Widgets Magazine 

17
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃശ്ചികം ഒന്ന്... മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമലനട തുറന്നു.... ഭക്ത സഹസ്രങ്ങളുടെ ശരണഘോഷങ്ങളാൽ പൂങ്കാവനം മുഖരിതമായി


തലസ്ഥാനത്ത് പൊലീസിന് നേരെ ലഹരി മാഫിയയുടെ ക്രൂരത; കഴക്കൂട്ടത്ത് ഥാർ ജീപ്പ് ഇടിച്ചുകയറ്റി നാല് ഉദ്യോഗസ്ഥർക്ക് പരിക്ക്, മൂന്ന് പേർ പിടിയിൽ...


ആദ്യ അഞ്ചിൽ പോലും കേരളമില്ല?,പാചകവാതക ഉപഭോഗത്തിൽരാജ്യത്ത് ഒന്നാമത് തെലങ്കാന !എസ്.ബി.ഐ പഠനത്തിലെ വിവരങ്ങൾ..


സർക്കാരിന്റെ പുതിയ മദ്യനയം..ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ വൻ അഴിച്ചുപണി !പുറത്തുവരുന്ന നിർണ്ണായക വിവരങ്ങൾ..കേരളം ഉറ്റുനോക്കുന്ന പ്രഖ്യാപനം..


മുഖ്യമന്ത്രിക്ക് പിന്നാലെ സല്യൂട്ട്..?,ആദ്യം കാണാതെ ഇരുന്ന സതീശൻകണ്ടപ്പോൾ എഴുന്നേറ്റ് നിന്ന് മടക്കി !കണ്ണുനിറയിക്കുന്ന ആ നിമിഷം..വൈറലായി ആ മനോഹര വീഡിയോ..

പുതുവര്‍ഷ പരിപാടിക്കിടെ പൊലീസ് ലാപ്‌ടോപ്പ് ചവിട്ടിപ്പൊട്ടിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി

02 JANUARY 2026 08:11 PM IST
മലയാളി വാര്‍ത്ത

പുതുവര്‍ഷ പരിപാടിക്കിടെ പൊലീസുകാരന്‍ ഡിജെ കലാകാരന്റെ ലാപ്‌ടോപ്പ് തകര്‍ത്ത സംഭവത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ ക്രമസമാധന ചുമതലയുള്ള എഡിജിപിക്ക് നിര്‍ദേശം നല്‍കി. എന്നാല്‍ കേസിന് പോകാന്‍ ആഗ്രഹമില്ലെന്നും പൊലീസ് ലാപ്‌ടോപ്പ് വാങ്ങി തന്നാല്‍ മതിയെന്നുമാണ് ഡി ജെ അഭിരാം സുന്ദര്‍ പറഞ്ഞത്.

പത്തനംതിട്ട ജിയോ ഗ്രൗണ്ടില്‍ നടന്ന ന്യൂ ഇയര്‍ ആഘോഷത്തിനിടെയായിരുന്നു സംഭവം. ഡിജെ കലാകാരന്റെ ലാപ്‌ടോപ്പ് ചവിട്ടി തെറിപ്പിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ അടക്കം അഭിരാം സുന്ദര്‍ ഇന്നലെ പങ്കുവച്ചിരുന്നു. അര്‍ദ്ധരാത്രിക്ക് ശേഷവും തുടര്‍ന്ന പരിപാടി നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും അവഗണിച്ചെന്നും ലാപ്‌ടോപ്പ് തകര്‍ത്തുവെന്നത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നുമാണ് പൊലീസിന്റെ വിശദീകരണം.

സംഭവത്തെക്കുറിച്ച് അഭിരാം പറയുന്നത് ഇങ്ങനെ:

ഒരുപാട് ആഗ്രഹിച്ച് കഷ്ടപ്പെട്ടാണ് ഡിജെയ്ക്ക് വേണ്ടി ഞാന്‍ ഒരു ഗെയിമിംഗ് ലാപ്‌ടോപ്പ് വാങ്ങിയത്. ഏകദേശം ഒരു ലക്ഷം രൂപയോളം ഇതിന് ചെലവായി. ഇപ്പോള്‍ ന്യൂയര്‍ സമ്മാനമായി കേരള പൊലീസ് ഇത് ഇങ്ങനെയാക്കി. നമ്മളെ പോലുള്ള സാധാരണക്കാര്‍ക്ക് എന്ത് ചെയ്യാന്‍ പറ്റും. അവര്‍ അല്ലെ നശിപ്പിച്ചത്. അവരോട് എങ്ങനെ പരാതി പറയും.

ഇന്നലെ ന്യൂ ഇയറിന് പത്തനംതിട്ടയിലായിരുന്നു പരിപാടി. പരിപാടിക്ക് അനുമതി വാങ്ങിയിട്ടുണ്ടെന്നാണ് സംഘാടകര്‍ പറഞ്ഞത്. പരിപാടി തുടങ്ങാന്‍ കുറച്ച് താമസിച്ചിരുന്നു. അങ്ങനെ അനുമതി വാങ്ങിയ സമയം കഴിഞ്ഞിരുന്നു.

പക്ഷേ അത് ഞാന്‍ അറിഞ്ഞില്ല. അങ്ങനെ നല്ല രീതിയില്‍ പരിപാടി പോകുന്ന സമയത്ത് ഒരു പൊലീസുകാരന്‍ സ്‌റ്റേജിനടുത്തേക്ക് വന്നു. ഈ പൊലീസുകാരന്‍ വരുന്നത് കണ്ട ഉടന്‍ ഞങ്ങള്‍ ഡിജെ നിര്‍ത്തി. എന്നാല്‍ സ്‌റ്റേജിലേക്ക് വന്ന മറ്റൊരു പൊലീസുകാരന്‍ കാല്‍ കൊണ്ട് ലാപ്‌ടോപ്പ് ചവിട്ടിപ്പൊട്ടിക്കുകയായിരുന്നു. ഞാന്‍ അത്രയും സുരക്ഷിതമായി കൊണ്ട് നടന്ന ലാപ്‌ടോപ്പ് ആയിരുന്നു. ഞാന്‍ പാട്ട് നിര്‍ത്തിയിട്ടും എന്റെ ലാപ്‌ടോപ്പ് അദ്ദേഹം ചവിട്ടി. വലിയ സങ്കടം നിറഞ്ഞ സമയമായിരുന്നു അത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമലനട തുറന്നു.... ഭക്ത സഹസ്രങ്ങളുടെ ശരണഘോഷങ്ങളാൽ പൂങ്കാവനം മുഖരിതമായി  (14 minutes ago)

സ്‌റ്റേവയറില്‍ നിന്ന് ഷോക്കേറ്റ് ഒന്‍പതാം ക്ലാസ്സുകാരന്‍ മരിച്ച സംഭവത്തില്‍ കേസെടുത്തു  (3 hours ago)

അക്വാന്‍ ചുഴലിക്കാറ്റ് :നാല് സംസ്ഥാനങ്ങളില്‍ മഴ മുന്നറിയിപ്പ്  (3 hours ago)

പതിനേഴുകാരന്റെ കുട്ടിക്കളിയില്‍ പൊലിഞ്ഞ ജയബാലകൃഷ്ണന്റെ തട്ടുകട തുറന്നു ഭാര്യയും മകളും  (3 hours ago)

സ്പാ, മസാജ് സെന്ററുകളുടെ പ്രവര്‍ത്തനത്തില്‍ കര്‍ശന നിര്‍ദേശം  (3 hours ago)

തക്കലയില്‍ സ്വകാര്യ ബസിടിച്ച് സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സിന് ദാരുണാന്ത്യം  (3 hours ago)

ശബരിമല നെയ്യ് ക്രമക്കേടില്‍ രണ്ട് കച്ചവടക്കാര്‍ അറസ്റ്റില്‍  (4 hours ago)

മക്കളെ ഷാള്‍ കൊണ്ട് കെട്ടിയിട്ട് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭര്‍ത്താവ്  (4 hours ago)

ചാലയിലെ ജ്വല്ലറിയില്‍ നിന്ന് മോഷണം പോയ സ്വര്‍ണ്ണം പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി  (5 hours ago)

ജയപാലകൃഷ്ണന്റെ ചിത്രത്തിന് മുന്നില്‍ തിരിതെളിയിച്ച് തട്ടുകട വീണ്ടും തുറന്നു; ദോശയും ചമ്മന്തിയും ഓംലെറ്റും  (7 hours ago)

വി ഡി സതീശനെ ഞെട്ടിച്ച് ആ സല്യൂട്ട്..! തിരിച്ച് വാങ്ങിയിട്ടേ ഇറങ്ങു..! ഫാത്തിമാ കലക്കി..! സതീഷാ നിങ്ങൾ മുത്താണ്...  (7 hours ago)

ഹോർമുസിൽ 2 കപ്പലുകൾ പിളർന്നു,മൈനുകൾ വിഴുങ്ങി 20 ലക്ഷം ബാരൽ എണ്ണ കടലിൽ കലർന്നു! ഉൾകടലിൽ യുദ്ധം..!  (7 hours ago)

ഒടുവിൽ ഇന്ത്യയുടെ കൈവെട്ടുമെന്ന് പറഞ്ഞ പാക് മന്ത്രി ഇന്ത്യയിലേക്ക്..... പക്ഷേ വെള്ളം കൊടുക്കില്ലെന്ന് മോദി.... മന്ത്രിയെ വിടുന്നത് വിരട്ടാനോ? കൈയിലിരിക്കും !  (7 hours ago)

തലസ്ഥാനത്ത് പൊലീസിന് നേരെ ലഹരി മാഫിയയുടെ ക്രൂരത; കഴക്കൂട്ടത്ത് ഥാർ ജീപ്പ് ഇടിച്ചുകയറ്റി നാല് ഉദ്യോഗസ്ഥർക്ക് പരിക്ക്, മൂന്ന് പേർ പിടിയിൽ...  (12 hours ago)

ഗൊയ്ഥെ-സെന്‍ട്രം ദ്വിദിന ജര്‍മ്മന്‍ അധ്യാപക സമ്മേളനം സംഘടിപ്പിക്കുന്നു: ഡിസംബര്‍ 12, 13 തീയതികളില്‍ കോഴിക്കോട് കേരളത്തിലെ ജര്‍മ്മന്‍ അധ്യാപകരുടെ കൂട്ടായ്മയ്ക്ക് തുടക്കമാകും...  (13 hours ago)

Malayali Vartha Recommends