ഒരുത്തൻ കെട്ടാം എന്ന് പറഞ്ഞാലുടൻ അത് ഒരുമിച്ച് കിടക്ക പങ്കിടൽ അല്ല; ഭർത്താവ് ഉള്ള പെണ്ണുങ്ങളേ ഇത്തരം പെർവേട്ടുകൾ തേടി പിടിക്കുന്നത് എന്ത് കൊണ്ടെന്ന് അറിയുമോ? ഈ ഭൂലോക പെർവേർട്ടിനെ ഒരു തരത്തിലും ന്യായീകരിക്കാൻ നില്ക്കരുതെന്ന് അഞ്ജു പാർവതി പ്രഭീഷ്

രാഹുൽ മാങ്കൂട്ടത്തിനെതിരെ ആഞ്ഞടിച്ച് അഞ്ജു പാർവതി പ്രഭീഷ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;- ഈ ഭൂലോക പെർവേർട്ടിനെ ഒരു തരത്തിലും ന്യായീകരിക്കാൻ നില്ക്കരുത് ആരും. പാർട്ടി വിശ്വസിച്ച് നല്കിയ ഒരു പദവിയെ മറയാക്കി തന്റെ ലൈംഗിക ത്വര കാണുന്നവർക്ക് മേൽ ഒക്കെയും പതിച്ച് നല്കാൻ നെട്ടോട്ടം ഓടിയത് മാത്രമല്ല ഇയാൾ ചെയ്ത തെറ്റ്. കൂടെ കൂടുന്ന ഏതൊരുവൾക്കും ഇനി നമുക്കായി ഒരു ജീവിതം വേണ്ടേ എന്ന കൽക്കണ്ട വാഗ്ദാനം നല്കി, നമുക്കായി ഒരു കുഞ്ഞ് എന്ന ഉറപ്പ് കൊടുത്ത് ഒടുക്കം കളി കാര്യം ആവുമ്പോൾ ഗർഭച്ചിദ്രം നടത്തുന്ന ഒരു സൈക്കോപ്പാത്ത് ജനസേവകനാണ് എന്നത് ഓർക്കുമ്പോൾ വല്ലാത്തൊരു വെറുപ്പ് തോന്നുന്നു. ഉപ്പ് ഒരുപാട് ഓടി നടന്ന് തിന്നവൻ അല്ലേ, ബക്കറ്റ് കണക്കിന് വെള്ളം അകത്ത് കിടന്ന് മട മടാന്ന് കുടിക്കട്ടെ .
അപ്പോൾ ന്യായമായും നിങ്ങൾ ചിന്തിക്കുന്നുണ്ടാവും ഞാൻ അതിജീവിത എന്ന കള്ളിയിൽ നിറുത്തിയിരിക്കുന്ന ഇവന്റെ സ്ത്രീ കാമുകിമാർക്ക് ഒപ്പം ആണെന്ന്. അല്ലേ അല്ല. എപ്പോഴും എന്നത് പോലെ ഇപ്പോഴും പറയുന്നു ഈ വിഷയത്തിൽ എന്നല്ല മറ്റേത് സമാന സംഭവങ്ങളിലും consensual sex പലവട്ടം നടന്ന ശേഷം പിന്നീട് കരഞ്ഞു വിളിച്ച് നടക്കുന്ന ഒരുത്തികൾക്കും ഒപ്പം നിൽക്കില്ല. അതിന് കാരണമുണ്ട്. ഇവരൊന്നും ബലാത്സംഗം നേരിട്ട മനുഷ്യർ അല്ല, ട്രാപ്പ് ആക്കി ഭയപ്പെടുത്തി പീഡിപ്പിക്കപ്പെട്ട മൈനർ ആയിട്ട് ഉള്ളവരും അല്ല.
ബലാത്സംഗം എന്ന വാക്ക്, അതിന്റെ ആഴവും പരപ്പും അർത്ഥവ്യാപ്തിയും ഒക്കെ ഏറ്റവും ഭീകരമായ ഒരു അനുഭവവും അവസ്ഥയുമാണ്. അങ്ങനെയുള്ള ഒരു വാക്കിനെ എടുത്തിട്ട് വെറുതെ സ്വാർത്ഥ ലാഭത്തിന് ഉപയോഗിക്കുന്ന ഒന്നിനോടും ഒരു മാധ്യമ നരേറ്റീവുകളോടും ഇല്ല ഐക്യം. Consensual എന്ന വാക്കും റേപ്പ് എന്ന വാക്കും തമ്മിൽ ആനയും ആട്ടിൻ കുട്ടിയും പോലെ അന്തരം ഉണ്ട് . പ്രണയം തലയ്ക്ക് പിടിച്ച്, അതിന്റെ പേരിൽ ഒരുപാട് കാലം പരസ്പര സമ്മതത്തോടെ ബന്ധപ്പെട്ടിട്ട് ഒടുക്കം ഇട്ടിട്ട് പോവുമ്പോൾ, അല്ലെങ്കിൽ തനിക്ക് ഉണ്ടായിരുന്നത് പ്രണയവും അപ്പുറത്ത് ഉണ്ടായിരുന്നത് വെറും കാമവും ആണെന്ന് അറിയുമ്പോൾ ട്രോമ ഉണ്ടാവും, പ്രത്യേകിച്ച് ഭർത്താവ് എന്ന കഥാപാത്രം കൂടെ ഉള്ളവർ ആണെങ്കിൽ. അത് ഇല്ലെന്ന് പറയുന്നില്ല. ചതിക്കപ്പെടുന്നതിന്റെ വേദന വല്ലാതെ കുത്തി നോവിക്കുന്നതാണ്. അത് അവന്റെ പ്രണയത്തിൽ മൂക്കും കുത്തി വീണ് പോയ പെണ്ണിന് മാത്രമല്ല, അവളെ കെട്ടി ചതിക്കപ്പെട്ട ആണിനും ഉണ്ട്.
