തോൽവിക്ക് പ്രധാന കാരണം മേയറായിരുന്ന ആര്യ രാജേന്ദ്രന്റെ ഇടപെടൽ; മേയർ സ്ഥാനത്ത് ഇരുന്ന് നടത്തിയത് പാർട്ടിക്ക് അനുകൂലമായ നിലപാടുകളല്ല: ആര്യയുടെ അഭാവത്തിൽ കോർപ്പറേഷനിലെ തോൽവിയുമായി ബന്ധപ്പെട്ട് സിപിഐഎം ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനം ; ബാലനോട് തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ വായ തുറക്കരുതെന്ന് നിർദ്ദേശിക്കാൻ സിപിഎം ജില്ലാ കമ്മിറ്റിയിൽ അഭിപ്രായം...

കോർപ്പറേഷനിലെ തോൽവിയുമായി ബന്ധപ്പെട്ട് സിപിഐഎം ജില്ലാ കമ്മിറ്റി യോഗത്തിൽ മുൻ മേയർ ആര്യ രാജേന്ദ്രന് രൂക്ഷ വിമർശനം. തോൽവിക്ക് പ്രധാന കാരണം മേയറായിരുന്ന ആര്യ രാജേന്ദ്രന്റെ ഇടപെടലാണെന്നാണ് വിമർശനം. തോൽവിക്ക് ഇടയാക്കിയത് ആര്യ രാജേന്ദ്രൻ മേയർ സ്ഥാനത്ത് ഇരുന്ന് നടത്തിയ ഇടപെടലുകളാണെന്നും പാർട്ടിക്ക് അനുകൂലമായ നിലപാടുകളല്ല ആര്യ സ്വീകരിച്ചതെന്നും യോഗത്തിൽ വിമർശനം ഉയർന്നു. തദ്ദേശ തെരഞ്ഞെടുപ്പ് അവലോകനത്തിന്റെ റിപ്പോർട്ടിങിനാണ് ജില്ലാ കമ്മിറ്റി യോഗം വിളിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത യോഗത്തിൽ ആര്യ രാജേന്ദ്രൻ പങ്കെടുത്തിരുന്നില്ല.
ആര്യയുടെ അഭാവത്തിലാണ് മുൻ കോർപ്പറേഷൻ ഭരണത്തിന്റെ പേരിൽ വിമർശനങ്ങൾ ഉയർന്നത്. കഴിഞ്ഞ ജില്ലാ കമ്മിറ്റി യോഗത്തിലും ആര്യക്കെതിരെ വിമർശനം ഉയർന്നിരുന്നു. ആര്യയുടെ പല പ്രവർത്തനങ്ങളും ജനങ്ങളെ കോർപ്പറേഷന് എതിരാക്കിയെന്നും കോർപ്പറേഷൻ ഭരണം ഇടതു പക്ഷത്തിന് നഷ്ടമാകാൻ ഒരു കാരണം ഭരണസമിതിയുടെ തെറ്റായ ഭരണമാണെന്നുമായിരുന്നു ഉയർന്ന വിമർശനം. ഏത് പ്രതിസന്ധിയിലും ഇടതുപക്ഷത്തിനൊപ്പം നിന്നിരുന്ന തിരുവനന്തപുരം കോർപ്പറേഷൻ 45 വർഷത്തിന് ശേഷം ആദ്യമായാണ് എൽഡിഎഫിന്‍റെ കയ്യിൽനിന്ന് നഷ്ടമായത്. ഇവിടെ ബിജെപി അധികാരം പിടിക്കുകയായിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പ് അവലോകനത്തിന്റെ റിപ്പോര്‍ട്ടിങിനാണ് ജില്ലാ കമ്മിറ്റി യോഗം വിളിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പങ്കെടുത്ത യോഗത്തില്‍ ആര്യ രാജേന്ദ്രന്‍ പങ്കെടുത്തിരുന്നില്ല. ആര്യയുടെ അഭാവത്തിലാണ് മുന്‍ കോര്‍പ്പറേഷന്‍ ഭരണത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. ഭരണത്തെ നിയന്ത്രിക്കാന്‍ കഴിയാത്തത് പാര്‍ട്ടി നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നും വിമര്‍ശനമുയര്‍ന്നു.
കോര്‍പ്പറേഷനിലെ തോല്‍വിക്ക് പ്രധാന കാരണം തെറ്റായ സ്ഥാര്‍നാര്‍ഥി നിര്‍ണയമാണ്. പോളിങ് ബൂത്തുകളിലേക്ക് വോട്ടര്‍മാരെ എത്തിക്കുന്നതില്‍ വന്‍ പരാജയം നേതൃത്വത്തിന്റെ ഭാഗത്തു നിന്നുണ്ടായെന്നും ജില്ലാ കമ്മിറ്റിയില്‍ അഭിപ്രായമുയര്‍ന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിട്ടിട്ടില്ലെന്നായിരുന്നു സിപിഎം വാദം. 2010-ലെ കണക്കുകളടക്കം നിരത്തിക്കൊണ്ടായിരുന്നു സംസ്ഥാന സെക്രട്ടറി അടക്കം തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വിയെ പ്രതിരോധിച്ചത്.
https://www.facebook.com/Malayalivartha


























