തീരാവേദനയായി.... സുഹൃത്തുക്കളോടൊപ്പം ഫുട്‌ബോള്‍ കളിക്കുന്നതിനായി പോയ വിദ്യാര്‍ത്ഥി പെരിയാറില്‍ മുങ്ങി മരിച്ച നിലയില്‍, അമ്മയുടെ പരാതിയില്‍ ചോദ്യം ചെയ്യലിനൊടുവില്‍ വിദ്യാര്‍ത്ഥിക്ക് സംഭവിച്ചത് വിവരിച്ച് സുഹൃത്തുക്കള്‍

തീരാവേദനയായി.... സുഹൃത്തുക്കളോടൊപ്പം ഫുട്‌ബോള്‍ കളിക്കുന്നതിനായി പോയ വിദ്യാര്‍ത്ഥി പെരിയാറില്‍ മുങ്ങി മരിച്ച നിലയില്‍, അമ്മയുടെ പരാതിയില്‍ ചോദ്യം ചെയ്യലിനൊടുവില്‍ വിദ്യാര്‍ത്ഥിക്ക് സംഭവിച്ചത് വിവരിച്ച് സുഹൃത്തുക്കള്‍.
ഏലൂര്‍ കണപ്പിള്ളി സ്വദേശി പരേതനായ സെബാസ്‌റ്യാന്റെ മകന്‍ എബിന്‍ (15) നെയാണ് മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടപ്പള്ളി സെന്റ് ജോര്‍ജ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് എബിന്‍.
കഴിഞ്ഞ ദിവസം മൂന്ന് മണിയോടെ വീട്ടില്‍ നിന്നും കൂട്ടുകാരോടൊപ്പം ഫുട്ബോള്‍ കളിക്കാനാണെന്ന് പറഞ്ഞ് പോയ എബിനെ രാത്രിയായിട്ടും കാണാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കളോട് തിരക്കിയെങ്കിലും അറിയില്ല എന്നാണ് മറുപടി കിട്ടിയത്.
എങ്കിലും എബിനെ കാണാതായതോടെ മാതാവ് ശ്രുതി പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ എബിനെ പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഇതേ തുടര്‍ന്ന് സുഹൃത്തുക്കളായ കുട്ടികളെ ചോദ്യം ചെയ്തതിലൂടെയാണ് സത്യം പുറംലോകമറിഞ്ഞത്. ഫുട്ബോള്‍ കളിക്ക് ശേഷം പെരിയാറില്‍ കുളിക്കാന്‍ പോകുകയും, കുളിക്കുന്നതിനിടയില്‍ എബിന്‍ മുങ്ങുകയുമായിരുന്നെന്ന് കുട്ടികള്‍ പൊലീസിന് മൊഴി നല്‍കി. രക്ഷപെടുത്താനായി വളരെയേറെ ശ്രമം നടത്തിയെങ്കിലും നടന്നില്ലെന്നും കുട്ടികള്‍ പറഞ്ഞു.
അതേസമയം സംഭവം ആരും അറിയരുതെന്ന് പറഞ്ഞ് കുട്ടികള്‍ സംഭവ സ്ഥലത്ത് നിന്ന് വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. എന്നാല്‍ എബിന്റെ മാതാവ് പരാതി നല്‍കിയതോടെയാണ് പോലീസ് സുഹൃത്തുക്കളായ കുട്ടികളെ ചോദ്യം ചെയ്തത്.
"
https://www.facebook.com/Malayalivartha