വാങ്ങിയിട്ട് ഒരാഴ്ച്ച പോലുമാകാത്ത ഇരുചക്രവാഹനം കത്തി, ഷോറൂമിൽ വിളിച്ചപ്പോൾ കൈമലർത്തി, എസ്.ഐയുടെ മാസ് ഡയലോഗിൽ എല്ലാം സെറ്റ്, പോലീസ് ഇടപെടലിൽ യുവതിക്ക് മുഴുവൻ തുകയും തിരിച്ചു കിട്ടി...!

കണ്ണൂരിൽ വാങ്ങി ഒരാഴ്ചയ്ക്കുള്ളിൽ ഓട്ടത്തിനിടയിൽ ഇരുചക്രവാഹനം കത്തിയമർന്ന സംഭവത്തിൽ പൊലീസിന്റെ ഇടപെടലിൽ മുഴുവൻ തുകയും ഉപഭോക്താവിന് തിരിച്ചുകിട്ടി. ഓടിക്കുന്നതിനിടയിൽ നിന്നുപോയ വാഹനത്തിൽ നിന്നു തീ ആളിക്കത്തുകയായിരുന്നു.
പാതിരിയാട് കച്ചേരിമെട്ട രേഷ്മ നിവാസിൽ പി.കെ. രേഷ്മ(26)യാണ് പുതിയ സ്കൂട്ടർ വാങ്ങിയത്. ഓടിക്കുന്നതിനിടയിൽ നിന്നുപോയ വാഹനത്തിൽ നിന്നു തീ ആളി.ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഓട്ടത്തിനിടയിൽ വാഹനം കത്തുകയായിരുന്നു.ഷോറൂമിൽ വിവരം അറിയിച്ചപ്പോൾ അവർ കൈമലർത്തുകയാണ് ചെയ്തത്.
തുടർന്ന് യുവതിയും ബന്ധുക്കളും പൊലീസ് സ്റ്റേഷനിലെത്തി എസ്ഐ. ഇ.കെ. രമ്യയെ വിവരം ധരിപ്പിച്ചു. എസ്ഐ ഷോറൂമിൽ വിളിച്ചപ്പോൾ അറ്റകുറ്റപ്പണി നടത്തിക്കൊടുക്കാമെന്ന വാഗ്ദാനം നൽകി. പക്ഷേ അതിൽ ഒഴിവാക്കാൻ എസ്ഐ തയ്യാറായില്ല .
സുരക്ഷിതത്വമില്ലാത്ത വാഹനം നന്നാക്കി നൽകുകയല്ല വേണ്ടത് പുതിയ വാഹനം നൽകുകയോ അല്ലാത്ത പക്ഷം പരാതിക്കാരി നൽകിയ പണം തിരിച്ചു നൽകി വാഹനം ഷോറും തിരിച്ചെടുക്കണമെന്ന് തറപ്പിച്ച് പറഞ്ഞതോടെ ഷോറൂമുകാർ ഇതിന് വഴങ്ങുകയാണ് ചെയ്തത്. എസ്ഐ. ഇ.കെ. രമ്യയുടെ ഇടപെയലിനെ തുടർന്ന് രേഷ്മയ്ക്ക് മുഴുവൻ തുകയും തിരിച്ചു നൽകി.
https://www.facebook.com/Malayalivartha