മന്ത്രിമാരുടെ പേരിൽ വ്യാജ വാട്സാപ്പ് ഉണ്ടാക്കി പണം തട്ടാൻ ശ്രമം; വ്യവസായ മന്ത്രി പി. രാജീവിന്റെയും ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെയും ഫോട്ടോ ഡി.പിയാക്കിയിട്ടാണ് വ്യാജ അക്കൗണ്ടുണ്ടാക്കി തട്ടിപ്പിനുള്ള ശ്രമം നടക്കുന്നത്; ആർക്കും പണം നഷ്ടപ്പെട്ടതായി പരാതി വന്നിട്ടില്ല

മന്ത്രിമാരുടെ പേരിൽ വ്യാജ വാട്സാപ്പ് ഉണ്ടാക്കി പണം തട്ടാൻ ശ്രമിച്ചു എന്ന പരാതി ശക്തമാകുകയാണ്. വാട്‌സ്ആപ്പ് തട്ടിപ്പ് നടക്കുന്നത് വ്യവസായ മന്ത്രി പി. രാജീവിന്റെയും ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെയും പേരിലാണ്. ഇരുവരുടെയും ഫോട്ടോ ഡി.പിയാക്കിയിട്ടായിരുന്നു വ്യാജ വാട്സ്ആപ്പ് അക്കൗണ്ടുണ്ടാക്കി തട്ടിപ്പിനുള്ള ശ്രമം അരങ്ങേറിയത്.
ഡി.ജി.പി അനിൽ കാന്തിനാണ് പരാതി നൽകിയിരിക്കുന്നത്. കുറ്റക്കാരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് വ്യവസായ മന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ തന്നെയാണ് പരാതി നൽകിയത്. സമാനമായ തട്ടിപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എം.ബി രാജേഷ്, ഡി.ജി.പി അനിൽ കാന്ത് എന്നിവരുടെ പേരിലും നടന്നിരുന്നു.
അന്ന് നൈജീരിയൻ സംഘത്തെയാണ് പൊലീസ് പിടികൂടിയത് . സർക്കാർ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ളവർക്ക് അക്കൗണ്ടുകളിൽനിന്ന് സന്ദേശങ്ങൾ കിട്ടിയിരിക്കുകയാണ് . ആദ്യം സൗഹൃദരീതിയിൽ സംഭാഷണം തുടങ്ങും. പിന്നീട് അക്കൗണ്ട് വിവരങ്ങൾ ആവശ്യപ്പെടും. സംശയം തോന്നിയ ഉദ്യോഗസ്ഥർ മന്ത്രിമാരുമായി നേരിട്ട് ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് മനസിലായത്. ആർക്കും പണം നഷ്ടപ്പെട്ടതായി പരാതി വന്നിട്ടില്ല.സംഭവത്തിൽ അന്വേഷണം ശക്തമായിരിക്കുകയാണ്.
https://www.facebook.com/Malayalivartha