ഗോവിന്ദന്റെ മുന്നിലിട്ട് ആര്യയെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ടു..! പച്ചയ്ക്ക് തെറിവിളി..! പൊട്ടിക്കരഞ്ഞ് ആര്യ

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സിപിഎം തോല്‍വിയില്‍ ആര്യാ രാജേന്ദ്രനെതിരെ വിമര്‍ശനം തുടരുന്നു. കോര്‍പ്പറേഷനിലെ തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ മുന്‍ മേയര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. തോല്‍വിക്ക് പ്രധാന കാരണം മേയറായിരുന്ന ആര്യ രാജേന്ദ്രന്റെ ഇടപെടലാണെന്നാണ് ഉയര്‍ന്ന വിമര്‍ശനം. തോല്‍വിക്ക് ഇടയാക്കിയത് ആര്യ രാജേന്ദ്രന്‍ മേയര്‍ സ്ഥാനത്ത് ഇരുന്ന് നടത്തിയ ഇടപെടലുകളാണെന്നും പാര്‍ട്ടിക്ക് അനുകൂലമായ നിലപാടുകളല്ല ആര്യ സ്വീകരിച്ചതെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
തദ്ദേശ തെരഞ്ഞെടുപ്പ് അവലോകനത്തിന്റെ റിപ്പോര്‍ട്ടിങിനാണ് ജില്ലാ കമ്മിറ്റി യോഗം വിളിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പങ്കെടുത്ത യോഗത്തില്‍ ആര്യ രാജേന്ദ്രന്‍ പങ്കെടുത്തിരുന്നില്ല. ആര്യയുടെ അഭാവത്തിലാണ് മുന്‍ കോര്‍പ്പറേഷന്‍ ഭരണത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.
ഭരണത്തെ നിയന്ത്രിക്കാന്‍ കഴിയാത്തത് പാര്‍ട്ടി നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നും വിമര്‍ശനമുയര്‍ന്നു. കോര്‍പ്പറേഷനിലെ തോല്‍വിക്ക് പ്രധാന കാരണം തെറ്റായ സ്ഥാര്‍നാര്‍ഥി നിര്‍ണയമാണ്. പോളിങ് ബൂത്തുകളിലേക്ക് വോട്ടര്‍മാരെ എത്തിക്കുന്നതില്‍ വന്‍ പരാജയം നേതൃത്വത്തിന്റെ ഭാഗത്തു നിന്നുണ്ടായെന്നും ജില്ലാ കമ്മിറ്റിയില്‍ അഭിപ്രായമുയര്‍ന്നു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിട്ടിട്ടില്ലെന്നായിരുന്നു സിപിഎം വാദം. 2010-ലെ കണക്കുകളടക്കം നിരത്തിക്കൊണ്ടായിരുന്നു സംസ്ഥാന സെക്രട്ടറി അടക്കം തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വിയെ പ്രതിരോധിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രചാരണവേളയില്‍ ആര്യാ രാജേന്ദ്രന്‍ സജീവമായിരുന്നില്ല. ആര്യയെ മുന്‍നിര്‍ത്തി മത്സരത്തിനിറങ്ങിയാല്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലും പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ജില്ലാ കമ്മിറ്റിയിലും ആര്യയ്‌ക്കെതിരേ വിമര്‍ശനമുയര്‍ന്നിരിക്കുകയാണ്.
പാര്‍ട്ടിയേക്കാള്‍ വലുതാണെന്ന ഭാവവും അധികാരപരമായി തന്നേക്കാള്‍ താഴ്ന്നവരോടുള്ള പുച്ഛവും അധികാരപരമായി മുകളിലുള്ളവരെ കാണുമ്പോള്‍ മാത്രമുള്ള അതി വിനയവും ഉള്‍പ്പടെ കരിയര്‍ ബില്‍ഡിനുള്ള കോക്കസാക്കി സ്വന്തം ഓഫിസ് മാറ്റി എടുത്ത സമയം പുറത്ത് വന്നിരിക്കുന്ന നാലാളുകളെ കാണാന്‍ കൂട്ടാക്കിയിരുന്നെങ്കില്‍ ഇത്രയും തിരിച്ചടി ഉണ്ടാകില്ലായിരുന്നുവെന്നും ഗായത്രി ബാബു ഫേസ്ബുക്ക് കുറിപ്പില്‍ വിമര്‍ശിച്ചിരുന്നു.
https://www.facebook.com/Malayalivartha


























