പ്രക്ഷോഭം 12ാം ദിവസത്തിലേക്ക്..ഇറാൻ ആളിക്കത്തുന്നു..ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള ഖമേനിയെ കൊല്ലാനുള്ള പടപ്പുറപ്പാട്..അമേരിക്കൻ പട്ടാളം നീക്കം തുടങ്ങി..45 മരണം..

ഇറാനിലെ ജനകീയ പ്രതിഷേധം ഭരണകൂടത്തെ വിറപ്പിക്കുന്നു. പ്രക്ഷോഭം 12ാം ദിവസത്തിലേക്ക് കടക്കുകയാണ് ചെയ്യുന്നത്. ഇതോടെ രാജ്യവ്യാപകമായി പ്രതിഷേധങ്ങളില്‍ സംഘര്‍ഷം ഉടലെടുക്കുകയും ഇന്റര്‍നെറ്റും വൈദ്യുതിയും വിച്ഛേദിക്കപ്പെടുകയും ചെയ്തു. നാടുകടത്തപ്പെട്ട കിരീടാവകാശി റെസ പഹ്ലവി ബഹുജന പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് പുതിയ സംഘര്‍ഷങ്ങള്‍.രാജഭരണം തിരിച്ചുവരണമെന്ന് മുദ്രാവാക്യം മുഴക്കിയാണ് പ്രക്ഷോഭകരുടെ പ്രതിഷേധം. ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള ഖമേനിയെ പുറത്താക്കണമെന്നും പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നു.
ഏകാധിപതിക്ക് മരണം, പഹ്‌ലവി തിരിച്ചുവരും തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രക്ഷോഭക്കാർ ഉയർത്തുന്നത്. പ്രതിഷേധക്കാർ പഴയ രാജഭരണകാലത്തെ ഇറാൻ പതാകയുമായാണ് പ്രതിഷേധിക്കുന്നത്.
ആളിപ്പടരുന്ന പ്രക്ഷോഭം അടിച്ചമർത്താനായി രാജ്യത്തുടനീളം ഇന്റർനെറ്റ് വിച്ഛേദിച്ചു. വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിലും ജീവിതച്ചെലവിലും പ്രതിഷേധിച്ച് ടെഹ്‌റാൻ ബസാറിൽ തുടങ്ങിയ സമരം ഇപ്പോൾ ഇസ്ഫഹാൻ, അബാദാൻ, കെർമാൻഷാ തുടങ്ങി രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കെല്ലാം വ്യാപിച്ചിരിക്കുകയാണ്. പ്രക്ഷോഭങ്ങൾ ശക്തമായതോടെ വ്യാഴാഴ്ച രാത്രി മുതൽ ഇറാനിൽ രാജ്യവ്യാപകമായി ഇന്റർനെറ്റ് വിച്ഛേദിച്ചു.
അന്താരാഷ്ട്ര ടെലിഫോൺ ലൈനുകളും ലഭ്യമാകുന്നില്ലെന്ന് ഓൺലൈൻ വാച്ച്‌ഡോഗ് ആയ നെറ്റ്‌ബ്ലോക്‌സ് റിപ്പോർട്ട് ചെയ്തു. പ്രതിഷേധക്കാർ തമ്മിലുള്ള ആശയവിനിമയം തടയാനാണ് ഭരണകൂടത്തിന്റെ ഈ നീക്കം. പ്രതിഷേധക്കാർക്കെതിരെ സുരക്ഷാ സേന മാരകായുധങ്ങളുപയോഗിക്കുന്നുവെന്ന് അമ്‌നസ്റ്റി ഇന്റർനാഷണൽ കുറ്റപ്പെടുത്തി.ഖമനേയിക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ ഇസ്ലാമിക വിപ്ലവകാലത്ത് നാടുകടത്തപ്പെട്ട ഇറാനിയൻ രാജകുമാരൻ റെസ പഹ്ലവി ആഹ്വനം ചെയ്തതിന് പിന്നാലെയാണ് രാജ്യവ്യാപകമായി ഇന്റർനെറ്റ് വിച്ഛേദിച്ചത്.
