പെൺകുട്ടികൾ തമ്മിൽ അടുത്തത് സൗദിയിൽ പഠനത്തിനിടെ, ബന്ധം വീട്ടുകാര്‍ അറിഞ്ഞതോടെ എതിത്തെങ്കിലും കേരളത്തില്‍ എത്തിയ ശേഷവും ഇരുവരും പ്രണയം തുടർന്നു, ഒന്നിച്ച് ജീവിക്കാൻ വീടുവിട്ടിറങ്ങിയ പങ്കാളിയെ ബലമായി പിടിച്ചുകൊണ്ടുപോയി, വീട്ടു തടങ്കലിൽ നിന്ന് വിട്ടുകിട്ടാന്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങി സ്വവർഗ പ്രണയിനി

പങ്കാളിയെ വീട്ടുകാരുടെ തടങ്കലിൽ നിന്ന് മോചിപ്പിച്ച് ഒന്നിച്ച് ജീവിക്കാൻ അനുവദിക്കണമെന്നാവശ്യപ്പട്ട് കോടതിയെ സമീപിക്കാന്‍ ഒരുങ്ങി സ്വവർഗ പ്രണയിനി. ആലുവ സ്വദേശിയായ ആദില നസ്റിനാണ് നിയമസഹായം തേടി പൊലീസിനെ സമീപിച്ചത്. കോഴിക്കോട് താമരശേരി സ്വദേശിയായ പങ്കാളിയെ വിട്ടുകിട്ടാൻ ആദില പൊലീസിൽ പരാതി നല്‍കിയിട്ടുണ്ട്.
തനിക്കൊപ്പം താമസിക്കാന്‍ താല്‍പ്പര്യപ്പെട്ട് വീടുവിട്ടിറങ്ങിയ പങ്കാളിയെ വീട്ടുകാര്‍ ബലമായി പിടിച്ചുകൊണ്ടുപോയി തടവില്‍ ഇട്ടതായി ലെസ്ബിയന്‍ പ്രണയിനിയുടെ പരാതി.പഠനത്തിനിടെ സൗദിയിൽവെച്ചാണ് ആദില നസ്റിന്‍ തമരശ്ശേരി സ്വദേശിയായ 23 കാരിയുമായി അടുക്കുന്നത്. ബന്ധം പ്രണയം വീട്ടുകാര്‍ അറിഞ്ഞതോടെ എതിര്‍ത്തുവെങ്കിലും ഇരുവരും പിൻമാറിയില്ല.
തുടര്‍ന്ന് കേരളത്തില്‍ എത്തിയതിന് ശേഷവും ഇരുവരും തമ്മില്‍ പ്രണയം തുടര്‍ന്നു. പിന്നീട് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ച ഇവർ കോഴിക്കോട് വെച്ച് ഒന്നിച്ചു. അവിടെ ഒരു സംരക്ഷണ കേന്ദ്രത്തിലായിരുന്നു ഇരുവരും തമസിച്ചുപോന്നിരുന്നത്. എന്നാൽ തമരശ്ശേരി സ്വദേശിയായ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഇവിടെ എത്തി ബഹളം വച്ചപ്പോള്‍ പൊലീസ് ഇടപെട്ടു.
പിന്നീട് ആദിലയുടെ രക്ഷകര്‍ത്താക്കള്‍ ഇരുവരെയും ആലുവയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. പക്ഷേ ഒരു ദിവസം പെട്ടന്ന് താമരശേരിയില്‍ നിന്ന് ബന്ധുക്കളെത്തി പങ്കാളിയെ ബലമായി പിടിച്ചുകൊണ്ടുപോയി എന്നാണ് ആദില പറയുന്നത്. പ്രായപൂര്‍ത്തിയായവര്‍ എന്ന നിലയില്‍ രണ്ടുപേര്‍ക്കും ഒന്നിച്ച് ജീവിക്കാന്‍ അവകാശമുണ്ടെന്നും. നിയമ സഹായത്തോടെ പൊലീസും കോടതിയും വിഷയത്തിൽ ഇടപെടണമെന്നാണ് ആദില പറയുന്നത്.
https://www.facebook.com/Malayalivartha

























