തോന്നിവാസം അവസാനിപ്പിക്കും! പോപ്പുലർ ഫ്രണ്ടുകാരെ അകത്തിടും.... പിണറായിയെ വിറപ്പിച്ച് ഹൈക്കോടതി... സർക്കാരിനെ കയ്യോടെ തൂക്കി കോടതി

പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കെതിരെ കൊലവിളി നടത്തിയ സംഭവത്തില്‍ ഇടപെട്ടിരിക്കുകയാണ് കേരളാ ഹൈക്കോടതി. ആലപ്പുഴയിൽ പോപ്പുലർഫ്രണ്ട് റാലിയ്‌ക്കിടെ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഹൈക്കോടതി ഉയർത്തിയത്. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കണം. മുദ്രാവാക്യം വിളിച്ചവര്‍ മാത്രമല്ല സംഘാടകരും ഇതിന് ഉത്തരവാദികളാണെന്നും ഹൈക്കോടതി പറഞ്ഞു.
റാലിയില്‍ എന്തും വിളിച്ചു പറയാമെന്ന അവസ്ഥയാണോ നിലവിലുള്ളത് എന്നാണ് കോടതി ആരാഞ്ഞിട്ടുണ്ട്. സംഘാടകര്‍ക്കെതിരെ കേസെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. കൊലവിളി നടത്തിയ സംഭവത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം.
പോപ്പുലർഫ്രണ്ട് റാലിയ്‌ക്കെതിരെ ഹൈക്കോടതിയിൽ നേരത്തെ ഹർജി ലഭിച്ചിരുന്നു. ഇത് പരിഗണിക്കുന്നതിനിടെയാണ് കോടതി വിമർശനം ഉന്നയിച്ചത്. പ്രായപൂർത്തിയാകാത്ത ആൺ കുട്ടി മുദ്രാവാക്യം വിളിച്ചത് ഈ റാലിയിൽ അല്ലേയെന്ന് ചോദിച്ച് കൊണ്ടായിരുന്നു കോടതി വിമർശനം ഉന്നയിക്കാൻ ആരംഭിച്ചത്.
രാജ്യത്ത് എന്താണ് നടക്കുന്നത്?. റാലിയിൽ ആര് പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചാലും അതിന് ഉത്തരവാദികൾ സംഘാടകർ ആണ്. ഇങ്ങനെ എന്തും വിളിച്ച് പറയാനുള്ള അവസ്ഥയാണോ സംസ്ഥാനത്തുള്ളത്. ഇത്തരം ആളുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. റാലിയ്‌ക്കെതിരെ നൽകിയ ഹർജി തീർപ്പാക്കുന്നതായും കോടതി വ്യക്തമാക്കി.
മുദ്രാവാക്യം വിളിച്ചവർക്കു മാത്രമല്ല, പരിപാടിയുടെ സംഘാടകർക്കും സംഭവത്തിൽ ഉത്തരവാദിത്തമുണ്ടെന്ന് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ട്, ബജ്റങ് ദൾ റാലികൾ തടയണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയുടെ മുൻപാകെ വന്ന ഹർജി ഇന്നു പരിഗണിക്കുമ്പോഴായിരുന്നു ഈ പരാമർശങ്ങൾ.
ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകരുതെന്നു പൊലീസിനു കർശന നിർദേശം നൽകിക്കൊണ്ട് റാലികൾക്ക് കോടതി അനുമതി നൽകിയിരുന്നു. ഇത്തരം മുദ്രാവാക്യങ്ങൾ ആരു വിളിച്ചാലും കർശന നടപടി വേണമെന്നു കോടതി വ്യക്തമാക്കി. അതേസമയം സംഭവം ദൗർഭാഗ്യകരമായി പോയെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
https://www.facebook.com/Malayalivartha