രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായി തുടരുന്നത് തെറ്റായ സന്ദേശം: അയോഗ്യനാക്കാനുള്ള നിയമോപദേശം ഉടൻ തേടുമെന്ന് സ്പീക്കർ എ.എൻ.ഷംസീർ...

രാഹുലിനെതിരെ കടുത്ത നടപടിക്ക് നിയമസഭ ഒരുങ്ങുന്നതായി സൂചന. അയോഗ്യനാക്കാനുള്ള നിയമോപദേശം ഉടൻ തേടുമെന്ന് സ്പീക്കർ എ.എൻ.ഷംസീർ അറിയിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായി തുടരുന്നത് തെറ്റായ സന്ദേശം നൽകുമെന്നും സ്പീക്കർ അറിയിച്ചു. ‘‘പ്രിവിലേജ് കമ്മിറ്റിക്ക് വിഷയം അയക്കും. അയോഗ്യനാക്കണോ എന്ന കാര്യത്തിൽ നിയമോപദേശം തേടും. തുടർച്ചയായ പരാതികൾ രാഹുലിനെതിരെ വരുന്നത് ഗൗരവതരമാണ്. അറസ്റ്റിന്റെ വിശദാംശങ്ങൾ നിയമസഭയെ അറിയിക്കും’’ – സ്പീക്കർ വ്യക്തമാക്കി.
നിയമത്തിന്റെ കണ്ണില്‍ എം.എല്‍.എയെന്നോ സാധാരണക്കാരനെന്നോ വ്യത്യാസമില്ലെന്നും ഭരണഘടനയുടെ 14-ാം അനുച്ഛേദപ്രകാരം എല്ലാവരും തുല്യരാണെന്നും സ്പീക്കര്‍ ഓര്‍മ്മിപ്പിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത വിവരം നിശ്ചിത ഫോര്‍മാറ്റില്‍ നിയമസഭയെ അറിയിച്ചിട്ടുണ്ട്. നിയമസഭാ സമുച്ചയത്തിനകത്തോ ഹോസ്റ്റലിനുള്ളിലോ വെച്ച് അറസ്റ്റ് ചെയ്യുകയാണെങ്കില്‍ മാത്രമേ സ്പീക്കറുടെ മുന്‍കൂര്‍ അനുമതി ആവശ്യമുള്ളൂവെന്നും നിലവിലെ നടപടികള്‍ ചട്ടപ്രകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഹുലിനെതിരെയുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ എത്തിക്‌സ് കമ്മിറ്റിക്ക് പരാതി നല്‍കുന്നതിനെക്കുറിച്ച് ചില എം.എല്‍.എമാര്‍ തന്നോട് ആലോചിച്ചിട്ടുണ്ടെന്നും ഷംസീര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























