ബലാത്സംഗ കേസിൽ ഒളിവില്‍ കഴിയുന്ന വിജയ് ബാബു 30ആം തീയതി കൊച്ചിയിലെത്തിയാൽ ഉടനെ അറസ്റ്റ്; കോടതി പറയുന്നതനുസരിച്ച് തുടർ കാര്യങ്ങൾ തീരുമാനിക്കും; ലുക്ക് ഔട്ട് നോട്ടീസുള്ളതിനാൽ അറസ്റ്റ് ഒഴിവാക്കാനാകില്ല

ബലാത്സംഗ കേസിൽ ഒളിവില്‍ കഴിയുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ പിടിക്കൂടാൻ ഇത് വരെ കഴിഞ്ഞിട്ടില്ല. വിജയ് ബാബു 30ആം തീയതി കൊച്ചിയിലെത്തിയാൽ ഉടനെ അറസ്റ്റ് ചെയ്യുമെന്ന തീരുമാനത്തിലാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ഇപ്പോഴുള്ളത്. ശേഷം കോടതിയിൽ ഹാജരാക്കുകയും ചെയ്യും. കോടതി പറയുന്നതനുസരിച്ച് തുടർ കാര്യങ്ങൾ തീരുമാനിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു.
അറസ്റ്റ് ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാലാണ് ഇത്തരത്തിലൊരു തീരുമാനം എടുക്കുന്നത്. വിജയ് ബാബുവിന് സഹായം നൽകിയവരെ ചോദ്യം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് പരാതിക്കാരിയും കോടതിയിൽ പറഞ്ഞിരിക്കുകയാണ് . മുപ്പതാം തീയതി നാട്ടിലെത്തുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.
മുപ്പതാം തീയതി നാട്ടിലെത്തുമെന്ന് വ്യക്തമാക്കി യാത്രാരേഖകൾ സമർപ്പിച്ചതോടെയാണ് ഇന്നലെ ജസ്റ്റിസ് പി ഗോപിനാഥ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാൻ തയ്യാറായിരിക്കുന്നത്. ഈ മാസം 30 നുള്ളിൽ തിരിച്ചെത്തിയില്ലെങ്കിൽ ജാമ്യാപേക്ഷ തള്ളും എന്നും കോടതി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് . അതേസമയം പരാതിക്കാരിയായ നടിയുമായി താൻ സൗഹൃദത്തിലായിരുന്നെന്നും ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നുമാണ് വിജയ് ബാബു കോടതിയിൽ അറിയിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha