തൃശൂരില്‍ ലോറി വൈദ്യുതി പോസ്റ്റിലും സമീപത്തെ ഹോട്ടലിന്റെ മതിലിലും ഇടിച്ചശേഷം കത്തിനശിച്ചു, ചേര്‍ത്തലയ്ക്കടുത്ത് വയലാറില്‍ ദേശീയ പാതയില്‍ കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസ് നിര്‍ത്തിയിട്ടിരുന്നലോറിക്ക് പിന്നിലിടിച്ച് 10 പേര്‍ക്ക് പരുക്ക്

തൃശൂരില്‍ ലോറി വൈദ്യുതി പോസ്റ്റിലും സമീപത്തെ ഹോട്ടലിന്റെ മതിലിലും ഇടിച്ചശേഷം കത്തിനശിച്ചു.ഏങ്ങണ്ടിയൂര്‍ ഏത്തായി സെന്ററിലാണ് അപകടം.
ആ സമയത്ത് ഡ്രൈവര്‍ വണ്ടിയില്‍ നിന്നും ചാടി ഇറങ്ങിയതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി .പരിക്കേറ്റ ലോറി ഡ്രൈവര്‍ തളിപ്പറമ്പ് സ്വദേശി ചന്ദ്രനെ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയപാതയില്‍ ഏങ്ങണ്ടിയൂര്‍ എത്തായി സെന്ററില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്.
വാടാനപ്പള്ളി പോലീസും ഗുരുവായൂര്‍, നാട്ടിക എന്നിവിടങ്ങളില്‍നിന്നുള്ള അഗ്‌നിരക്ഷാസേനയും സിവില്‍ ഡിഫന്‍സ് അംഗങ്ങളും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
അതേസമയം ചേര്‍ത്തലയ്ക്കടുത്ത് വയലാറില്‍ ദേശീയ പാതയില്‍ കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസ് നിര്‍ത്തിയിട്ടിരുന്നലോറിക്ക് പിന്നിലിടിച്ച് 10 പേര്‍ക്ക് പരുക്ക്. സാരമായി പരുക്കേറ്റ ഡ്രൈവര്‍ മനോജിനെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. നിസാര പരുക്കേറ്റ മറ്റു യാത്രക്കാരെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലാക്കി. പുലര്‍ച്ചേ മൂന്നോടെയായിരുന്നു അപകടമുണ്ടായത്. കനത്ത മഴ മൂലം ലോറി റോഡരികില്‍ നിര്‍ത്തിയിട്ടിരുന്നത് കാണാത്തതാണ് അപകടകാരണമെന്നാണ് സംശയിക്കുന്നത്.
"
https://www.facebook.com/Malayalivartha