ഇറാനിലെ യുവതലമുറയെ 'വിജയത്തിന്റെ തലമുറ' (Generation V for Victory) എന്ന് വിശേഷിപ്പിച്ച അദ്ദേഹം,സമരം തുടരാൻ ആഹ്വാനം ചെയ്തു. നിലവിലെ ഒത്തൊരുമയും സഹകരണവും തുടർന്നാൽ വിജയം സുനിശ്ചിതമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തെരുവുകൾ കൈയ്യടക്കാനും ബാരിക്കേഡുകൾ എടുത്തുമാറ്റാനും പ്രക്ഷോഭകാരികളോട് അദ്ദേഹം ആഹ്വാനം ചെയ്തു.ഇതുവരെയുള്ള സംഘര്‍ഷങ്ങളില്‍ 45 പേരാണ് കൊല്ലപ്പെട്ടത്. 2260ല്‍ അധികം പേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. സംഘര്‍ഷങ്ങള്‍ക്കിടെ റെസ പഹ്ലവി അടുത്തയാഴ്ച മാര്‍ എ ലാഗോയില്‍ വെച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയേക്കും.
അതേസമയം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം ഇറാന്‍ ഭരണകൂടത്തിനെതിരെ രംഗത്തെത്തിയിരുന്നു.പ്രക്ഷോഭകരെ കൊലപ്പെടുത്തിയാല്‍ ശക്തമായ തിരിച്ചടി യുഎസ് നല്‍കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. പ്രതിഷേധക്കാര്‍ക്കെതിരെ ഇറാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവയ്പ്പ് നടത്തിയതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികരണം. ഡിസംബര്‍ 28 നാണ് ഇറാനില്‍ ഭരണ വിരുദ്ധ പ്രക്ഷോഭം ആരംഭിച്ചത്.ഇറാനിലും സൈനികമായി ഇടപെടാന്‍ യുഎസ് തയ്യാറെടുക്കുന്നുവെന്ന് അഭ്യൂഹം ലോകത്ത് പരന്നിരുന്നു. യുഎസ് വ്യോമസേനയുടെ ഏറ്റവും വലിയ ചരക്കുവിമാനമായ സി-5, സി-17 എന്നീ വിമാനങ്ങളും യുദ്ധവിമാനങ്ങള്‍ക്ക് ആകാശത്തുവെച്ച് ഇന്ധനം നിറയ്ക്കാനായി ഉപയോഗിക്കുന്ന
ടാങ്കര്‍ വിമാനങ്ങളും മധ്യേഷ്യ ലക്ഷ്യമാക്കി നീങ്ങിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. യുഎസില്‍നിന്ന് യുകെയിലെ വ്യോമതാവളത്തിലേക്കാണ് ഇവ പുറപ്പെട്ടത്. ഇതോട ഇറാനെ ലക്ഷ്യമിട്ടാണോ ഈ നീക്കങ്ങളെന്ന സംശയമാണ് ഉയരുന്നത്.ബ്രിട്ടനിലെ ആര്‍എഎഫ് ഫെയര്‍ഫോര്‍ഡ്, മൈല്‍ഡന്‍ഹാള്‍, ലേക്കന്‍ഹീത്ത് എന്നീ വ്യോമതാവളങ്ങളിലാണ് യുഎസ് വിമാനങ്ങളെത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഇവിടേക്ക് വലിയ തോതില്‍ ഇത്തരം വിമാനങ്ങള്‍ എത്തുന്നത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. യൂറോപ്പിലേയും മധ്യേഷ്യയിലെയും യുഎസ് സൈനിക നീക്കങ്ങള്‍ക്ക് ഉപയോഗിക്കുന്ന വ്യോമതാവളാണ് ഇവ.
സി-5, സി-17 ഗ്ലോബ് മാസ്റ്റര്‍ വിമാനങ്ങള്‍ സൈനികര്‍ക്ക് പുറമെ ആയുധങ്ങളും സൈനിക ഉപകരണങ്ങളുംവാഹനങ്ങളുമൊക്കെ കൊണ്ടുപോകാനായി ഉപയോഗിക്കുന്നവയാണ്. സൈനികര്‍, കനത്ത കവചിത വാഹനങ്ങള്‍, ചിനൂക്ക്, ബ്ലാക്ക് ഹോക്ക് തുടങ്ങിയ ഹെലികോപ്റ്ററുകള്‍ എന്നിവ അതിവേഗം ലക്ഷ്യസ്ഥാനത്ത് എത്തിക്കാനാണ് ഇവ ഉപയോഗിക്കുന്നത്. വലിയ തോതിലുള്ള സൈനിക നീക്കമാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.ഇത്തരത്തിലൊരു നീക്കം നടന്നതായി യുഎസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha


























