ആ പൂതന, കുഞ്ഞിനെ കൊന്നില്ലന്നേ ഉള്ളൂ.. പത്തുമാസം പ്രായമുള്ള കൈക്കുഞ്ഞിന്റെ ചെവി അടിച്ചുപൊട്ടിച്ച് കൊടും ക്രൂരത! സിസിടിവി ദൃശ്യങ്ങള്‍ കണ്ട് നെഞ്ചുപൊട്ടി മാതാപിതാക്കള്‍.. ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കേരളമനസാക്ഷിയെ ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ് എറണാകുളം ജില്ലയില്‍ നിന്ന് ഇപ്പോള്‍ പുറത്തുവരുന്നത്. വീട്ടുജോലിക്കാരിയുടെ ക്രൂര മര്‍ദ്ദനത്തില്‍ 10 മാസം പ്രായമായ കുഞ്ഞിന് ഗുരുതര പരിക്ക് പറ്റി. എരുമേലി സ്വദേശിയിയുടെ കുഞ്ഞിനാണ് ഈ ദുര്‍വിധി ഉണ്ടായിരിക്കുന്നത്.
ക്രൂരമായ അടിയില്‍ പിഞ്ചുകുഞ്ഞിന്റെ കരണ്ണപുടം തകര്‍ന്നു എന്നാണ് കുട്ടിയുടെ പിതാവ് മലയാളിവാര്‍ത്തയോട് പറഞ്ഞത്. കുഞ്ഞിനെ പരിചരിക്കാന്‍ എത്തിയ ആയയാണ് ഈ കൊടുംക്രൂരത കാണിച്ചത് എന്നാണ് കുട്ടിയുടെ അച്ഛന്‍ പറഞ്ഞത്..
വളരെ വേദനാചനകമായ കാര്യമാണ് കുട്ടിയുടെ അച്ഛന്‍ മലയാളിവാര്‍ത്തയോട് പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്..
മൂന്നാഴ്ച മുമ്പാണ് ഈ യുവതി കുഞ്ഞിനെ നോക്കാന്‍ വീട്ടില്‍ വന്നത്. താനും ഭാര്യയും ജോലിക്ക് പോകുമ്പോള്‍ ആയയായ ഈ യുവതിയാണ് കുഞ്ഞിനെ നോക്കുന്നത്. മാത്രമല്ല വീട്ടില്‍ എപ്പോഴും ഒന്നുകില്‍ തന്റെ അമ്മ അല്ലെങ്കില്‍ ഭാര്യയുടെ അമ്മ എപ്പോഴും ഉണ്ടാകും. സംഭവം നടക്കുമ്പോള്‍ ഭാര്യയുടെ അമ്മ വീട്ടില്‍ ഉണ്ടായിരുന്നു. അന്ന് ഉച്ച സമയത്ത് ആദ്യത്തെ കുട്ടിയെ അമ്മ കുളിപ്പിക്കാന്‍ കൊണ്ടുപോയപ്പോള്‍ പാതി ഉറക്കത്തിലായിരുന്ന രണ്ടാമത്തെ കുട്ടിയെ ഈ യുവതിയുടെ കൈയ്യില്‍ അമ്മ ഏല്‍പിച്ചു..
ഇതിനിടെ കുട്ടി അലമുറയിട്ട് കരയുന്നത് ബാത്ത്‌റൂമില്‍ ആയിരുന്ന അമ്മ കേട്ടിരുന്നു. തുടര്‍ന്ന് ഓടി വന്ന് നോക്കിയപ്പോള്‍ കുട്ടി കട്ടിലില്‍ കിടന്ന് കരയുകയായിരുന്നു. പിന്നാലെ എന്താണ് കുട്ടിക്ക് ഉണ്ടായത്, എന്താണ് നിര്‍ത്താതെ കരയുന്നത് എന്നെല്ലാം ചോദിച്ചപ്പോള്‍, കുട്ടി സാധാരണപോലെ കരയുന്നതാണ് വേറെ പ്രശ്‌നമൊന്നുമില്ല എന്നാണ് ആയ പറഞ്ഞത്. എന്നാല്‍ കുട്ടി കരച്ചില്‍ നിര്‍ത്താതെ വന്നപ്പോള്‍ ക്യാമറ നോക്കാന്‍ അമ്മ പറയുകയും വീടിന്റെ അകത്തുള്ള ക്യാമറ നോക്കിയപ്പോഴാണ് ഞെട്ടിക്കുന്ന ആ കാഴ്ച കണ്ടത്. കുട്ടിയുടെ തലയും ചെവിയും കൂട്ടി അടിക്കുകയായിരുന്നു. അതും ഒന്നല്ല രണ്ട് അടിയാണ് അവര്‍ കൊടുത്തത്. ഉറങ്ങിക്കെടുന്ന കുഞ്ഞ് എണീറ്റുവന്നതാണ് അടിക്കാന്‍ കാരണം. കുഞ്ഞ് ഉറക്കം ഉണര്‍ന്ന് വരുന്നതും ഈ സ്ത്രീ അടിക്കുന്നതും വീഡിയോയില്‍ കണ്ടിരുന്നു. ഈ കാഴ്ച കണ്ട് ഞങ്ങളുടെ നെഞ്ചുപൊട്ടി. ഇങഅങനെയാണ് കുട്ടിയുടെ പിതാവ് മലയാളിവാര്‍ത്തയോട് പ്രതികരിച്ചത്.
