ആലുവ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസ് മോഷണം പോയി.... അ്‌ന്വേഷണത്തിനൊടുവില്‍ കണ്ടെത്തി, സംഭവമിങ്ങനെ....

ആലുവ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസ് മോഷണം പോയി.... അ്‌ന്വേഷണത്തിനൊടുവില്‍ കണ്ടെത്തി, സംഭവമിങ്ങനെ....
ഇന്നു രാവിലെ ഒമ്പതോടെയാണ് സംഭവം നടന്നത്. ബസ് പിന്നീട് കലൂര്‍ ഭാഗത്തുനിന്നും കണ്ടെത്തി. രാവിലെ ബസ് ഒരാള്‍ ഓടിച്ചു സ്റ്റാന്‍ഡിന് പുറത്തേക്ക് പോകുന്നത് മറ്റു ജീവനക്കാര്‍ കണ്ടിട്ടുണ്ടായിരുന്നു. ഇവര്‍ കരുതിയത് ടെസ്റ്റിനായി മെക്കാനിക്ക് കൊണ്ടു പോകുന്നതാണെന്നാണ് . ആലുവ ജില്ലാ ആശുപത്രിക്ക് സമീപത്തു വച്ച് ബസ് മറ്റൊരു വാഹനവുമായി അപകടത്തില്‍പ്പെട്ടെങ്കിലും ബസ് നിര്‍ത്താതെ പോയി.
അപകടത്തില്‍പ്പെട്ട വാഹനത്തിലുള്ളവര്‍ പോലീസില്‍ പരാതിപെട്ടപ്പോഴാണ് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ബസ് മോഷണം പോയ വിവരം അറിയാന്‍ കഴിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കലൂരില്‍ നിന്നും ബസ് കണ്ടെത്തുകയായിരുന്നു.
ആലുവ ഈസ്റ്റ് പോലീസ് തുടര്‍ നടപടികള്‍ ആരംഭിച്ചു. ഉച്ചക്ക് ആലുവ കോഴിക്കോട് സര്‍വീസ് നടത്തേണ്ട ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് മോഷണം പോയത്. മെക്കാനിക്കിന്റെ വേഷം ധരിച്ചയാളാണ് ബസുമായി കടന്നുകളഞ്ഞത്.
https://www.facebook.com/Malayalivartha