസാനിപ്പിക്കേണ്ടതെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. കോണ്‍ഗ്രസ് അടക്കം വിമര്‍ശനവുമായി എത്തിയ സാഹചര്യത്തിലായിരുന്നു സര്‍ക്കാര്‍ നീക്കം. അതേസമയം നടിയെ ആക്രമിച്ച കേസിലെ പുനരന്വേഷണത്തിനുള്ള സമയ പരിധി നീട്ടി നല്‍കാനാവില്ലെന്ന് ജസ്റ്റിസ് സിയാദ് റഹ്മാന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഹൈക്കോടതിയില്‍ മറ്റൊരു ബെഞ്ചാണ് സമയപരിധി നിശ്ചയിച്ചത്. അതിന് ഈ ബെഞ്ചിന് ഇടപെടാനാകില്ലെന്നും കോടതി വ്യക്കതമാക്കി. നടിക്ക് നീതി വേണമെന്നാണ് എല്ലാ ഘട്ടത്തിലും എടുത്ത നിലപാടെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
അതിജീവിതയുടെ ഭീതി അനാവശ്യമാണെന്നും സര്‍ക്കാര്‍ നിലപാടറിയിച്ചു. അതിജീവിത ആവശ്യപ്പെട്ട പ്രോസിക്യൂട്ടറെയാണ് നിയമിച്ചത്. മുഖ്യമന്ത്രി നേരിട്ട് വിളിച്ച് പ്രഗല്‍ഭനായ പ്രോസിക്യൂട്ടറെ വെക്കണമെന്ന് ആവശ്യപ്പെട്ടെന്നും ഡിജിപി അറിയിച്ചു. ഇതിനിടെ അതിജീവിത ഇന്ന് മുഖ്യമന്ത്രിയെ കാണുമെന്ന റിപ്പോർട്ടുകൾ പുറത്ത് വരുകയാണ്. സര്‍ക്കാരിനെതിരായ പരാതിക്ക് പിന്നാലെ നടി നേരിട്ട് മുഖ്യമന്ത്രിയെ കാണുന്നത്. രാവിലെ പത്ത് മണിക്ക് സെക്രട്ടേറിയേറ്റില്‍ വെച്ചാണ് കൂടിക്കാഴ്ച്ച. കേസ് അന്വേഷണത്തിന്റെ ഗതിയിലുള്ള ആശങ്ക നടി മുഖ്യമന്ത്രിയെ നേരിട്ടറിയിക്കും. കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും പുതിയ നിയമനം നല്‍കാത്തതും ചൂണ്ടിക്കാണിക്കും.
https://www.facebook.com/Malayalivartha