ഇനി ഇയാളുടെ കേസുകളിലെ ഗർഭച്ഛിദ്രത്തിന്റെ കാര്യം വരുമ്പോൾ നിർബന്ധിച്ച് ഒരുവളെ ഗർഭിണിയാക്കി, ശേഷം നിഷ്കരുണം കൈയ്യൊഴിഞ്ഞു, അതിനെ നശിപ്പിക്കുന്ന ഒരു രീതിയാണ്.
വല്ലാത്തൊരു സൈക്കോ മൈൻഡ് സെറ്റ് ആണത്. വിശ്വാസവഞ്ചനയുടെ peak ലെവൽ ആണത്. സേഫ്റ്റി measures എടുക്കാം എന്ന് സ്ത്രീ പറയുമ്പോൾ പോലും വേണ്ട, നീ എന്റെ കുഞ്ഞിനെ പ്രസവിക്കണം എന്ന് പറഞ്ഞു വിശ്വസിപ്പിക്കുന്ന രീതി. ദുർബലകളായ പെണ്ണ് പ്രണയത്തിൽ മൂക്കും കുത്തി വീണ് പോവുന്ന അടവ് തന്നെയാണത്. ഒടുക്കം തിരസ്കരിക്കപ്പെടുമ്പോൾ ഉണ്ടാവുന്ന നോവിനേക്കാൾ തകർന്ന് ഉടയുന്നത് വയറ്റിൽ കുരുത്ത ജീവനെ കൊല്ലേണ്ടി വന്നതിന്റെ ട്രോമയാണ്. ആദ്യമായിട്ട് രാഹുൽ കേസിലെ ഒരു പരാതിക്കാരിയോട് അനുകമ്പ തോന്നിയത് അവരുടെ ആ പോസ്റ്റ് വായിച്ചപ്പോഴാണ്.
എങ്കിലും പെണ്ണുങ്ങളേ നിങ്ങളോട് ഐക്യപ്പെടാൻ തോന്നാത്തത് എന്ത് കൊണ്ടെന്ന് അറിയുമോ, അറിഞ്ഞു കൊണ്ട് അബദ്ധത്തിലേയ്ക്ക് എടുത്ത് ചാടി, ഒന്നല്ല പല വട്ടം എന്നത് കൊണ്ടാണ്. നാല്പത്തിയൊന്ന് ദിവസം തുടർച്ചയായി മുറിക്കുള്ളിൽ പൂട്ടിയിട്ട് പീഡിപ്പിക്കപ്പെട്ട സൂര്യനെല്ലി , വിതുര പെൺകുട്ടികളെ പോലുള്ളവർ അല്ല നിങ്ങൾ. ഡൽഹിയിലെ നിർഭയ, പെരുമ്പാവൂരിലെ ജിഷ, പിന്നെ ജീവിതത്തിനും മരണത്തിനും ഇടയിലെ പാലം കടന്ന് ജീവിച്ചിരിക്കുന്ന pala റേപ്പ് victims നേരിട്ടത് പോലൊരു ദുരിത പർവ്വം അല്ല നിങ്ങളുടേത് ഒന്നും. കാമുകന് വില പിടിച്ച സമ്മാനവും പണവും നല്കി സുഖിപ്പിച്ച് കൂടെ പോവുന്നത് പോലെ അല്ല ഇതൊന്നും. അതിജീവിത എന്ന വാക്ക് ചതിയിൽ കുരുങ്ങി ഏറ്റവും ദയനീയമായി മുറിവേറ്റ് പിടയുന്നവർക്ക് വേണ്ടി ഫ്രെയിം ചെയ്ത ഒന്നാണ്.
ട്രാപ്പിലായി പോവുന്നത് പോലെയല്ല ആരാധന മൂത്ത്, പ്രണയം മൂത്ത് അങ്ങോട്ട് പരിചയപ്പെടാൻ പോയിട്ട് വെട്ടിൽ ആവുന്നത്. അതും ഉന്നത വിദ്യാഭ്യാസവും പ്രിവിലേജും ഒക്കെ ഉള്ള വ്യക്തികൾ. സെക്സ് എന്തെന്ന് അറിയാത്ത പ്രായത്തിൽ മുതിർന്നവരാൽ ചൂഷണം ചെയ്യപ്പെട്ടതും പിന്നീടത് ജീവിതകാലം മുഴുവൻ ട്രോമയായി വേട്ടയാടിയതുമൊക്കെ തുറന്നു പറയുന്നത് മനസ്സിലാക്കാം. പ്രതീക്ഷിക്കാത്തവരിൽ നിന്നും അപ്രതീക്ഷിതമായി ഉണ്ടാവുന്ന ശാരീരിക ആക്രമണമൊക്കെയാണ് പീഡനം. അല്ലാതെ ഇതല്ല. ഒരുത്തൻ കെട്ടാം എന്ന് പറഞ്ഞാലുടൻ അത് ഒരുമിച്ച് കിടക്ക പങ്കിടൽ അല്ല. ആ ബോധ്യം ഇല്ലാത്ത പെണ്ണിനെ വെറും use and throw മൈൻഡ് സെറ്റിലെ ഒട്ടുമിക്ക ആണുങ്ങളും കാണൂ എന്ന തിരിച്ചറിവ് ആദ്യം വേണം. ഭർത്താവ് ഉള്ള പെണ്ണുങ്ങളേ ഇത്തരം പെർവേട്ടുകൾ തേടി പിടിക്കുന്നത് എന്ത് കൊണ്ടെന്ന് അറിയുമോ.?സ്വന്തം ഭർത്താവിനെ വഞ്ചിക്കുന്ന ഒരുത്തിയെ വിശുദ്ധയായി കണ്ട് ചുമക്കേണ്ട ബാധ്യത അവന് വേണ്ടെന്ന് അറിയാവുന്നത് കൊണ്ട്.
അടുത്തൊരുത്തനെ കാണുമ്പോൾ ഭർത്താവിനെ മറന്ന് കിടക്ക പങ്കിടുന്ന ഏതൊരുവളെയും കാത്തിരിക്കുന്നത് ഇട വഴിയിലെ പൂച്ച മിണ്ടാപൂച്ചയിലെ ശ്രീവിദ്യയുടെ ഗതി ആണെന്ന് ഇനിയെങ്കിലും ഓരോ പെണ്ണും തിരിച്ചറിയുക. മുന്നിൽ കിട്ടുന്ന പെണ്ണിനെ പ്രണയത്തിന്റെയും വിവാഹത്തിന്റെയും പേരും പറഞ്ഞു മുതലെടുപ്പ് നടത്തിയാലേ സംതൃപ്തി ലഭിക്കൂ എന്ന തരം predator മൈൻഡ് സെറ്റ് ഉള്ളവന്മാർ എവിടെയും പ്രശ്നക്കാർ തന്നെയാണ്. ഒരേ വ്യക്തിയെ കുറിച്ച് പല വട്ടം ചില തുറന്നു പറച്ചിലുകൾ പലത് ഉണ്ടായിട്ടും അത് ഒരു ഇഷ്യു ആക്കാതെ അയാളെ യൂത്ത് ഐക്കൺ ആയി പ്രമോട്ട് ചെയ്ത പാർട്ടിക്കും അണികൾക്കും ഇത് ഒരു eye opener ആവട്ടെ.
ആരോപണം നേരിടുന്ന ഏതൊരു വ്യക്തിയും തങ്ങളുടെ ടീം ആണെങ്കിൽ ഒരു കണ്ണ് അടച്ചു വച്ചിട്ട് ഫെമിനിസം തവിയിട്ട് ഇളക്കിക്കൊണ്ടേ ഇരിക്കുക എന്നത് ഇന്നേ വരെ ഇടത് പക്ഷം തുടർന്ന് പോരുന്ന നയം ആണെന്ന് ഇരിക്കെ ആ ഒരു ഫോർമുല കോൺഗ്രസ്സ് കാണിച്ചില്ല എന്നത് മാന്യത തന്നെയാണ് . അയാളെ പോലുള്ള pervert, അത് ഏത് പാർട്ടിക്കും ബാധ്യത തന്നെയാണ്. കിട്ടിയ പദവിയുടെ അന്തസ്സ് സ്വന്തം കോഴിത്തരത്തിന് മുന്നിൽ അടിയറവ് വയ്ക്കുന്ന ഏതൊരാളും ഇത് പോലെ ഒരിക്കൽ അടി തെറ്റി വീഴും.എങ്കിലും ഇടത് കോട്ടയിലെ പൂങ്കോഴി ചാത്തന്മാർ ഇപ്പോഴും ചിറക് മിനുക്കി ഇരിപ്പുണ്ട് എന്ന് കാണുമ്പോഴാണ് ഈ അറസ്സ് കേവലം രാഷ്ട്രീയ പക പോക്കൽ ആണെന്ന് അരി ആഹാരം കഴിക്കുന്ന ഏതൊരാളും മനസ്സിലാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























