സഹോദരനോടൊപ്പം യാത്ര ചെയ്യവേ നിയന്ത്രണം വിട്ട സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം

സഹോദരനോടൊപ്പം യാത്ര ചെയ്യവേ നിയന്ത്രണം വിട്ട സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം. ഏറ്റുമാനുര്‍ തവളക്കുഴിയിലാണ് നിയന്ത്രണം വിട്ട സ്വകാര്യ ബസ് സ്‌കൂട്ടര്‍ യാത്രികയുടെ തലയിലൂടെ കയറിയിറങ്ങിയത്.
കൂത്താട്ടുകുളം സ്വദേശിയായ യുവതിയാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ഇവരുടെ സഹോദരനെ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
കോട്ടയം-എറണാകുളം റോഡില്‍ തവളക്കുഴി ജംഗ്ഷനില്‍ ഇന്ന് രാവിലെ പത്തു മണിയോടെയായിരുന്നു അപകടം നടന്നത്.
കോട്ടയം എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസാണ് അപകടം ഉണ്ടാക്കിയത്. മറ്റൊരു ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ബസ് സ്‌കൂട്ടര്‍ യാത്രികരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറിനു പിന്നിലിരുന്ന യുവതി ബസ്സിനടിയിലേക്ക് വീഴുകയായിരുന്നു.
"
https://www.facebook.com/Malayalivartha