വിദ്വേഷപ്രസംഗ കേസിൽ കർശന ഉപാധികളോടെ പി സി ജോർജ്ജിന് ജാമ്യം; ഏത് ഉപാധികളും അംഗീകരിക്കാമെന്ന് പിസി ജോർജ്ജ്; ഇത്തരം കേസുകൾ സമൂഹത്തിന് വിപത്താണെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചെങ്കിലും കോടതി ജാമ്യമനുവദിച്ചു

പി സി ജോർജ്ജിന് ജാമ്യം കിട്ടിയിരിക്കുകയാണ്. വിദ്വേഷപ്രസംഗ കേസിൽ ജയിലിൽ കഴിയുകയായിരുന്നു പി സി. ജാമ്യത്തിന് ഏത് ഉപാധികളും അംഗീകരിക്കാമെന്ന് പിസി ജോർജ്ജ് കോടതിയോട് പറഞ്ഞിരുന്നു. അതുകൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് ജാമ്യം നൽകിയിരിക്കുന്നത്.
ഫോർട്ട് പൊലീസ് സ്റ്റേഷനാണ് രജിസ്റ്റർ ചെയ്തത്. വിദ്വേഷപ്രസംഗ കേസിലാണ് പിസി ജോർജിന് ഹൈക്കോടതിയിൽ നിന്നും ജാമ്യം കിട്ടിയിരിക്കുന്നത്. പ്രോസിക്യൂഷൻ കോടതിയിൽ ജാമ്യം തടയാനുള്ള വാദങ്ങൾ ഉയർത്തിയിരുന്നു. ഇത്തരം കേസുകൾ സമൂഹത്തിന് വിപത്താണെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
പിസി ജോർജ്ജ് സമാന കുറ്റകൃത്യം ചെയ്യുമെന്ന ആശങ്കയുണ്ടെന്ന കാര്യവും ഡിജിപി പേരാണ്. ജാമ്യാപേക്ഷയെ എതിർത്ത് കോടതിയിൽ ശക്തൻമായ നിലപാടുകൾ സ്വീകരിച്ചിട്ടും ജാമ്യം കിട്ടിയിരിക്കുകയാണ്. അതേസമയം കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പി.സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കി കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിന് പിന്നാലെ അദ്ദേഹത്തെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
കൊച്ചി പോലീസാണ് ഈരാറ്റുപേട്ടയില്‍ നിന്നും അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് വെണ്ണലയില്‍ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട കേസിലും, തിരുവനന്തപുരത്തെ പ്രസംഗവുമായി ബന്ധപ്പെട്ട കേസിലും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇതിനിടെ രാത്രിയോടെ അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുക്കാന്‍ തിരുവനന്തപുരം പോലീസും എത്തിയിരുന്നു.
https://www.facebook.com/Malayalivartha