രാത്രി ഒരു എട്ടരക്കാണ് വിവരം അറിഞ്ഞതെന്നും ഉടന്‍തന്നെ ചോറ്റാനിക്കര പോലീസില്‍ വിവരം അറിയിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം കുട്ടിയെ ഉപദ്രവിച്ച ആയയെ അപ്പോള്‍ തന്നെ വനിതാ പോലീസുകാരും കുട്ടിയുടെ അമ്മയും ചേര്‍ന്ന് അവരുടെ വീട്ടില്‍ എത്തിച്ചിരുന്നു. ഞനിയാഴ്ചയായിരുന്നു സംഭവം. പിന്നീട് ഞായറാഴ്ച കുഞ്ഞിന്റെ ചെവിയില്‍ ചെറിയ മുറിവ് കണ്ടതിനെ തുടര്‍ന്ന് ഇഎന്‍ടിയെ പോയി കണ്ടു. അപ്പോഴാണ് ചെവിയുടെ അകത്ത് ബ്ലീഡിംഗ് ഉണ്ടെന്നും കര്‍ണ്ണപുടത്തിന് സാരമായ പരിക്ക് ഉണ്ടായിട്ടുണടെന്ന് കണ്ടെത്തുകയും ചെയ്തത് എന്നാണ് എരുമേലി സ്വദേശിയായ യുവാവ് മലയാളിവാര്‍ത്തയോട് പ്രതികരിച്ചത്.
എന്നാല്‍ കൂടുതല്‍ പരിശോധനകള്‍ കുഞ്ഞിന്റെ ചെവിയില്‍ നടത്താന്‍ കഴിയില്ല. പഴുപ്പ് ഉണങ്ങി രണ്ടാഴ്ചക്ക് ശേഷമേ പരിശോധന നടത്താന്‍ കഴിയുള്ളൂ. മാത്രമല്ല ചെവിക്കകത്ത് മറ്റെന്തിങ്കിലും ഗുരുതര പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നുള്ളത് ആ പരിശോധനക്ക് ശേഷമേ അറിയാന്‍ കഴിയൂ എന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം കുഞ്ഞിന്റെ ചെവിക്ക് പരിക്ക് പറ്റിയെന്ന് കണ്ടെത്തിയതോടെ പോലീസ് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാന്‍ഡ് ചെയ്തു. ഉറങ്ങാത്തതിന്റെ ദേഷ്യത്തിലാണ് കുഞ്ഞിന്റെ മുഖത്തടിച്ചത് എന്നാണ് യുവതി പോലീസിനോട് മൊഴി നല്‍കിയത്. കുട്ടിയെ നോക്കാന്‍ ഇത്തരത്തില്‍ വീട്ടിലെത്തുന്ന ജോലിക്കാര്‍ കുട്ടികളെ അടിക്കുന്നതിന്റെ വാര്‍ത്തകള്‍ നമ്മള്‍ നേരത്തെയും കണ്ടതാണ്. എന്തായാലും തന്റെ കുഞ്ഞിന് സംഭവിച്ചത് നാളെ മറ്റൊരു കുഞ്ഞിനും ഉണ്ടാകരുത് എന്നാണ് ആ പിതാവ് മലയാളിവാര്‍ത്തയോട് പറഞ്ഞത്.
https://www.facebook.com/Malayalivartha