വര്‍ഗീയത തിരിച്ചു കൊണ്ടുവരാന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി

വര്‍ഗീയതക്കെതിരെ കര്‍ക്കശനിലപാടാണ് കേരളം എടുക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയത പല രൂപത്തില്‍ തിരിച്ച് വരുന്നു. വര്‍ഗീയത തിരിച്ചു കൊണ്ടുവരാന്‍ ശ്രമം നടക്കുന്നു. പല വേഷത്തില്‍ അവര്‍ വരും ഇരിപ്പുറപ്പിച്ചാല്‍ യഥാര്‍ത്ഥ സ്വഭാവം പുറത്തുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം ആളുകളെ സഹായിക്കുന്നവര്‍ നാടിന്റെ ഭാവിയാണ് തകര്‍ക്കുന്നത് എന്ന് ഓര്‍ക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തൃത്താല മണ്ഡലത്തിലെ ചാലിശേരിയില്‍ നടക്കുന്ന കുടുംബശ്രീ സരസ് മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍. പ്രധാനമന്ത്രിയുടെ ക്രിസ്ത്യന്‍ ദേവാലയ സന്ദര്‍ശനവും മുഖ്യമന്ത്രി പ്രസംഗത്തിനിടെ പരാമര്‍ശിച്ചു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ...
''മത നിരപേക്ഷതയില്‍ അടിയുറച്ച് നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. ജാതീയവും മതപരവുമായ വേര്‍തിരിവുകള്‍ കേരളത്തില്‍ ഉണ്ടായിരുന്നു. ജാതിഭേദവും, മതഭേദവും ഇല്ലാതെ കേരളത്തെ മാറ്റനാണ് നവോത്ഥാന നായകര്‍ ശ്രമിച്ചത്. നവോത്ഥാനത്തിന് ശരിയായ തുടര്‍ച്ച ഉണ്ടായതാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തെ വ്യത്യസ്തമാക്കിയത്. നവോത്ഥാനത്തിന് ശരിയായ പിന്തുടര്‍ച്ച ഉണ്ടായി. ദേശീയ പ്രസ്ഥാനവും, ഇടതുപക്ഷ പ്രസ്ഥാനങ്ങളും നവോത്ഥാന മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ചു. സാമ്പത്തിക അസമത്വമില്ലാതാക്കാനും സര്‍ക്കാര്‍ പദ്ധതികളിലൂടെ സാധിച്ചു.'' മുഖ്യമന്ത്രി പറഞ്ഞു.
''കേരളത്തിന്റെ നേട്ടങ്ങളെ ഇല്ലാതാക്കാന്‍ ശ്രമം. മത നിരപേക്ഷതയെ ദുര്‍ബലപ്പെടുത്താനാണ് ശ്രമം. അത് അന്ധതകാരത്തിലേക്ക് നയിക്കും. ഇന്ന് വിദ്യാഭ്യാസത്തില്‍ എല്ലാവരും അതീവ തല്‍പരരാണ്. ഇന്ന് വിദ്യാഭ്യാസത്തില്‍ നിന്നും ആരെയും മാറ്റിനിര്‍ത്താന്‍ ആര്‍ക്കും കഴിയില്ല. ഒരുകാലത്ത് എല്ലാവര്‍ക്കും പഠിക്കാന്‍ അവസരം ഉണ്ടായിരുന്നില്ല. ഇത്രയും മാറ്റം കേരളത്തില്‍ വന്നത് മതനിരപേക്ഷത കൊണ്ടാണ്. നേരത്തെ ഉള്ള അന്ധകാരത്തില്‍ നിന്നും വെള്ളിച്ചത്തിലേക്ക് വന്നു.
ആധുനിക ശാസ്ത്ര സംവിധാനങ്ങള്‍ നമ്മള്‍ ഒരുക്കുന്നു. ഈ പുരോഗതി തടസപ്പെടുത്തി പഴയതിലേക്ക് തിരിച്ച് പോകാന്‍ ചിലര്‍ ശ്രമിക്കുന്നു. മതനിരപേക്ഷത തകര്‍ന്നാല്‍ പഴയ അന്ധകാരത്തിലേക്ക് തിരിച്ച് പോകും. സ്വന്തമായി വേഷം പോലും ധരിക്കാന്‍ ആവുന്നില്ല. ഇഷ്ടപ്രകാരം വസ്ത്രം ധരിക്കാന്‍ പോലുമാകാത്ത സ്ഥിതിയാണ്. അവയെല്ലാം തനി വര്‍ഗീയതയാണ്. പല രീതിയില്‍ വര്‍ഗീയത കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. രാജ്യത്ത് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ പോലും പറ്റാത്ത സ്ഥിതിയാണ്.'' മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha






















