സ്കൂളില്‍ തലകറങ്ങി വീണ പെൺകുട്ടിയെ കൗൺസിൽ ചെയ്തപ്പോൾ പുറത്തറിഞ്ഞത് ഞെട്ടിക്കുന്ന ലൈംഗിക പീഡനം; ഭീഷണിപ്പെടുത്തി രണ്ടാനച്ഛൻ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചത് നിരവധി തവണ; 107 വര്‍ഷം തടവിന് ശിക്ഷിച്ച് ഫാസ്റ്റ്ട്രാക്ക് കോടതിയുടെ ഞെട്ടിക്കുന്ന തീരുമാനം

പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചവന് 107 വര്‍ഷം തടവിന് ശിക്ഷിച്ച് ഫാസ്റ്റ്ട്രാക്ക് കോടതിയുടെ ഞെട്ടിക്കുന്ന തീരുമാനം. ഇരയുടെ രണ്ടാനച്ഛനാണ് പ്രതി. കാസര്‍കോട് ബാര കൂളിക്കുന്നിലെ വാടകക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഇടുക്കി സ്വദേശിയാണ് പ്രതി.
കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി ഇ. സുരേഷ് കുമാറായിരുന്നു ശിക്ഷ വിധിച്ചത്. പ്രതി കുട്ടിയെ പീഡിപ്പിച്ചത് 2012 മുതല്‍ 2018 വരെയുള്ള കാലയളവിലായിരുന്നു. ഒരു ദിവസം കുട്ടി സ്‌കൂളില്‍ തലകറങ്ങി വീണു. ആ സമയം കുട്ടിക്ക് നല്‍കിയ കൗണ്‍സിലിങ്ങിനിടെയായിരുന്നു പീഡനത്തിന്റെ കാര്യം പുറം ലോകമറിഞ്ഞത്.
പെണ്‍കുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തുമായിരുന്നു. ഇയാളെ പേടിച്ച് കുട്ടി ആരോടും ഒന്നും പറയില്ലായിരുന്നു. ഇത്തരത്തിൽ ഒരുപാട് പ്രാവശ്യം ലൈംഗികമായി പീഡിപ്പിച്ചു. അഞ്ച് വകുപ്പുകള്‍ പ്രകാരം 20 വര്‍ഷം കഠിനതടവും 75,000 രൂപ പിഴയുമാണ് പ്രതിക്ക് വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറുമാസം തടവ് അനുഭവിക്കേണ്ടി വരും. പോക്സോ വകുപ്പിന്റെ അടിസ്ഥാനത്തിൽ ഏഴുവര്‍ഷം തടവും 50,000 രൂപ പിഴയുമാണ്.
പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം തടവ് നേരിടേണ്ടി വരും. മുൻ മേല്‍പ്പറമ്ബ് എസ്‌ഐ. ആയിരുന്ന പി. പ്രമോദാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. ബിന്ദുവാണ് ഹാജരായത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. അങ്ങനെ ആകെ 27 വര്‍ഷം ശിക്ഷയനുഭവിക്കണം. പിഴയടക്കേണ്ടത് ആകെ 4,25,000 രൂപയാണ് .
https://www.facebook.com/Malayalivartha

























