ഒരുക്കങ്ങള്‍ പൂര്‍ത്തിയായി... തൃക്കാക്കര മണ്ഡലത്തിലെ ജനങ്ങള്‍ പോളിങ് ബൂത്തിലേക്ക്; മണ്ഡലത്തിലെ 239 ബൂത്തുകളും വോട്ടെടുപ്പിനായി സജ്ജമായി കഴിഞ്ഞു; രാവിലെ ആറിന് തന്നെ മോക്ക് പോളിങ് നടത്തി ഏഴ് മുതല്‍ വോട്ടെടുപ്പ് ആരംഭിക്കും; വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ 239 ബൂത്തുകളിലും വോട്ടെട്ടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മണ്ഡലത്തില്‍ വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഉപതിരഞ്ഞെടുപ്പില്‍ കള്ളവോട്ട് തടയുന്നതിനായി ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു.
തൃക്കാക്കരയുടെ ജനപ്രതിനിധിയെ തിരഞ്ഞെടുക്കുന്നതിനായി പോളിങ് ബൂത്തുകളിലേക്ക് എത്തുക രണ്ട് ലക്ഷത്തോളം വോട്ടര്‍മാര്‍. ഇവര്‍ക്ക് സമ്മതിദാനാവകാശം രേഖപ്പെടുത്താന്‍ തയാറായിരിക്കുന്നത് 194 പ്രധാന ബൂത്തുകളും 75 അധിക ബൂത്തുകളും. രാവിലെ എട്ടിന് ആരംഭിച്ച പോളിങ് സാമഗ്രികളുടെ വിതരണം ഉച്ചയോടെ പൂര്‍ത്തിയായി.
മണ്ഡലത്തിലെ 239 ബൂത്തുകളും വോട്ടെടുപ്പിനായി സജ്ജമായി കഴിഞ്ഞു. രാവിലെ ആറിന് തന്നെ മോക്ക് പോളിങ് നടത്തി ഏഴ് മുതല്‍ വോട്ടെടുപ്പ് ആരംഭിക്കും. വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. ഉപതിരഞ്ഞെടുപ്പില്‍ വ്യാപക കള്ളവോട്ടിന് സാധ്യതയുണ്ടെന്ന യുഡിഎഫ് നേതൃത്വത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ബൂത്തുകളില്‍ പ്രത്യേക നിരീക്ഷണസംവിധാവും ഏര്‍പ്പെടുത്തി.
ഇതിനായി പോളിങ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി ജില്ലാ കലക്ടര്‍ പറഞ്ഞു.കൂടുതല്‍ ബൂത്തുകള്‍ വരുന്ന ഇടങ്ങളില്‍ മൈക്രോ ഒബ്്‌സര്‍വര്‍മാരേയും പ്രത്യേക പൊലീസ് പട്രോളിങ് സംഘത്തേയും നിയോഗിച്ചിട്ടുണ്ട്. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
തൃക്കാക്കര മണ്ഡലത്തില്‍ നിലവില്‍ പ്രശ്‌നബാധിത ബൂത്തുകളോ, പ്രശ്‌നസാധ്യതാ ബൂത്തുകളോ ഇല്ലാത്തതിനാല്‍ സുഖകരമായ വോട്ടിങാണ് പ്രതീക്ഷിക്കുന്നതും. വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ശ്രമത്തില്‍ സ്ഥാനാര്‍ഥികള്‍ കഴിയുന്നത്ര വോട്ടര്‍മാരെ നേരില്‍കണ്ടു. ആത്മവിശ്വാസമേറിയെന്ന് മൂന്ന് സ്ഥാനാര്‍ഥികളും പ്രതികരിച്ചു. കണക്കുകള്‍ നല്‍കുന്ന ആത്മവിശ്വാസത്തിലാണ് മുന്നണികള്‍.
https://www.facebook.com/Malayalivartha

























