തെരുവുനായയെ പോലെ നിലത്തിട്ട് വലിച്ചു, മകളുടെ മുന്നിലിട്ട് ചെരുപ്പൂരി അടിച്ചു.. ശോഭയെ മര്‍ദിച്ച പാര്‍ലര്‍ ഉടമക്ക് കുരുക്ക്‌വീഴും ഉറപ്പ്! ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ മലയാളിവാര്‍ത്ത പുറത്തുവിടുന്നു..

തിരുവനന്തപുരം ജില്ലയിലെ ശാസ്തമംഗലത്ത് യുവതിയെ നടുറോഡിലിട്ട് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്. ആഭരണം പണയംവെക്കാന്‍ വന്നപ്പോഴായിരുന്നു ബാങ്കിന്റെ അടുത്തുള്ള പാര്‍ലറിന്റെ ഉടമ മോഷണക്കുറ്റം ആരോപിച്ച് യുവതിയെ മര്‍ദിച്ചത്.
എന്നാല്‍ മര്‍ദനമേറ്റ ശോഭ എന്ന യുവതി തനിക്ക് നേരത്തെ അറിയാമെന്നും ആ യുവതി മോഷണം നടത്തില്ല എന്നുമാണ് കേരളാ ബാങ്കിന്റെ സെക്യൂരിറ്റി ജീവനക്കാരന്‍ മലയാളി വാര്‍ത്തയോട് പ്രതികരിച്ചത്.
ഇന്നലെയാണ് നാടിനെ നടുക്കുന്ന കൊടുംക്രൂരത അരങ്ങേറിയത്. പട്ടാപ്പകല്‍ ഇക്കണ്ട ജനങ്ങളെല്ലാം നോക്കിനില്‍ക്കെ നടുറോഡില്‍ ശോഭയെ വലിച്ചിട്ട് അടിക്കുകയും ചെരുപ്പൂരി മര്‍ദിക്കുകയും ചെയ്യുന്നതാണ് പുറത്തുവന്ന വീഡിയോ. യുവതിയെ മര്‍ദ്ദിക്കുന്നത് റോഡില്‍ നിന്നിരുന്ന മറ്റൊരാള്‍ ചിത്രികരിക്കുകയും സമൂഹമാധ്യമങ്ങളിലടക്കം വൈറലാവുകയും ചെയ്തു. വള മോഷ്ടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് മര്‍ദ്ദനമുണ്ടായത്. മര്‍ദ്ദനമേറ്റ് സ്ത്രീ നിലത്ത് വീഴുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സ്വന്തം കുട്ടിയുടെ മുന്നില്‍ വെച്ചാണ് ശോഭയെന്ന യുവതിയെ പാര്‍ലര്‍ ഉടമ ചെരിപ്പ് ഊരി അടിക്കുകയും അസഭ്യം പറയുകയും ചെയ്തത്.
മര്‍ദനമേറ്റ സ്ത്രീ ഉറക്കെ നിലവിളിക്കുന്നുണ്ട്. ആക്രമണത്തില്‍ ആ സ്ത്രീയുടെ കയ്യിലിരിക്കുന്ന ചില വസ്തുക്കള്‍ തറയില്‍ വീഴുന്നതും അത് പെറുക്കി എടുക്കാന്‍ ശ്രമിക്കുമ്പോള്‍ പാര്‍ലറിന്റെ ഉടമ വീണ്ടും ആക്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വളരെ ഹൃദയ ഭേദകമായ കാഴ്ചയാണ് ഇത്.
അതേസമയം ബ്യൂട്ടി പാര്‍ലറിലെത്തിയ യുവതി തങ്ങളെ പ്രകോപിച്ചെന്നും അതുകൊണ്ടാണ് മര്‍ദിച്ചതെന്നുമാണ് ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാര്‍ നല്‍കുന്ന വിശദീകരണം. ജീവനക്കാരുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ യുവതി കൈയ്യിലെടുക്കുകയും ശല്യം ചെയ്യുകയുമുണ്ടായി. ഇതാണ് മര്‍ദനത്തിലേക്ക് നയിച്ചതെന്നാണ് അവര്‍ പറയുന്ന വാദം.
എന്നാല്‍ പാര്‍ലര്‍ ഉടമകള്‍ പറയുന്നത് തെറ്റാണെന്നും താന്‍ മോഷ്ടിക്കാന്‍ ശ്രമിച്ചിട്ടില്ല എന്നുമാണ് ശോഭ മലയാളിവാര്‍ത്തയോട് പ്രതികരിച്ചത്.
എന്തായാലും മര്‍ദനമേറ്റ സ്ത്രീയുടെ പരാതിയില്‍ മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha