ഹൈക്കോടതി ഇടപെട്ടു! പി. സി. ജോർജിന് ജാമ്യം... പുല്ലുപോലെ പുറത്തിറങ്ങും! പി. സി. ജയിൽ മോചിതനായി

തിരുവനന്തപുരം വിദ്വേഷപ്രസംഗ കേസിൽ ഹൈക്കോടതിയിൽ പി.സി ജോർജ്ജിന് ഇന്ന് നിർണായക ദിനം തന്നെ ആയിരുന്നു. കേസുമായി ബന്ധപ്പെട്ട് പി.സി ജോർജ് നൽകിയ രണ്ട് ഹർജികൾ കോടതി ഇന്ന് പരിഗണിച്ചത്. അതിൽ കർശന ഉപാധികളോടെ പി.സി ജോർജിന് ജാമ്യം അനുവദിച്ചിരിക്കുകയാണ്.
വിദ്വേഷ പ്രംസംഗ കേസിലാണ് പിസിക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്. പ്രായം കണക്കിലെടുത്താണ് ഇപ്പോൾ ജാമ്യം അനുവദിച്ചിരിക്കുന്നെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. അനി ഇത്തരത്തിൽ ഒന്നും ആവർത്തിക്കരുത് എന്ന് വ്യവസ്ഥയാണ് മുന്നോട്ട് വച്ചിരിക്കുന്നത്.
തിരുവനന്തപുരം കേസിലെ ജാമ്യം റദ്ദാക്കിയ വഞ്ചിയൂർ മജിസ്ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് നൽകിയിട്ടുള്ള ഹർജി രാവിലെ പത്തേകാലിനാണ് പരിഗണിച്ചത്. ജസ്റ്റിസ് സിയാദ് റഹ്മാനാണ് പി.സി ജോർജിന്‍റെ റിവിഷൻ പെറ്റീഷൻ പരിഗണിച്ചത്. പോലീസ് ഉദ്യോഗസ്ഥർ വിളിപ്പിച്ചാൽ എത്തണമെന്ന വ്യവസ്ഥയാണ് മുന്നോട്ട് വച്ചിരിക്കുന്നത്.
ഇതേ കേസിൽ പി സി ജോർജിന്റെ ജാമ്യാപേക്ഷ ഉച്ചയ്ക്ക് ഒന്നേമുക്കാലിന് ജസ്റ്റിസ് ഗോപിനാഥ് പരിഗണിക്കും. ജാമ്യവ്യവസ്ഥകൾ ലംഘിച്ചിട്ടില്ലെന്നും വഞ്ചിയൂർ കോടതിയുടെ ഉത്തരവ് നിയമപരമായി നിലനിൽക്കില്ല എന്നുമാണ് പി സി ജോർജിന്റെ വാദം. ഈ സാഹചര്യത്തിൽ വഞ്ചിയൂർ കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് ഇരുഹർജികളിലും ഉന്നയിച്ച ആവശ്യം.
അതേസമയം, മതവിദ്വേഷ പ്രസംഗത്തിന്റെ പേരിൽ കോടതി റിമാൻഡ് ചെയ്ത മുൻ പൂഞ്ഞാർ എംഎൽഎ പി.സി.ജോർജിനെ ജില്ലാ ജയിലിൽനിന്ന് പൂജപ്പുര സെൻട്രൽ ജയിലേക്കു മാറ്റി. പൂജപ്പുരയിലെ ആശുപത്രി സെല്ലിലേക്കാണ് മാറ്റിയത്. പി.സി.ജോർജിന്റെ സുരക്ഷയും ആരോഗ്യ പ്രശ്നങ്ങളും കണക്കിലെടുത്താണ് ജില്ലാ ജയിലിൽനിന്നു തൊട്ടടുത്തുള്ള സെൻട്രൽ ജയിലിലേക്കു മാറ്റിയത്.
ജില്ലാ ജയിലിൽ ഡോക്ടറുടെ സേവനം ലഭ്യമല്ല. ഇന്നലെ രാവിലെ 10 മണിയോടെയാണ് പി.സി.ജോർജിനെ ജില്ലാ ജയിലിലെത്തിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മറ്റു തടവുകാരോടൊപ്പം അഡ്മിഷൻ സെല്ലിലാക്കി. നിരീക്ഷിക്കാൻ പൊലീസുകാരെയും ചുമതലപ്പെടുത്തി. ഉച്ചയ്ക്കു ജയിൽ ഭക്ഷണമാണ് നൽകിയത്.
https://www.facebook.com/Malayalivartha






















