പൈപ്പിനുള്ളിലൂടെ ഒഴുകിയ തോട് ഓവുചാലിലൂടെ ഒഴുകുന്നു; മുക്കം അരീക്കോട് റോഡിൽ നെല്ലിക്കാപറമ്പ് പള്ളിക്ക് സമീപമുള്ള തോടിനാണ് ഈ ദുരവസ്ഥ

പൈപ്പിനുള്ളിലൂടെ ഒഴുകിയ തോട് ഓവുചാലിലൂടെ ഒഴുകുകയാണ്. സംസ്ഥാന പാതയിലാണ് സംഭവം. മുക്കം അരീക്കോട് റോഡിൽ നെല്ലിക്കാപറമ്പ് പള്ളിക്ക് സമീപമുള്ള തോടിനാണ് ഈ ദുരവസ്ഥ. വല്ലാറ മലയിൽ നിന്നാണ് തോട് ഉത്ഭവിക്കുന്നത്. ഇത് തോണ്ടയിൽ കാളപ്പുറം വഴി കക്കാടം തോട്ടിൽ പതിക്കും.
സംസ്ഥാനപാത നവീകരണം നടക്കുന്ന സമയത്ത് പൈപ്പിനുള്ളിലായിരുന്നു തോട്. എന്നാൽ കരാറുകാർ തോടിന്റെ ഒരു ഭാഗം ഓവു ചാലിലാക്കിയിരിക്കുകയാണ്. പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ ഇക്കാര്യംചൂണ്ടിക്കാണിച്ചു. തോട് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കലക്ടർക്ക് നിവേദനം നൽകി.
പക്ഷേ കരാർ കമ്പനി ഇതൊന്നും പരിഗണിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാകുകയാണ്. ശക്തമായ മഴയിൽ വെള്ളം സമീപത്തെ വീടുകളിലേക്കും പറമ്പുകളിലേക്കും ഒഴുകുന്നത് വളരെയധികം ശോചനീയമായ കാര്യമാണ്. അതേസമയം വടകര സഹകരണ ആശുപത്രിക്കു അടുത്തായി ജല അതോറിറ്റിയുടെ പൊട്ടിയ പഴയ പൈപ്പിൽ നിന്ന് ഇപ്പോഴും വെള്ളം ഒഴുകയാണ്.
ഒരു വർഷത്തിലധികമായി വെള്ളം പാഴാവുന്നതു കണ്ട നാട്ടുകാർ കാട് വെട്ടി. ആ സമയം പൊട്ടിയ പൈപ്പിലൂടെ വെള്ളംവരികയായിരുന്നു. നേരത്തേ പൈപ്പ് പൊട്ടിയ വിവരം അറിഞ്ഞ സമയം സ്ഥാപിച്ച പുതിയ പൈപ്പ് വഴിയാണ് വിതരണം നടത്തുന്നതെന്ന് ജല അതോറിറ്റി അധികൃതർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























