ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച 19കാരന്‍ അറസ്റ്റില്‍

ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. ആലംകോട് വില്ലേജില്‍ തെഞ്ചേരിക്കോണം ഞാറവിള വീട്ടില്‍ അസ്ഹറുദ്ദീനെ (19) ആണ് ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 16ന് രാത്രി ഏഴര മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന യുവതിയെ പ്രതി പിന്തുടര്‍ന്ന് ആളൊഴിഞ്ഞ ഭാഗത്തുവച്ച് ഉപദ്രവിക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
സംഭവശേഷം പ്രതി ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് യുവതി സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി യുടെ നിര്‍ദേശപ്രകാരം ആറ്റിങ്ങല്‍ എസ്. എച്ച്. ഒ അജയന്‍ ജെയുടെ നേതൃത്വത്തില്‍ അന്വേഷണത്തിനായി പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചിരുന്നു. സംഭവസ്ഥലത്തിന് സമീപമുള്ള 50ലധികം സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു.
സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട പതിനഞ്ചിലധികം വാഹനങ്ങളെയും പത്തോളം വ്യക്തികളെയും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. എസ്. ഐ ജിഷ്ണു എം.എസ്, എസ്.ഐ സിതാര മോഹന്‍, എസ്.സി. പി. ഒ ഷജീര്‍, സി.പി.ഒ മാരായ ദീപു കൃഷ്ണന്‍, അജിന്‍രാജ്, അനന്തു എന്നിവര്‍ അടങ്ങുന്ന സംഘം ആണ് പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha






















