സർക്കാരിനെ പറപ്പിച്ച് ഹൈക്കോടതി.... ചെവിയ്ക്ക് പിടിച്ച് അകത്തിടണം... പോപ്പുലർ ഫ്രണ്ടിന് പൂട്ട്... ഇനി കളി നടക്കില്ല!

കേരളത്തിന്റെ മതസാമുദായിക സൗഹൃദ അന്തരീക്ഷത്തെ തകർക്കുക എന്ന ലക്ഷ്യമാണ് പോപ്പുലർ ഫ്രണ്ട് ലക്ഷമിടുന്നത് എന്ന ആരോപണം ശക്തമായി വരികയാണ്. ഇതിനെല്ലാം ചുക്കാൻ പിടിക്കുന്നതാകട്ടെ കേരളത്തിലെ ഇടതുപക്ഷ സർക്കാരും. എന്നാൽ ഇപ്പോൾ സർക്കാരിന്റെ ചെവിയ്ക്ക് പിടിച്ചിരിക്കുകയാണ് ഹൈക്കോടതി. അക്ഷരാർത്ഥത്തിൽ വിറപ്പിച്ചു എന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.
പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കെതിരെ കൊലവിളി നടത്തിയ സംഭവത്തില്‍ ഇടപെട്ടിരിക്കുകയാണ് കേരളാ ഹൈക്കോടതി. ആലപ്പുഴയിൽ പോപ്പുലർഫ്രണ്ട് റാലിയ്‌ക്കിടെ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഹൈക്കോടതി ഉയർത്തിയത്. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കണം. മുദ്രാവാക്യം വിളിച്ചവര്‍ മാത്രമല്ല സംഘാടകരും ഇതിന് ഉത്തരവാദികളാണെന്നും ഹൈക്കോടതി പറഞ്ഞു.
റാലിയില്‍ എന്തും വിളിച്ചു പറയാമെന്ന അവസ്ഥയാണോ നിലവിലുള്ളത് എന്നാണ് കോടതി ആരാഞ്ഞിട്ടുണ്ട്. സംഘാടകര്‍ക്കെതിരെ കേസെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. കൊലവിളി നടത്തിയ സംഭവത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം.
പോപ്പുലർഫ്രണ്ട് റാലിയ്‌ക്കെതിരെ ഹൈക്കോടതിയിൽ നേരത്തെ ഹർജി ലഭിച്ചിരുന്നു. ഇത് പരിഗണിക്കുന്നതിനിടെയാണ് കോടതി വിമർശനം ഉന്നയിച്ചത്. പ്രായപൂർത്തിയാകാത്ത ആൺ കുട്ടി മുദ്രാവാക്യം വിളിച്ചത് ഈ റാലിയിൽ അല്ലേയെന്ന് ചോദിച്ച് കൊണ്ടായിരുന്നു കോടതി വിമർശനം ഉന്നയിക്കാൻ ആരംഭിച്ചത്.
രാജ്യത്ത് എന്താണ് നടക്കുന്നത്?. റാലിയിൽ ആര് പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചാലും അതിന് ഉത്തരവാദികൾ സംഘാടകർ ആണ്. ഇങ്ങനെ എന്തും വിളിച്ച് പറയാനുള്ള അവസ്ഥയാണോ സംസ്ഥാനത്തുള്ളത്. ഇത്തരം ആളുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. റാലിയ്‌ക്കെതിരെ നൽകിയ ഹർജി തീർപ്പാക്കുന്നതായും കോടതി വ്യക്തമാക്കി.
മുദ്രാവാക്യം വിളിച്ചവർക്കു മാത്രമല്ല, പരിപാടിയുടെ സംഘാടകർക്കും സംഭവത്തിൽ ഉത്തരവാദിത്തമുണ്ടെന്ന് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ട്, ബജ്റങ് ദൾ റാലികൾ തടയണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയുടെ മുൻപാകെ വന്ന ഹർജി ഇന്നു പരിഗണിക്കുമ്പോഴായിരുന്നു ഈ പരാമർശങ്ങൾ.
ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകരുതെന്നു പൊലീസിനു കർശന നിർദേശം നൽകിക്കൊണ്ട് റാലികൾക്ക് കോടതി അനുമതി നൽകിയിരുന്നു. ഇത്തരം മുദ്രാവാക്യങ്ങൾ ആരു വിളിച്ചാലും കർശന നടപടി വേണമെന്നു കോടതി വ്യക്തമാക്കി. അതേസമയം സംഭവം ദൗർഭാഗ്യകരമായി പോയെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കുട്ടിയെ തിരിച്ചറിഞ്ഞിട്ടും പിടികുടാനാകാതെ പോലീസ് വട്ടം കറങ്ങുകയാണ്. അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പായതോടെ പോലീസിനെ ഭയന്ന് കുടുംബം ഒളിവിലാണ് എന്നാണ് സൂചന ലഭിക്കുന്നത്. ഇവര്‍ക്കായി ഊര്‍ജ്ജിത അന്വേഷണം തുടരുകയാണെന്നാണ് പോലീസ് പറയുന്നത്.
സമൂഹമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ച് നാല് ദിവസം കഴിഞ്ഞാണ് പൊലീസിന് കുട്ടിയെ തിരിച്ചറിയാന്‍ കഴിഞ്ഞിരിക്കുന്നത്. അതു പോലും പോലീസിന്റെ പിടിപ്പു കേടായിട്ടാണ് ചൂണ്ടിക്കാട്ടുന്നത്. ആലപ്പുഴയില്‍ നിന്നുള്ള പോലീസ് സംഘം കൊച്ചി തോപ്പുംപടിക്ക് സമീപമുള്ള വീട്ടിലെത്തിയെങ്കിലും അടച്ചിട്ട നിലയിലായിരുന്നു.
ദൃശ്യങ്ങൾ വിവാദമായതിന് പിന്നാലെ കുടുംബം സ്ഥലം വിട്ടെന്ന് പോലീസ് അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനാണ് പിതാവ്. ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രകടനത്തിന് കുട്ടിയെ കൊണ്ടുവന്നത് പിതാവ് തന്നെയായിരുന്നു. കുട്ടിയെ തിരിച്ചറിഞ്ഞാല്‍ മാതാപിതാക്കള്‍ക്കെതിരെ അറസ്റ്റുള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചിരുന്നു.
കുട്ടിയെ പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധ പ്രകടനങ്ങളില്‍ ഉള്‍പ്പെടെ പിതാവ് പങ്കെടുപ്പിച്ചിട്ടുണ്ട്. അതിലും വിദ്വേഷ മുദ്രാവാക്യം വിളി ഉണ്ടായിട്ടോ എന്നതാണ് പ്രധാനമായും അന്വേഷിച്ച് വരുന്നത്. കുട്ടിയ്ക്കും രക്ഷിതാക്കള്‍ക്കുമായി ജില്ല കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.
അതേസമയം, പോപ്പുലർ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം വിളിയുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നതായി റിമാൻഡ് റിപ്പോർട്ട്. മുദ്രാവാക്യം വിളിക്കാൻ കുട്ടിക്ക് പ്രത്യേക പരിശീലനം ലഭിച്ചെന്നും മതവികാരം ആളിക്കത്തിക്കാൻ പ്രതികൾ ലക്ഷ്യമിട്ടെന്നും പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കി. കേസിൽ അറസ്റ്റിലായ അൻസാർ നജീബാണ് കുട്ടിയെ തോളിലിരുത്തി മുദ്രാവാക്യം വിളിപ്പിച്ചത്. ഇയാളെ കോടതിയിൽ ഹാജരാക്കിയ വേളയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഈ പരാമർശങ്ങൾ.
പ്രതികൾ ഇതര വിഭാഗത്തിൽപ്പെട്ട ആളുകളുടെ മതപരമായ വിശ്വാസത്തെ അപമാനിച്ചു, അവരുടെ മതപരമായ വികാരങ്ങളെ ആിക്കത്തിക്കണമെന്നും മത സ്പർധ വളർത്തണമെന്നുമുള്ള ഉദ്ദേശത്തോടെ പ്രതികൾ അന്യായമായി സംഘം ചേർന്ന് ബോധപൂർവം പരസ്പരം കൂടിയാലോചിച്ച് വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ട ആളുകൾക്കിടയിൽ അരക്ഷിതാവസ്ഥയും ഭയവും സൃഷ്ടിച്ചു തുടങ്ങിയ പരാമർശങ്ങളും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെയെല്ലാം വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നും റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha