ഇതെങ്ങനെ കേറ്റി.. ജനങ്ങള്‍ക്ക് ചിരിപൂരം, പിണറായിക്ക് പ്രാണവേദന! കെഎസ്ആര്‍ടിസി സ്വിഫ്റ്റിനെ പുറത്തിറക്കാന്‍ ഒടുവില്‍ തൂണും പൊളിച്ചു; തുടക്കം മുതലേ പണിയാണല്ലോ, പിണറായിയുടെ ഒരു വിധിയേ..

വീണ്ടും കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. പതിവ് പോലെ ശുഭകരമല്ലാത്ത വാര്‍ത്തായണ് പുറത്തുവന്നിരിക്കുന്നത്. കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനലിന്റെ തൂണുകള്‍ക്കിടയില്‍ സ്വിഫ്റ്റ് ബസ് കുടുങ്ങി. കോഴിക്കോട് ബംഗ്ലൂരു റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റാണ് കുടുങ്ങിയത്. എന്നാല്‍ നാല് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ ബസ് പുറത്തിറക്കി.
കോഴിക്കോട് ബംഗലൂരു റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎല്‍ 15 എ 2323 എന്ന സ്വിഫ്റ്റ് ബസാണ് തൂണുകള്‍ക്കിടയില്‍ കുടുങ്ങിയത്. ഇന്നലെ രാത്രി ബംഗ്ലൂരുവില്‍ നിന്നെത്തി യാത്രക്കാരെ ഇറക്കിയ ശേഷമാണ് തൂണുകള്‍ക്കിടയില്‍ ബസ് പാര്‍ക്ക് ചെയ്തത്. എന്നാല്‍ ഇത് ഇങ്ങനെ ഊരാക്കുടുക്കാകുമെന്ന് ഡ്രൈവര്‍ ഒട്ടും പ്രതീക്ഷിച്ചുകാണില്ല. പിന്നീട് രാവിലെ ബസെടുക്കാനെത്തിയ ജീവനക്കാരാണ് തൂണുകള്‍ക്കിടയില്‍ ബസിനെ ഒട്ടിച്ചുവെച്ച നിലയില്‍ കണ്ട് ഞെട്ടിയത്.
പിന്നാലെ ബസിനെ പുറത്തെടുക്കാനുള്ള നെട്ടോട്ടവും ആരംഭിച്ചു. അതിനിടെ ബസിന്റെ ടയറിന്റെ കാറ്റ് പാതി അഴിച്ച് വിട്ട് ബസ് തളളി പുറത്തെത്തിക്കാന്‍ ശ്രമിച്ചു. പക്ഷേ പരാജയപ്പെടുകയാണ് ഉണ്ടായത്. അതിനിടെ പല നിര്‍ദേശങ്ങളും ഉയര്‍ന്നുവന്നെങ്കിലും ബസ് നന്നാക്കാനുള്ള ചെലവ് മുന്നില്‍കണ്ട് പലരും പിന്‍മാറുകയാണ് ഉണ്ടായത്. ഒടുവില്‍ തൂണുകളില്‍ സ്ഥാപിച്ചിട്ടുളള ഇരുമ്പ് വളയം പൊട്ടിച്ച് വിടവ് ഉണ്ടാക്കിയാണ് ബസിനെ പുറത്തെടുത്തത്.
വെഹിക്കിള്‍ സൂപ്പര്‍വൈസറായ ജയചന്ദ്രനാണ് മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവില്‍ വണ്ടി പുറത്തിറക്കിയത്. അതേസമയം, ബസ് കുടുങ്ങിയ സംഭവത്തില്‍ സിഎംഡി വിശദമായ റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ആവശ്യമെങ്കില്‍ നടപടി സ്വീകരിക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.
ഇതെങ്ങനെ ഈ ബസ് തൂണുകള്‍ക്കിടയില്‍ കയറ്റി എന്നാണ് പലരും ചോദിക്കുന്നത്. പുറത്ത് നിന്ന് നോക്കുന്നവര്‍ക്ക് അല്‍പം ചിരി വരുമെങ്കിലും പിണറായി വിജയനും ഭരണപക്ഷത്തുള്ളവര്‍ക്കും ഈ വാര്‍ത്ത അത്ര രസമുള്ളതല്ല. കാരണം ഉദ്ഘാടനം കഴിഞ്ഞ് പുറത്തിറക്കിയ അന്നു തന്നെ രണ്ട് അപകടങ്ങളാണ് ബസിന് ഉണ്ടായത്.
പിന്നാലെ നിരവധി അപകടങ്ങള്‍ സ്വിഫ്റ്റ് ബസിനെ തേടിയെത്തിയിരുന്നു. ബസ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രിയുടെ രാശിയുടെ ഫലമാണ് ഈ അപകടങ്ങള്‍ എന്ന തരത്തിലുള്ള ചില കമന്റുകള്‍ സോഷ്യല്‍മീഡികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha