സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിക്കവേ വെള്ളമാണെന്ന് കരുതി കീടനാശിനി കുടിച്ചു...! അവശനിലയിലായ യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല, മുണ്ടക്കയം സ്വദേശിയുടെ മരണത്തിൽ ദുരൂഹതയുണ്ടോ എന്ന് അന്വേഷണം..!

കോട്ടയത്ത് വെള്ളമാണെന്ന് കരുതി കീടനാശിനി കുടിച്ച് യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹയുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നു. മുണ്ടക്കയം പാലൂർക്കാവ് സ്വദേശി ബൈജു (50) മരണപ്പെട്ട സംഭവത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് ബൈജു കീടനാശിനി കുടിച്ച് മരണപ്പെട്ടത്.
മുണ്ടക്കയം സിഐ ഷൈൻ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ബൈജുവിന്റെ വീട്ടുകാരിൽ നിന്നും മൊഴി എടുത്തതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകുകയുള്ളെന്ന് പോലീസ് അറിയിച്ചു.സുഹൃത്തുക്കൾക്കൊപ്പം വാഹനത്തിൽ സഞ്ചരിക്കുന്നതിനിടയിലാണ് വെള്ളമാണെന്ന് കരുതി ബൈജു കീടനാശിനി കുടിച്ചതെന്നാണ് വിവരം.
ബൈജുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ച് വരികയാണ്.വെള്ളമാണെന്ന് കരുതി കീടനാശിനി കുടിച്ചെന്ന സുഹൃത്തുക്കളുടെ മൊഴി പോലീസ് വിശ്വസിച്ചിട്ടില്ല. കീടനാശിനി കുടിച്ച് അവശനിലയിലായ ബൈജുവിനെ സുഹൃത്തുക്കൾ ചേർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha